ആ.. അവൾ വിളികേട്ടു
“ജഗ്ഗ് എവിടെയാ വെച്ചിരിക്കുന്നെ..?
“അവിടെ ബെഞ്ചിൽ ഉണ്ടല്ലോ”
അവൾ ഒട്ടും സംശയിക്കാതെ പറഞ്ഞു. സത്യത്തിൽ അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാൻ അവളെ വരുത്തിക്കാൻ വേണ്ടി ഒരു നമ്പറിട്ടതാണ്.
“ഇവിടെ കാണുന്നില്ലാ..”
ഞാൻ വിനയത്തോടെ പറഞ്ഞു.
“അവിടെ ഉണ്ട് കണ്ണാ ശരിക്ക് നോക്ക്
അവൾ എന്റെ വിളി ഇഷ്ടപ്പെടാത്ത പോലെ പറഞ്ഞു.
“ഒന്ന് പോയി എടുത്ത് കൊട്ക്ക് അമ്മു.”
സീരിയലിന്റെ ഫ്ലോ പോയ ദേഷ്യത്തിൽ അച്ഛമ്മ അവളോടായി പറഞ്ഞു.
അവൾ ദേഷ്യത്തോടെ പിറുപിറുത്തു എണീറ്റ് ചവിട്ടി തുള്ളി എന്റെ അടുത്തേക്ക് വന്നു. വന്നപ്പോൾ ജഗ്ഗിന്റെ തൊട്ടടുത്തു ബെഞ്ചിൽ ഇരിക്കുന്ന എന്നെയാണ് കണ്ടത്. അവൾ ദേഷ്യത്തോടെ പല്ലുറുമ്മി.
“എന്താടാ നാറി നീ ചാകാൻ കിടക്കുവാണോ?.
അവൾ കിടന്ന് തുള്ളി
“സീരിയലിൽ നിന്റെ അമ്മായി പെറ്റ് കിടക്കുന്നുണ്ടോടീ തെണ്ടീ,
ഞാൻ ജഗ്ഗ് കാണാഞ്ഞിട്ട് വിളിച്ചതാ “
ഞാനും വിട്ട് കൊടുത്തില്ല.
“ഇത് പിന്നെ നിന്റെ അച്ഛന്റെ തലയാണോ പന്നീ ”
അവൾ എന്റെ കോളറിന് കുത്തിപിടിച്ചു ജഗ്ഗ് ചൂണ്ടികൊണ്ട് പറഞ്ഞു.
അവളുടെ വായിൽ നിന്ന് അങ്ങനെ തറ വർത്തമാനം കേട്ട ഞെട്ടലിൽ ഞാൻ വായപൊളിച്ചു
“ഡീ പന്നീ എന്റെ അച്ഛനെ പറഞ്ഞാൽ അടിച്ചു മോന്ത ഞാൻ പൊളിക്കും.” എനിക്ക് നല്ല ദേഷ്യം വന്നു
“സോറി. ഞാൻ ഒന്നും ഓർത്ത് പറഞ്ഞതല്ല”
അവൾ എന്നിലേക്ക് ചേർന്ന് നിന്ന് എന്റെ നെഞ്ചിൽ തല വെച്ച്കൊണ്ട് പറഞ്ഞു.
“ആ എല്ലാം കഴിഞ്ഞിട്ട് സോറി പറഞ്ഞാ മതിയല്ലോ.. “
“പിന്നെ ഞാനിപ്പോ എന്ത് ചെയ്യണം നിന്റെ കാലു പിടി ക്കണോ.”
അതു ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.
“വേണ്ട എന്റെ അച്ഛനെ പറഞ്ഞാൽ ഞാനും പറയും നിന്റെ അച്ഛനെ “
“ദേ കണ്ണാ എന്നെ എന്ത് വേണേലും പറഞ്ഞോ വേണേൽ തല്ലിക്കൊ പക്ഷെ അച്ഛനെ പറഞ്ഞ ഞാൻ സഹിക്കില്ല.”
“പറഞ്ഞാൽ.. നീ എന്നെ തല്ലുവോ?