കണ്ണന്റെ അനുപമ 3 [Kannan]❤️

Posted by

സ്നേഹം..!.

“നിനക്ക് എന്നോടും ഇല്ലേ പെണ്ണേ
അത് “..

“എനിക്കൊന്നും ഇല്ല….”

ഇല്ലേ…       ഞാൻ അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു.

ഇല്ല… ഇല്ല.. ഇല്ല

“പിന്നെ എന്തിനാടി കള്ളീ അടുത്ത് ജന്മത്തിൽ എങ്കിലും ഇവനെ എനിക്ക് തരണേ ഈശ്വരാ എന്നും പറഞ്ഞു മോങ്ങിയത്”.

ഒരു നിമിഷം അവൾ നിശബ്ദയായി എന്നെ നോക്കി

“തെണ്ടീ നീയപ്പോ ഉണർന്ന് കിടക്കുവാരുന്നോ?

അവൾ എന്റെ കവിളിൽ ശക്തിയായി നുള്ളി.

“പിന്നല്ലാതെ. പിന്നെന്തിനാ മുത്തേ നീ ഇപ്പൊ അഭിനയിക്കുന്നെ..

അതിന്റെ മറുപടിയെന്നോണം അവളുടെ അധരങ്ങൾ എന്റെ കവിളിൽ പതിഞ്ഞു അവൾ എന്നെ കൈകളാൽ വരിഞ്ഞു മുറുക്കിക്കൊണ്ട് അവൾ ഒരു നിമിഷം നിന്നു.

“മതി അമ്മ സംശയിക്കും. വാ.. . അവൾ എന്റെ കൈപിടിച്ചു പുറത്തേക്കിറങ്ങി.

” നിക്ക് അമ്മൂസെ ഞാൻ നിന്നെ ഒന്ന് എടുത്തോട്ടെ “

“നിനക്കെന്ത് വട്ടാ ചെക്കാ.!

അവൾ എന്നെ നോക്കി അതിശയത്തോടെ പറഞ്ഞു.

ഞാൻ ചിരിച്ചുകൊണ്ട് അവളെ പൊക്കിയെടുത്തു. അവൾ അനുസരണയോടെ എന്റെ കഴുത്തിൽ കൈ ചുറ്റി എന്നെ നോക്കി പുഞ്ചിരിച്ചു ഞാൻ അവളേം എടുത്ത് മുറ്റത്തുകൂടെ നടന്നു ഉമ്മറത്തെക്ക് കയറി അച്ഛമ്മയുടെ തോട്ടു പിന്നിൽ എത്തിയപ്പോൾ അവളെ താഴെയിറക്കി രണ്ട് പേരും അകന്ന് നിന്നു.അവൾ അടുക്കളയിലേക്ക് പോയി ഞാൻ അച്ഛമ്മയുടെ അടുത്ത് കിടന്ന് ഫോണിൽ തോണ്ടി ഇരുന്നു

അതിനിടയിൽ ഞാൻ ചില തട്ടലിനും മുട്ടലിനും ഒക്കെ ശ്രമിച്ചെങ്കിലും അവൾ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു നിലക്ക് നിർത്തി. അതിനിടെ ആണ് എന്റെ സുഹൃത്ത് നവാസ് എന്നെ വിളിച്ചത്. അത് അമ്മുവിന്റെ അച്ഛന്റെ ജോലി കാര്യം പറയാൻ ആയിരുന്നു. അത് അവൻ ശരിയാക്കിയിട്ടുണ്ടെന്നു പറഞ്ഞു. ഞാൻ അവന് നന്ദി പറഞ്ഞു അവൻ പിന്നെ വിളിക്കാന്ന് പറഞ്ഞു ഫോൺ വെച്ചു വീടിനകത്തേക്ക് കയറി. അമ്മുവും അച്ഛമ്മയും അപ്പോൾ കാര്യമായി സീരിയൽ കണ്ടുകൊണ്ടിരിക്കുകയാണ് സീരിയലിലെ ഓരോ സന്ദർഭത്തിനും അനുസരിച്ചു അവളുടെ മുഖത്തു ഭാവങ്ങൾ മിന്നി മറയുന്നത് കണ്ട് എനിക്ക് ചിരി വന്നു. എല്ലാവരും നിലത്തു പായ വിരിച്ചാണ് ടി വി കാണാൻ ഇരിക്കുന്നത് ഏറ്റവും മുന്നിൽ അച്ഛമ്മ കണ്ണടയും വെച്ച് കാലു നീട്ടി വളരെ സീരിയസായി ഇരിക്കുന്നു. അമ്മു അച്ഛമ്മക്ക് മുഖം കൊടുത്ത് ചുമരിൽ ചാരി ഇരിക്കുന്നു. ഞാൻ ഇവരുടെ രണ്ട് പേരുടെയും പിറകിൽ കുറച്ചു മാറി ഇരിക്കുന്നു. എനിക്ക് ഫോൺ വന്നതൊക്കെ അവൾ ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ അച്ഛമ്മ കാണാതെ അവളുടെ കാലിൽ തോണ്ടി. കുരുപ്പ് തിരിഞ്ഞു പോലും നോക്കുന്നില്ല ! രണ്ടു മൂന്നു തവണ അങ്ങനെ ചെയ്തിട്ടും അവൾക്ക് ഒരനക്കവും ഇല്ല. എനിക്കാണെങ്കിൽ കലി കയറി വിറക്കാൻ തുടങ്ങി. അവൾക്ക് സന്തോഷമാവുന്ന ഒരു കാര്യം പറയാൻ വിളിക്കുമ്പോൾ അവൾടെ അമ്മേടെ ജാഡ ! ഞാൻ മനസ്സിലോർത്തു. ഞാൻ അവരുടെ മുന്നിലൂടെ നേരെ അടുക്കളയിലേക്ക് നടന്നു എന്നിട്ട് അവളെ വിളിച്ചു.

മേമേ..

Leave a Reply

Your email address will not be published. Required fields are marked *