“ഓ അതായിരുന്നോ… ഇനി നീ മിണ്ടാതിരുന്നാൽ അന്നേ കുടിക്കൂ.. “
“ഇനി നീ എന്ന് കുടിക്കുന്നോ അന്ന് തീർന്നു ഞാനും നീയും തമ്മിലുള്ള ബന്ധം ” അവൾ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു.
“എന്തോന്നെടി ഇപ്പൊ ആരാ കുടിക്കാത്തെ, ഇതൊക്കെ വല്യ കാര്യം ആണോ അമ്മൂസെ “
ഞാൻ ദയനീയ ഭാവത്തിൽ അവളെ നോക്കിക്കൊണ്ട് ചോദിച്ചു
അവൾ കുറുമ്പൊടെ എന്നെ അവളിലേക്ക് അണച്ചു എന്റെ കാതിൽ കടിച്ചുകൊണ്ട് തുടർന്നു.
“അതൊന്നും എനിക്കറിയണ്ട.. എന്റെ ചെക്കൻ കുടിക്കണ്ട.. !പിന്നെ നിനക്കത്രക്ക് കുടിക്കാൻ മുട്ടുമ്പോ….
മുട്ടുമ്പോൾ….
ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി എന്റെ പെണ്ണിന്റെ മണം വലിച്ചെടുത്തു കൊണ്ട് ചോദിച്ചു
“കുടിക്കാൻ ഞാൻ വേറെ ചിലത് തരാം ”
പെണ്ണ് കുസൃതിയോടെ പറഞ്ഞു കിലുകിലാ ചിരിച്ചു.
അവൾ പറഞ്ഞതിന്റെ അർത്ഥം എനിക്ക് പിന്നെ ആണ് മനസ്സിലായത്..
ഇപ്പൊ തരുവോ..
ഞാൻ അവളുടെ കണ്ണിലേക്കു നോക്കി കൊഞ്ചി
“അയ്യടാ അടങ്ങി കെടക്കവിടെ.. “
അവൾ എന്റെ കഴുത്തിനു പിറകിലൂടെ രണ്ടു കൈയും ഇട്ട് എന്നെ അവളിലേക്ക് മുറുക്കി
എടീ എന്നെ കൊല്ലല്ലേ…
ഞാൻ തമാശയായി പറഞ്ഞു
എന്നാ എണീറ്റ് പോ.. അവൾ ഈർഷ്യയോടെ എന്നെ തള്ളി മാറ്റാൻ നോക്കി
“ഡീ എനിക്കിപ്പോ ചോദിക്കാനും പറയാനും ഒക്കെ ആൾക്കരൊക്കെ ണ്ട് ട്ടോ…
“അതിപ്പോ ആരാ പുതിയത്….
അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി. അവളിൽ നിന്നെന്തെങ്കിലും മറച്ചു വെക്കാൻ ഞാൻ അശക്തനായിരുന്നു. അവളോട് തുടക്കം മുതൽ തന്നെ പറയുന്നതാണ് ഭാവിക്ക് നല്ലത് എന്നെനിക്ക് തോന്നി.
ഞാൻ അന്ന് രാവിലെ നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു. ആതിരയെ കണ്ടതും ഞങ്ങളുടെ പഴയ പ്രണയത്തെ കുറിച്ചും എല്ലാം.അവളെക്കുറിച്ചു പറയുമ്പോൾ പെണ്ണിന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാലും അവൾ ഒരു വിളറിയ ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു എന്നെ കഥ പറയാൻ പ്രേരിപ്പിച്ചു. അവസാനം ബസ് സ്റ്റാൻഡിൽ കൊണ്ടാക്കിയതും കൂടെ പറഞ്ഞതോടെ അവളുടെ മുഖം വല്ലാതായി. അവൾ എന്നെ നോക്കാതെ മുഖം വെട്ടിച്ചു കിടന്നു.
ഡീ…
അമ്മൂസെ….