എങ്ങോട്ടാ..?
അപമാനിതനായി ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അവൾ പിറകിൽ നിന്നും ചോദിച്ചു.
“ഞാൻ പുറത്ത് കിടന്നോളാം..ഇഷ്ടമില്ലാത്ത വരുടെ കൂടെ കിടന്ന് ബുദ്ധിമുട്ടണ്ട”
ഞാൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
“എനിക്ക് ഇഷ്ടല്ല എന്നാ ഈ വീട്ടീന്ന് പോവ്വോ…”
” ഇതും കൂടി കേട്ടതോട് കൂടി എങ്ങോട്ടോ പോയി…
ഇല്ല…
അതെന്താ…?
“എന്നോട് ഉണ്ണിമാമയാണ് ഇവിടെ നിക്കാൻ പറഞ്ഞത്..
ഞാൻ അവളെ നോക്കാതെ ദയനീയമായി പറഞ്ഞു.
“ഉണ്ണിമാമ എന്തിനാ പറയണേ എനിക്ക് നിന്നെ കണ്ടൂടാ.!ഉളുപ്പുണ്ടെങ്കിൽ പോണം..”
അതും പറഞ്ഞു അവൾ ബെഡിൽ നിന്നിറങ്ങി എന്റെ അടുത്തേക്ക് വന്നു. ഇത്ര ക്രൂരയാവാൻ ഇവൾക്ക് സാധിക്കുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഹൃദയം തകരുന്ന വേദനയിലും ഞാൻ കരയാതെ പിടിച്ചു നിന്നു.
“ഞാൻ നാളെ ഉണ്ണിമാമയോട് വിളിച്ചു പറഞ്ഞിട്ട് പൊക്കോളാം..
ഇന്ന് കൂടെ ഞാൻ ഇവിടെ ഉമ്മറത്തു കിടക്കും”
ഞാൻ തളർന്ന സ്വരത്തിൽ അവളെ നോക്കാതെ പറഞ്ഞു.
“ഓഹോ ഉണ്ണിമാമ പറഞ്ഞാലേ പോവോള്ളോ”
അവൾ പുച്ഛത്തോടെ എന്നെ നോക്കി ചോദിച്ചു.
“ആ എന്നാലേ പോവൂ. ഞാൻ നിലത്തു നോക്കിക്കൊണ്ട് പറഞ്ഞു. “
അവൾ എന്റെ അടുത്തേക്ക് നീങ്ങി നിന്ന് എന്നെ ഒറ്റ തള്ള്. ഞാൻ പുറകോട്ടടിച്ചു ബെഡിൽ മലർന്നടിച്ചു വീണു.എന്നെ ഞെട്ടിച്ചു കൊണ്ട് അവളും എന്റെ മേലേക്ക് വീണു. ഇപ്പോൾ അവൾ എന്റെ മേലെ ആണ് കിടക്കുന്നത്. അവളുടെ വലതു തുട എന്റെ മേലേക്ക് എടുത്തിട്ടിരിക്കുന്നു. എന്റെ മുഖത്തു വീണു കിടക്കുന്ന അവളുടെ നീളൻ മുടിയിഴകൾ കൈകൊണ്ട് കോതി നേരെയാക്കി അവൾ ഗൗരവം വിടാതെ എന്നെ നോക്കി.
“നീ എന്റെ പൊക കണ്ടേ പോവൂ അല്ലേടാ നാറി…
അവൾ രൂക്ഷമായി എന്നെ നോക്കി. ഞാൻ ഒന്നും മനസ്സിലാവാതെ അന്തം വിട്ടു കിടക്കുമ്പോൾ മുത്തുമണി പൊഴിയുംപോലെ അവൾ ചിരിച്ചു കൊണ്ട് എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് എന്നെ നോക്കി പിന്നേ ഭ്രാന്തമായ ആവേശത്തിൽ എന്റെ മുഖം പിടിച്ചു ആവേശത്തോടെ എല്ലായിടത്തും ചുംബിച്ചു.രണ്ട് ദിവസമായി എന്റെ ചങ്കിൽ അവൾ കോരിയിട്ട തീ അവൾ പ്രണയചുംബനങ്ങൾ കൊണ്ട് അണക്കുന്നതാസ്വദിച്ചു കൊണ്ട് ഞാൻ അനങ്ങാതെ കണ്ണടച്ച് കിടന്നു കൊണ്ട് അവളോട് സഹകരിച്ചു.