ആ നിമിഷം ഞാൻ സകല ദൈവങ്ങളോടും മനസ്സിൽ കൈകൂപ്പി നന്ദി പറയുകയായിരുന്നു. എന്റെ പെണ്ണിനെ, എന്റെ ജീവിതം തിരികെ തന്നതിന് !
ആവേശത്തോടെ എന്റെ മുഖം മുഴുവൻ ചുംബിച്ച അവൾ എന്റെ കവിളത്തു കിടന്ന കണ്ണുനീർ തുള്ളികൾ നാവു നീട്ടി നക്കിയെടുത്തു ഒരു തേങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു തേങ്ങി.
“എത്രയൊക്കെ ആട്ടിയിറക്കാൻ നോക്കീട്ടും നീ മനസീന്ന് പോണില്ലല്ലോ പന്നീ…
അവൾ മുഖമുയർത്തി എന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു കൊണ്ട് എന്റെ താടിയിൽ കടിച്ചു.അപ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണീർ പൊടിയുന്നുണ്ടായിരുന്നു.
അതെ ഞാൻ ഊഹിച്ചത് തന്നെ ! പരസ്പരം അതിരു വിട്ട് അടുത്ത രണ്ട് ആത്മാക്കളെ വേർപിരിക്കാൻ, ഞങ്ങൾ ഒന്നിക്കാൻ പാടില്ല എന്ന ധാരണയിൽ എന്നെ ഒഴിവാക്കൻ അവൾ കണ്ടെത്തിയ മാർഗം !.അതാണ് ആണ് ഇന്നലത്തെ ആ ഊതി പെരുപ്പിച്ച വഴക്കും അതിനെ തുടർന്ന് അരങ്ങേറിയ നാടകങ്ങളും.
“ഒരുത്തന്റെ മനസ്സ് കുത്തികീറി ഇട്ടിട്ട് ന്യായം പറയുന്നോ കുരിപ്പേ”
ഞാൻ നെഞ്ചിൽ തല വെച്ച് കിടന്ന അവളെ മുകളിലേക്ക് വലിച്ചു എന്റെ ദേഹത്തെക്ക് ഇറുക്കി പുണർന്നു കൊണ്ട് പറഞ്ഞു.
“ഫീൽ ആയോ പോന്നൂസേ…
സോറി..
അവൾ എന്റെ കവിളിൽ കവിളുരസിക്കൊണ്ട് എന്നെ മുറുക്കെ കെട്ടി പിടിച്ചു പറഞ്ഞു.
ഏയ് തീരെ ഫീൽ ആയില്ല. എനിക്കോർമ വെച്ചിട്ട് ഞാൻ ഇത്ര കരഞ്ഞിട്ടില്ലാ..
ഞാൻ അവളുടെ കവിളിൽ കടിച്ചു കൊണ്ട് പറഞ്ഞു.
ആഹ്……
കടി അത്ര വേദനയില്ലാഞ്ഞിട്ടും പെണ്ണ് ശബ്ദമുണ്ടാക്കി ചിണുങ്ങി.രണ്ട് ദിവസത്തെ കടം ബാക്കിയില്ലേ ഇനി കൊഞ്ചാനേ നേരം കാണൂ..
“എനിക്കും നിന്നെ കണ്ടിട്ട് പാവം തോന്നിയിരുന്നു. ചങ്ക് കുത്തികീറണ വേദന ഉള്ളിൽ അടക്കീട്ടാ ഞാനും എല്ലാം പറഞ്ഞതും ചെയ്തതും… എല്ലാം ഇതോടെ തീരാണെങ്കിൽ തീരട്ടേന്ന് കരുതി….. നീ എന്നെ രണ്ട് തെറിയും പറഞ്ഞു എല്ലാം അവസാനിപ്പിക്കും എന്നാ ഞാൻ വിചാരിച്ചേ. പക്ഷെ ഞാൻ തന്നെ തോറ്റു….”
അത് പറഞ്ഞതും രണ്ടു തുള്ളി ചൂട് കണ്ണീർ എന്റെ കവിളിൽ വീണു ഒരേങ്ങലോടെ അവൾ ശക്തിയായി എന്നെ കെട്ടിപിടിച്ചു.എനിക്ക് ചെറുതായി ശ്വാസം മുട്ടി.
“ഇനി ഞെക്കികൊല്ലാനുള്ള പരിപാടിയാണോ?
ഞാൻ ചെറു ചിരിയോടെ അവളുടെ പുറത്ത് തഴുകി ഞാൻ പറഞ്ഞു.
“അവിടെ കെടക്ക് ചത്താൽ ഞാൻ കുഴിച്ചിട്ടോളാം”
പെണ്ണ് കുറുമ്പോടെ പറഞ്ഞു വീണ്ടും എന്നെ ഇറുകെ കെട്ടിപിടിച്ചു.
പെണ്ണെ..