അമ്മൂ…
പ്രതികരണമില്ലാ….
അമ്മൂസെ…..
“എന്നെ വേണേൽ രണ്ട് പൊട്ടിച്ചോ എന്നാലും എല്ലാം ഉള്ളിലൊതുക്കി ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ എനിക്ക് സഹിക്കണില്ല.. “
ഞാൻ ദയനീയമായി പറഞ്ഞു….
“എനിക്കൊന്നും മിണ്ടാനില്ല..” അവൾ എന്നെ നോക്കാതെ പറഞ്ഞു.
“പക്ഷെ എനിക്ക് മിണ്ടാനുണ്ട് “…
“എനിക്ക് കള്ളു കുടിയൻമാരോട് ഒന്നും സംസാരിക്കാനില്ല “..എന്നെ തളർത്തിക്കൊണ്ട് മറുപടി വന്നു.
“ഞാൻ കള്ളുകുടിക്കാൻ കാരണം മേമയാണെന്ന് അറിയാലോ “
“എല്ലാ കള്ളുകുടിയൻമാർക്കും ഇങ്ങനെ ഓരോ ന്യായം കാണും”
അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു “
“എന്നെ ഇനി കള്ളുകുടിയനെന്ന് വിളിക്കരുത്. എനിക്കത് ഇഷ്ട്ടപെടുന്നില്ല”.ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
“കള്ളു കുടിയൻമാരെ വേറെന്ത് വിളിക്കാനാ”.
അവള് പുച്ഛത്തോടെ അതും പറഞ്ഞു എന്നെ നോക്കി
ഞാൻ സ്വയം നിയന്ത്രിച്ചു നിന്നു.എനിക്ക് ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു.
“കള്ളു കുടിച്ചത് തെറ്റ് തന്നെ, ഞാൻ അംഗീകരിക്കുന്നു.പക്ഷെ ഇന്നലെ അങ്ങനെ പെരുമാറാൻ ഉണ്ടായ കാരണം എനിക്കറിയണം. ഞാൻ പറഞ്ഞ ഒരു തമാശക്ക് നീ ഓവർ റിയാക്ട് ചെയ്യാനുണ്ടായ കാരണം എനിക്കറിയണം “.
അത് പറയുമ്പോഴേക്കും എന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.
“എനിക്ക് നിന്നെ ഇഷ്ടമല്ല അത് തന്നെ..”
അവൾ ഉണ്ടക്കണ്ണുരുട്ടി എന്റെ നേരെ ചീറി.
“കുറച്ച് ദിവസങ്ങൾ കൊണ്ട് ജീവിതകാലം മുഴുവൻ ഓർക്കാനുള്ള സ്നേഹം നീ എനിക്ക് തന്നിട്ടുണ്ട്. എന്നെ നീ സ്നേഹിക്കുന്നില്ലെങ്കിൽ അതൊക്കെ അഭിനയം ആയിരുന്നോ, ഇല്ല എനിക്കത് വിശ്വസിക്കാൻ കഴിയില്ല “
ഞാൻ അവളുടെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞപ്പോൾ അവൾ എന്നെ ദഹിപ്പിക്കുന്ന പോലെ എന്നെ നോക്കി.
“എന്നെ തൊടരുത് “. അവൾ അലറി
“തൊടും നീ എന്റെ പെണ്ണാ..
അവളുടെ കണ്ണുകളിലെ തീ കഷ്ടപ്പെട്ട് പ്രതിരോധിച്ചു ഞാൻ പറഞ്ഞു
“.കയ്യെടുക്കടാ നാറി… നീ ആരാ എന്റെ?
അവള് തൊണ്ട പൊട്ടുമാറ് അലറി. അതോടൊപ്പം ഇരുകൈകൾ കൊണ്ടും മാറി മാറി എന്റെ കവിളിൽ അടിച്ചു. അടികൊണ്ട് കവിൾ പൊട്ടുമെന്ന അവസ്ഥ ആയിട്ടും ഞാൻ നിന്നിടത്തു നിന്ന് അനങ്ങിയില്ല. അവള് എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ എന്ന് ഞാനും കരുതി. അവൾ ശക്തിയായി എന്റെ കവിളിൽ വീശി അടിച്ചു കൊണ്ടിരുന്നു. എന്റെ മുഖം പൊട്ടി ചോര വരുമെന്നെനിക്ക് തോന്നി. കുറച്ച് കഴിഞ്ഞപ്പോൾ അവൾ എന്നെ മാന്തി പറിക്കാൻ തുടങ്ങി.