“ഡീ ദുഷ്ട്ടെ .എന്റെ ചുണ്ട് മുറിഞ്ഞു…”
ഞാൻ പരിഭവത്തോടെ പറഞ്ഞു കൊണ്ട് എന്റെ ചുണ്ട് നാവുകൊണ്ട് തപ്പി നോക്കി. അത്യാവശ്യം നന്നായി മുറിഞ്ഞു ചോര പൊടിഞ്ഞിട്ടുണ്ട്
“മുറിയാൻ വേണ്ടി തന്നെയാണ് കടിച്ചത്.. ”
അവൾ എന്റെ കവിളിൽ പിടിച്ചു കുസൃതിയോടെ പറഞ്ഞു.
ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ പെണ്ണ് വീണ്ടും എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
“നാളെ ആതിരയെ കാണുമ്പോൾ അവൾ ചോദിക്കും ഈ മുറിവെന്താണെന്ന്, അപ്പൊ പൊന്നൂസ് പറയണം ഇതെന്റെ പെണ്ണ് കടിച്ചു പൊട്ടിച്ചതാണെന്ന് !
പറയില്ലേ..”
അവൾ മുഖമുയർത്തി എന്നോട് ചോദിച്ചു.
“മ്മ്.. പറയാം…. ഇതെന്റെ ജീവന്റെ ജീവനായ എന്റെ കുറുമ്പി പെണ്ണ് കടിച്ചതാണെന്ന് പറയാം.. പോരെ”
അതിന്റെ പ്രതികരണമെന്നോണം ഒരിക്കൽ കൂടി എന്റെ ചുണ്ടുകൾ അവൾ വിഴുങ്ങി. ഇത്തവണ പക്ഷെ നോവിക്കാൻ വേണ്ടിയായിരുന്നില്ലെന്ന് മാത്രം !.
തുടരും……