”കല്യാണം കഴിഞ്ഞ പെണ്ണാ ,കിടപ്പു കണ്ടില്ലേ..വേണ്ടെടാ എഴുന്നേൽപ്പിക്കേണ്ട ഉറങ്ങിക്കോട്ടെ..”
അമ്മ ചേച്ചിയുടെ മുടിയൊക്കെ ഒതുക്കി പുതപ്പു വലിച്ചു മേലേക്കിട്ടു….
” എന്താമ്മേ ,എന്താ ഹോസ്പിറ്റലിൽ ,ചിറ്റപ്പൻ വല്ലതും”
തിടുക്കത്തിൽ കുളിയും മറ്റും കഴിച്ചു കാറിൽ കയറുമ്പോൾ അമ്മയോട് കാര്യം തിരക്കി ..
”അല്ലെടാ , ജയന് തലകറക്കവും ഛർദിയും , വെളുപ്പിന് കൊണ്ട് പോയതാ ജയയും ,വല്യമ്മയുമെ അവിടെയുള്ളു .ഞാൻ പോയിട്ട് വേണം വല്യമ്മയെ ഇങ്ങോട്ടു പറഞ്ഞു വിടാൻ ..”
കേട്ടപ്പോൾ ഒന്ന് ഞെട്ടാതിരുന്നില്ല ,ഇന്നലെ അവന്‍റെ തലയിലാണ് ചാടി തൊഴിച്ചതു ,ആ ആക്കത്തിൽ തെറിച്ചു ഭിത്തിയിൽ പോയി തലയിടിക്കുകയും ചെയ്തു..അതിന്റെ തന്നെയാകും..ഹോസ്പിറ്റലിലെ ഐ സി യു ബോർഡ് കണ്ടതോടെ ഉള്ളു പട പട ഇടിക്കാൻ തുടങ്ങി ,ലക്ഷണം കണ്ടിട്ട് ചെക്കന് കുറച്ചു സീരിയസ് ആണെന്ന് തോന്നുന്നു ..
”ചേച്ചി എന്തായി ,”
”ആ രേവതി വന്നോ ?കുഴപ്പമൊന്നുമില്ലെന്നാ ഡ്യൂട്ടി ഡോക്ടർ പറഞ്ഞത്.. ഇവിടുത്തെ മെയിൻ നമ്മുടെ വിശ്വൻ ഡോക്ടറാ ,പുള്ളി രാവിലെ വന്നു ഒന്ന് വിശദമായി നോക്കിയിട്ടു നോക്കിയിട്ടു പറയാമെന്നാ പറഞ്ഞത്..”
”അല്ല ജയെ ,അവനെവിടെയ വീണത്..? ”
”രാത്രി എന്നെ വിളിക്കാൻ വേണ്ടി സ്റ്റെപ് കയറിയതാ ,കാല് തെന്നി പോയി..ഞാനന്നേരമേ പറഞ്ഞതാ ഹോസ്പിറ്റലിൽ പോകാമെന്നു അവൻ സമ്മതിക്കേണ്ടേ…”
പറയുമ്പോൾ ചെറിയമ്മയുടെ കണ്ണുകൾ എന്നെയൊന്നു തറപ്പിച്ചു നോക്കി ,അന്നേരത്തെ ഭാവം കണ്ടിട്ട് അവർ എന്തെങ്കിലും പറഞ്ഞേക്കുമോ എന്ന് പോലും തോന്നി പോയി ,അമ്മയോട് സംസാരിക്കുന്നതിനിടയിൽ ഇടയ്ക്കിടെയുള്ള ആ നോട്ടത്തെ ഫേസ് ചെയ്യാനാകാതെ ഞാൻ പയ്യെ അവിടുന്നു മാറി..
”അർജുൻ ,”
വിളിച്ചത് പൊലീസുകാരി പ്രിയയാണ് .. ,
”മാഡം പറയു , ,”
”ഒന്ന് നേരിട്ട് കാണണം ,സ്ഥലം ഞാൻ പറയാം..,”
കൂടുതൽ പറയാതെ ഫോൺ കട്ടായി..എന്തെങ്കിലും ഇൻഫോർമേഷൻ ഗായത്രിയിൽ നിന്നുമുണ്ടാകും അതാണ് കാണാൻ പറഞ്ഞത്.. ഇന്നലെ അവർ തന്ന വിവരങ്ങളാണ് വൈത്തിയെ കുടുക്കാൻ സഹായിച്ചത്….
”അർജുൻ ,നീയെവിടെ ,”