അവൾ എന്റെ മടിയിൽ നിന്നെഴുന്നേറ്റ് അകത്തു പോയി ഫോൺ എടുത്ത് വീണ്ടും എന്റെ മടിയിൽ വന്നിരുന്നുകൊണ്ട് അച്ഛന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. ഞാൻ അവളുടെ ഇടുപ്പിലൂടെ കൈചുറ്റി എന്നിലേക്ക് വലിച്ചടുപ്പിച്ചപ്പോൾ അവൾ അനുസരണയോടെ എന്നിലേക്ക് ചാഞ്ഞു.
“ഹലോ “… മറുതലക്കൽ ഗംഭീരമായ പുരുഷ ശബ്ദം
“അച്ഛാ കണ്ണൻ പറഞ്ഞ ജോലി ശരിയായിട്ടുണ്ട് തിങ്കളാഴ്ച തൊട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് “.
ഇത് പറയുമ്പോഴും അവളുടെ ഒരു കൈ കൊണ്ട് എന്റെ മുഖത്ത് ചിത്രം വരക്കുവായിരുന്നു.
“ഹാവു.. സമാധാനമായി.ഒരു എത്തും പിടിയും ഇല്ലാതെ ഇരിക്കുവായിരുന്നു. “അയാൾ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു.
“അല്ല മോളെ ആ കുട്ടിക്ക് വല്ലതും കൊടുക്കണോ? ചില്ലറയെ ന്തെങ്കിലും, പഠിക്കുന്ന ചെക്കനല്ലേ?
അത് കേട്ട് എന്റെ മുഖം മാറി ഞാൻ എന്തോ പറയാൻ തുടങ്ങിയത് കണ്ട അമ്മു എന്റെ വായപൊത്തിപിടിച്ചു കൊണ്ട് തുടർന്നു.
“അച്ഛനെന്താണീ പറയണത്? അവൻ കേക്കണ്ട ഇതൊന്നും! “
അവൾ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് എന്റെ വായ പൊത്തിപിടിച്ചിരുന്ന കൈ എടുത്ത് മാറ്റി.
“ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല അമ്മൂ. ആ ചെക്കന് നമ്മളെ സഹായിക്കണ്ട ഒരു കാര്യവും ഇല്ലല്ലോ? എന്റെ മരുമോൻ പോലും ഇതുവരെ എന്താ ഏതാന്ന് വിളിച്ചന്വേഷിച്ചിട്ടില്ല “
അയാൾ നിരാശയോടെ പറഞ്ഞു.
“അച്ഛൻ തന്നെ കണ്ടുപിടിച്ചതല്ലേ ”
അനുവിന്റെ ശബ്ദമിടറി.. കണ്ണിൽ നീര് പൊടിഞ്ഞു. എത്ര പെട്ടന്നാണ് ഈ പൊട്ടി കരയുന്നത്? ഞാൻ മനസ്സിലോർത്തു. ഞാൻ അവളുടെ പുറത്ത് തലോടിക്കൊണ്ടാശ്വസിപ്പിച്ചു.
“ആഹ് അതൊന്നും ഇനി പറഞ്ഞിട്ടു കാര്യം ഇല്ല എന്റെ കുട്ടീടെ യോഗാവും അത്… “
അയാൾ വികാരാധീനനാവുന്നത് കണ്ട ഞാൻ അവളോട് കൈ കൊണ്ട് നിർത്താൻ ആംഗ്യം കാണിച്ചു. അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല.
“ശരി അച്ഛാ ഞാൻ പിന്നെ വിളിക്കാം എന്നാ…”
ഫോൺ വെച്ചതും അവൾ എന്റെ തോളത്തേക്ക് വീണു തോളിൽ മുഖമമർത്തി കുറച്ചു നേരം അങ്ങനെ കിടന്നു.
“അച്ഛനോട് ഈ കുറുമ്പിയെ എനിക്ക് കെട്ടിച്ചു തരാൻ പറ. പൊന്നു പോലെ നോക്കിക്കോളാം ഞാൻ മരണം വരെ”