കുട്ടികളെയും കത്രീനയുടെ അടുത്തേക്ക് മാറ്റാനുള്ള കാര്യങ്ങൾ ഏർപ്പാടാക്കി..
”ഇതാ ,എന്‍റെ വണ്ടിയുടെ താക്കോൽ, പാർക്കിങ്ങിലെ മരത്തിനു കീഴെ കിടക്കുന്ന വൈറ്റ് ഇന്നോവ .അതിൽ കയറി ഇരുന്നോളൂ ,അല്ലെങ്കിൽകെട്ടിപ്പിടിത്തം ഇനിയും വേണ്ടി വരും …”
അങ്ങനെ പറഞ്ഞത് കൊണ്ടാകും ,താക്കോൽ വാങ്ങുമ്പോൾ പ്രിയയുടെ മുഖമൊന്നു തുടുത്ത പോലെ….പാവം അകെ പേടിച്ചിട്ടുണ്ടു ,അവർ ഇന്നോവയിൽ കയറി ഇരുന്നെന്നു ഉറപ്പു വരുത്തി ഞാൻ ഐ സി യുവിന്റെ അടുത്തേക്ക് നടന്നു ..
”അർജുൻ…വേറെ കുഴപ്പമൊന്നുമില്ലെന്ന ഡോക്ടർ പറഞ്ഞത്..ഡിസ്ചാർജ് ആക്കിയിട്ടുണ്ട് ,”
ചെല്ലുമ്പോൾ ചെറിയമ്മ ബില്ലുമായി കാത്തു നിൽപ്പുണ്ടായിരുന്നു…അവരുടെ കൂടെ പോയി ബില്ലടച്ചു, മരുന്നും വാങ്ങി ,ചെറിയമ്മയുടെ മുഖത്തിപ്പോൾ ഭയമോ ആശങ്കകളോ ഇല്ല ,,പഴയ പോലെ വളരെ കൂളാണ് ആൾ ,,,,അവർ ഉദ്ദേശിച്ചത് നടന്നിരിക്കുന്നു ,, ഇനിയൊരിക്കലും എനിക്കവരുടെ നേരെ വിരൽ ചൂണ്ടാൻ കഴിയില്ലെന്ന് അമ്മയും മോനും ഉറപ്പു വരുത്തിയിരിക്കുന്നു … ക്ഷീണമുള്ളതു കൊണ്ട് ജയനെ താങ്ങി ഇന്നോവയിൽ കയറ്റേണ്ടി വന്നു.. വണ്ടിയിൽ പ്രിയയെ കണ്ടു ചെറിയമ്മ ചോദ്യ ഭാവത്തിൽ എന്നെയൊന്നു നോക്കി ,
അഞ്ജുച്ചേച്ചിയുടെ ഫ്രണ്ട് എന്ന് പറഞ്ഞത് വിശ്വാസമായില്ല എന്ന് ആ മുഖഭാവത്തിൽ നിന്നു വ്യക്തം..എങ്കിലും അത് മൈൻഡ് ചെയ്യാതെ വണ്ടി സ്റ്റാർട്ട് ചെയ്തു….തിരികെ തറവാട്ടിലെത്തിയപ്പോൾ എല്ലാവരും ഓടി വന്നു ജയനെ താങ്ങിയിറക്കി അകത്തേക്ക് കൊണ്ട് പോയപ്പോൾ പതുക്കെ വണ്ടി തിരിച്ചു ,നേരെ തോട്ടത്തിലേക്ക് ,പ്രതീക്ഷിച്ച പോലെ ആരും പണിക്ക് വന്ന ലക്ഷണമില്ല ,ഗേറ്റ് പൂട്ടിക്കിടപ്പുണ്ട്.. വണ്ടിയുടെ ഒച്ച കേട്ടു ഒന്ന് രണ്ട് പേര് വീടുകളിൽ നിന്നു പുറത്തേക്ക് വന്നെങ്കിലും ഞാൻ കൈ വീശി കാണിച്ചു ആളെ മനസ്സിലായതോടെ അവർ തിരിച്ചു കൈവീശി വീടുകളിലേക്ക് തിരിച്ചു പോയി…
”പ്രിയ മാഡം ഇവിടെയിരുന്നോളു ,ഞാനിപ്പോൾ വരാം ”
പറഞ്ഞിട്ട് ഞാൻ ഇന്നോവയിൽ നിന്നിറങ്ങി താഴേക്ക് നടന്നു.നടവഴിയിൽ കയറിയതേയുള്ളു പെട്ടെന്ന് പുഴക്കരയിൽ നിന്നു ഒരു ചൂളം വിളി മുഴങ്ങി , മൂന്നു നാലു പേർ എവിടെ നിന്നെന്നറിയാതെ കുതിച്ചു എന്‍റെ മുന്നിലേക്കെത്തി ,അതിലൊരാൾ ഇന്നലെ കണ്ട പയ്യനാണ്..എന്നെ മനസ്സിലായപ്പോൾ അവൻ പരിചയ ഭാവത്തിൽ ചിരിച്ചു…
”ബാലേട്ടൻ ? പുഴക്കക്കരെ കാറിലുണ്ട് , ”
”അവൻ ? ”
”നേരത്തെ വെള്ളം കൊടുത്തു , കുറച്ചു അടങ്ങിയിട്ടുണ്ട് ,കാണണോ ? ”
”വേണ്ട , , ശ്രദ്ധിക്കണം ,എന്തെങ്കിലും ആവശ്യത്തിന് തോട്ടത്തിലെ പണിക്കാരു വരാൻ സാധ്യതയുണ്ട്..അത് ശ്രദ്ധിച്ചോളണം ,,”
അവൻ ശരി വയ്ക്കുന്ന ഭാവത്തിൽ തലയാട്ടി ..
”ബാലേട്ടനെ വിളിക്കണോ ,”
”ഇപ്പൊ വേണ്ട ,, കാണുമ്പോൾ വന്നു പോയെന്നു പറഞ്ഞേക്കു .”
”ഇത് നിങ്ങളുടെ തോട്ടമാണോ ,,”
തിരികെ വരുമ്പോൾ പ്രിയ ഫാം ഹൗസിനു മുറ്റത്തെ ചെടികൾ നോക്കി നിൽക്കുകയാണ് …
”അമ്മയുടെ കളക്ഷൻ ആണ് …”