അതെയോ ,നല്ല രസമുണ്ട് ,വീട് പണി കഴിയട്ടെ എന്നിട്ടു വേണം ഇത് പോലൊരു പൂന്തോട്ടം എനിക്കുമുണ്ടാക്കാൻ ,ചെറുപ്പം മുതലേ ഉള്ള ആഗ്രഹമാ ചുറ്റും പൂന്തോട്ടമുള്ള ഒരു വീട് ,പക്ഷെ എന്ത് ചെയ്യാം ഈ പ്രായം വരെ വാടകവീടുകൾ മാറി കഴിയാനാ യോഗം ,ഒരു പാട് പ്രതീക്ഷകളോടെയാ ബിസിനെസ്സുകാരനെ പ്രേമിച്ചു കെട്ടിയതു ,സ്വന്തം വീട് കുട്ടികൾ ,അല്ലലില്ലാത്ത ജീവിതം ,പക്ഷെ ദൈവം സമ്മതിക്കേണ്ടേ ,പക്ഷെ ഇപ്പൊ പത്തു സെന്റ് സ്ഥലം സ്വന്തമായുണ്ട് ,കൂടെ നിന്നതിനു ഗായത്രി മാഡത്തിന്റെ സമ്മാനം ..”
അവർ വേദന നിറഞ്ഞ ഒരു ചിരി സമ്മാനിച്ച് ഇന്നോവയിലേക്ക് കയറി ..ഇവരെ തൽക്കാലം അഞ്ചു ചേച്ചിയുടെ അടുത്താക്കാം , കുറെ സമയമായി പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് കാളുകൾ വന്നു കൊണ്ടേയിരിക്കുന്നു …തിരിച്ചു വിളിക്കും മുന്നേ ട്രൂ കോളറിൽ നോക്കി ,സോമരാജൻ എസ് ഐ ..
എസ് ഐ സോമരാജന്റെ വീട് കണ്ടു പിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല , അമ്പലം കടന്നു നാലഞ്ച് കിലോമീറ്റെർ പോയാൽ മതി ..എന്നെ കാത്തു ഒരു ലുങ്കിയുടുത്തു മുറ്റത്തു തന്നെ നിൽപ്പുണ്ടായിരുന്നു അയാൾ ,,
”വൈത്തിയെവിടെ ? ”
അയാൾ ഇന്നോവയ്ക്കുള്ളിലേക്ക് നോക്കി കൊണ്ടാണ് ചോദിച്ചത്..
”സേഫായി ഞങ്ങളുടെ കയ്യിലുണ്ട്..”
”അർജുൻ…നിന്‍റെ കുടുംബത്തെ അറിയുന്നത് കൊണ്ട് പറയുന്നതാണ് വൈത്തിയോടും അരുണിനോടുമൊന്നും കളിയ്ക്കാൻ നിൽക്കേണ്ട , അവരൊക്കെ നീ ചിന്തിക്കുന്നതിനും മേലെയുള്ള ആളുകളാണ് ,നിനക്കറിയുമോ വൈത്തിയെ തേടി അവന്‍റെ ആളുകൾ ഇപ്പോൾ ഈ നാട് അരിച്ചു പെറുക്കുന്നുണ്ട് ..നിങ്ങളാണ് അവനെ പൊക്കിയതെന്നു അവരറിഞ്ഞാൽ പിന്നെ….നിന്‍റെ കുടുംബത്തെ അറിയുന്നത് കൊണ്ടും..ചെറിയ പ്രായമല്ലേ എന്ന് കരുതിയുമാണ് ഞാൻ അവർക്ക് വിവരങ്ങൾ കൈമാറാത്തതു ,നോക്ക്…ഇനിയും വൈത്തിയെ വിട്ടയച്ചില്ലെങ്കിൽ എനിക്ക് ആ തീരുമാനം മാറ്റേണ്ടി വരും ,…”
”ഭീഷണിയാണോ ? ”
അയാൾ എന്‍റെ നേരെയൊന്നു തറപ്പിച്ചു നോക്കി..പിന്നെ എന്തോ ഓർത്തെന്ന പോലെ മുഖത്തൊരു സൗഹൃദ ഭാവം വരുത്തി ..
”വാ അകത്തിരുന്നു സംസാരിക്കാം ,”
” വേണ്ട വിളിച്ച കാര്യം അറിഞ്ഞല്ലോ ,ഇനി എനിക്ക് പോകാമല്ലോ അല്ലെ , ”
”അർജുൻ..നീ ചെറിയ പ്രായമാണ് , വെറുതെ അപകടത്തിൽ ചെന്ന് ചാടേണ്ട..വിട്ടേക്ക് , വൈത്തിയും അരുണുമൊക്കെ വിചാരിക്കുന്നതെ തല്ക്കാലം ഈ നാട്ടില് നടക്കു.. അവരെ അനുസരിക്കുന്നതാണ് നിനക്ക് നല്ലതു .പോയി വൈത്തിയോട് മാപ്പു പറഞ്ഞു തിരിച്ചു കൊണ്ട് വീട് ,, അവനു വേണ്ട കാര്യങ്ങൾ വേണ്ട പോലെ ചെയ്തു കൊടുത്താൽ മതി , ,നിനക്കും അത് കൊണ്ട് ഗുണമുണ്ടാകുമെന്നു കൂട്ടിക്കോ ,,”
” എന്ന് വച്ചാൽ എന്‍റെ അമ്മയെയും പെങ്ങളെയും അവന്മാർക് കൂട്ടിക്കൊടുക്കണം അല്ലെ ,”
” അതൊന്നും അത്ര വല്യ കാര്യമായി എടുക്കേണ്ട , ഒന്ന് രണ്ട് തവണ കഴിഞ്ഞാൽ അവർക്കും ഇതൊക്കെ ഒരു ഹരമാകും , ,പിന്നെ അവർക്കാകും തിരക്ക് ..”’
”പന്ന കഴുവേറി മോനെ..”