ദി റൈഡർ 3
Story : The Rider Part 3 | Author : Arjun Archana | Previous Parts
ഹായ് കൂട്ടുകാരെ ഒത്തിരി ഗ്യാപ് വന്നതിൽ ക്ഷമ ചോദിക്കുന്നു ( ഇനി ഗ്യാപ് ഒന്നുമില്ലാതെ തന്നെ തുടർന്ന് എഴുതുന്നതാണ്……)
നമുക്കു വീണ്ടും അച്ചുവിന്റെയും അമ്മുവിന്റെയും ജീവിതത്തിലേക്ക് പോകാം….. ( ആദ്യമായി വായിക്കുന്നവർ ഇതിന്റെ മുൻഭാഗങ്ങൾ വായിക്കേണ്ടതാണ്)
ഇപ്പൊ നീ ഈ പറഞ്ഞത് ഇരിക്കട്ടെ…ഞാൻ ചിലത് പറഞ്ഞാൽ നീ കേൾക്കുമോ……??”
എന്റെ മറുപടിക്കു വേണ്ടി അവൾ കാത്തു….
ഞാൻ മെല്ലെ തലയാട്ടി പറഞ്ഞു…..
” മ്മ് കേൾക്കാം… “
അന്നുമുതൽ എന്റെ ലൈഫിൽ അവൾ ഉണ്ടായിരുന്നു ഒപ്പം കിടിലം കുറെ ട്വിസ്റ്റുകളും….
അവൾ അന്നെന്നോട് എന്റെ ലൈഫിൽ എന്തൊക്കെ നടന്നിട്ടുണ്ട് എന്ന് ചോദിച്ചു…
ഞാൻ പ്രണയിച്ച പിള്ളേരുടെ ലിസ്റ്റ് തൊട്ട് ഞാൻ എത്ര പെൺപിള്ളേരുമായി കിടക്ക പങ്കിട്ടു എന്നുവരെയുള്ള സകല കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു എല്ലാം കേട്ട് അവൾ ആകെ ഞെട്ടി ഇരിക്കുവായിരുന്നു…..
എല്ലാം പറഞ്ഞു നിർത്തി ഞാൻ വല്ലാതെ കിതച്ചു…
അൽപ നേരത്തെ മൗനം വെടിഞ്ഞതിനു ശേഷം അവൾ മെല്ലെ പറഞ്ഞു….
” നിന്നെ തെറ്റ് പറയാൻ ആവില്ല… കാരണം നീ എല്ലാരേയും സ്നേഹിച്ചു… സ്നേഹമൊരിക്കലും ഒരു തെറ്റല്ല…. പക്ഷെ ഇങ്ങനെ സ്വയം നശിക്കരുത് അതെ എനിക്ക് നിന്നോട് പറയുവാനുള്ളു… എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യ… എന്റെ നല്ല ഫ്രണ്ട് ആണ് നീ… ആ അർത്ഥത്തിൽ തന്നെയാണ് നിന്നോട് ഞാൻ ഇത്രയും അധികാര ഭാവം കാണിച്ചതും… ഇന്നുമുതൽ നിനക്കു എന്ത് ഉണ്ടെങ്കിലും എന്നോട് പറയാം അത് തെറ്റായാലും ശെരിയായാലും നീ പറയണം… “
എനിക്ക് എന്തോ വല്ലാത്ത ഒരു തരം ആശ്വാസമാണ് തോന്നിയത്… എനിക്ക് ആരെക്കെയോ ഉള്ളതുപോലെ ഒരു വിശ്വാസം വന്നു…
അന്ന് ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു… വൈകുന്നേരം ഞാൻ തന്നെ അവളെ വീട്ടിൽ കൊണ്ടാക്കി….
എന്റെ വീടും അവളുടെ വീടും തമ്മിൽ 7 km വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു…അതിനാൽ തന്നെ ഞങ്ങൾക്കത് എളുപ്പമായി എന്ന് പറയാം……
അന്ന് മുതൽ എന്റെ ചാറ്റ് ലിസ്റ്റിൽ അവളുടെ പേര് മാത്രമാണ് മുൻപന്തിയിൽ എപ്പോഴും ഉണ്ടായിരുന്നത്….
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ എപ്പോഴും അവളോട് മാത്രമാണ് മിണ്ടാൻ ശ്രമിച്ചത്…..
എന്റെ ലോകം അവൾ മാത്രമായി ചുരുങ്ങി എന്ന് പറയാം……