കണ്ണന്റെ അനുപമ 3 [Kannan]❤️

Posted by

കണ്ണന്റെ അനുപമ 3

Kannante Anupama Part 3 | Author : KannanPrevious Part

 

കഴിഞ്ഞ ഭാഗത്തിനു നിങ്ങൾ നൽകിയ പിന്തുണ ഒന്നു കൊണ്ട് മാത്രം ആണ് വീണ്ടും എഴുതിയത്. ഈ തുടക്കക്കാരന് നിങ്ങൾ നൽകുന്ന അകമഴിഞ്ഞ പ്രോത്സാഹനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കഥ ഇഷ്ടമായാൽ നിങ്ങളുടെ ഹൃദയം❤️ നൽകി അനുഗ്രഹിക്കുമല്ലോ

കിടന്ന കിടപ്പിൽ കുറച്ചധികം ഉറങ്ങിപ്പോയി. എണീറ്റപ്പോൾ വൈകിട്ട് 6മണിയായി.ആകെ ഒരു മന്ദത, ഈ പകലുറക്കത്തിന്റെ പ്രശ്നം ഇതാണ് പിന്നെ ഒന്നിനും തോന്നില്ല. റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അമ്മു മുറ്റത്തുകൂടെ ഫോൺ ചെയ്തുകൊണ്ട് നടക്കുന്നു.ഭയഭക്തി ബഹുമാനത്തോടെ ഉള്ള സംസാരം കേട്ടപ്പോൾ തന്നെ അത് ഉണ്ണിമാമ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു. കണ്ണു തിരുമ്മി വരുന്ന എന്നെ കണ്ട് അവൾ ആക്കുന്ന മട്ടിൽ ഒന്ന് ചിരിച്ചു സംസാരം തുടർന്നു . സംസാരം എന്നൊന്നും പറയാൻ പറ്റില്ല മൂളൽ അത്ര തന്നെ. അപ്പുറത്ത്‌ നിന്ന് എന്തൊക്കെയോ ഓർഡർ ചെയ്യുന്നു അവൾ അത് മൂളി കേൾക്കുന്നു എന്ന് മാത്രം.അച്ഛമ്മ സന്ധ്യാ നാമം ചൊല്ലുന്നതിന്റെ മുന്നൊരുക്കമെന്നോണം കുളിക്കാൻ പോയതാണ് എന്ന് കുളിമുറിയിൽനിന്നുണ്ടാവുന്ന ശബ്ദം എന്നെ അറിയിച്ചു.

ഞാൻ പുറത്തിറങ്ങി ചെരിപ്പിട്ട് അമ്മുവിനെ നോക്കി വീട്ടിൽ പോയിട്ട് വരാം എന്ന് ആംഗ്യം കാണിച്ചു. അവൾ ശരി എന്ന് തലകുലുക്കിക്കാണിച്ചു. ഉറക്കത്തിൽ വന്നു എന്നെ ഉമ്മവെച്ചു പോയ മുതലാണ് ആ ഗൗരവത്തിൽ നിൽക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ! എനിക്കൊരു കുസൃതി തോന്നി. ഞാൻ അവളെ നോക്കി ഒരു ഫ്ലൈയിങ് കിസ്സ് കൊടുത്തു അവൾ അത് കണ്ട് ദേഷ്യത്തോടെ കുനിഞ്ഞു ഒരു കല്ല് എടുത്ത് എന്റെ നേരെ എറിഞ്ഞു കണ്ണുരുട്ടി. അപ്പോഴും അവൾ സംസാരം തുടരൂന്നുണ്ടായിരുന്നു. ഞാൻ ഒരിക്കൽ കൂടി അവളോട് പോവാണെന്ന് കാണിച്ചു. അവൾ ഇപ്പോൾ വീടിന്റെ മുൻവശത്തെ മുറ്റത്താണ് നിൽക്കുന്നത്. ബൈക്ക് എടുക്കണ്ട നടന്നു പോവാം ഞാൻ മനസ്സിൽ കണക്കുക്കൂട്ടി. പതിയെ വീട് ചുറ്റി വളഞ്ഞു അവൾ കാണാതെ അവളുടെ പുറകിൽ എത്തി. അങ്ങോട്ട് തിരിഞ്ഞു നിന്ന് ഫോൺ ചെയ്യുവാണ് കക്ഷി. റെഡി 1, 2, 3 ഞാൻ മനസ്സിൽ എണ്ണി പുറകിൽ നിന്ന് ഒറ്റകുതിപ്പിൽ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു ഒറ്റ പൊക്കൽ !.

അമ്മേ…..

വലിയ ഒരു നിലവിളിയോടെ മേലേക്ക് ഉയർന്ന അവളുടെ ഫോൺ കയ്യിൽ നിന്ന് താഴെ ചാടി. പേടിച്ചരണ്ട് അവൾ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ പതിയെ അവളെ നിലത്തിറക്കി. പോയെന്ന് വിചാരിച്ച എന്നെ കണ്ട ഞെട്ടൽ ഒരു നിമിഷം മുഖത്തു വന്നെങ്കിലും എന്റെ അവൾ അസാധാരണമായ ദേഷ്യത്തോടെ എന്റെ നേരെ തിരിഞ്ഞു.

“നില്ലെടാ പട്ടീ അവടെ, മനുഷ്യൻ പേടിച്ചു ചാവാറായി “

Leave a Reply

Your email address will not be published. Required fields are marked *