അവൾ ഇടുപ്പിൽ കൈ രണ്ടും കുത്തി എന്നെ തുറിച്ചു നോക്കി നിൽക്കുന്നത് കണ്ട ഞാൻ പരമാവധി ഡീസന്റ് ആയി നടക്കാൻ ശ്രമിച്ചു.
“ഇതമ്മ തന്നു വിട്ടതാണ്……
ഞാൻ മുഖത്ത് നോക്കാതെ പഴംപൊരിയുടെ കവർ അവൾക്ക് നേരെ നീട്ടി.
അവൾ വാങ്ങിയില്ലെന്ന് മാത്രം അല്ല, ഒരക്ഷരം മിണ്ടാതെ അങ്ങനെ തന്നെ നിന്ന് എന്നെ നോക്കി ഉണ്ടകണ്ണുരൂട്ടി അതെ നിൽപ്പാണ്
ഞാൻ പരുങ്ങലോടെ അവളെ മറി കടന്ന് പൊതി അമ്മിക്കല്ലിന്റെ മുകളിൽ വെച്ചു അവിടെ ഒരു നിമിഷം നിന്നു. മൈര് ബൾബിന്റെ വെളിച്ചം കണ്ട് പ്രാന്ത് പിടിക്കുന്നു.ആകെ ഒരു മന്ദത. എങ്ങനേലും ഇവളുടെ അടുത്ത് നിന്ന് രക്ഷപ്പെട്ട് ഉള്ളിൽ എത്തണം. അല്ലെങ്കിൽ ചിലപ്പോ പത്തലു വെട്ടി അടിക്കാനും പെണ്ണ് മടിക്കില്ല എന്നെനിക്ക് തോന്നി. പിന്നേ പിണക്കത്തിൽ ആണെന്നുള്ളതാണ് ഒരാശ്വാസം.
“കണ്ണൻ ഒന്ന് നിന്നെ… “
ഞാൻ മുന്നോട്ടു കാലെടുത്തു വെച്ചതും പിറകിൽ നിന്ന് വിളി വന്നു.
“ആരെ കാണിക്കാനാണ് ഇതൊക്കെ?
അവൾ നടന്നു മുന്നിലെത്തി എന്റെ വഴി തടഞ്ഞുകൊണ്ട് പറഞ്ഞു
എന്ത്..?
ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു. അപ്പോഴും കാലുറച്ചു നിക്കാൻ ഞാൻ പാട് പെടുകയായിരുന്നു.
‘എന്തിനാ നീ കുടിച്ചത് ‘
“ഞാൻ കുടിച്ചിട്ടില്ല… ഞാൻ പതിയെ ചെറിയ പേടിയോടെ പറഞ്ഞു.
“ഠപ്പെ”…
കൈ വീശിയുള്ള അടി എന്റെ കവിളിൽ കൊണ്ടത് മാത്രം ഓർമ ഉണ്ട്. കിക്കിലായത് കൊണ്ട് വേദന ഇല്ല.കാലുകൾ പിറകോട്ടടിച്ചു ഞാൻ മലർന്നടിച്ചു വീണു.
അയ്യോ അമ്മേ…
എന്ന് നിലവിളിച്ചു എന്നെ വന്നു പൊക്കിഎടുത്തതും അവൾ തന്നെ ആണ്. കുറച്ചു മുന്നേ സംഹാരരുദ്രയായി നിന്ന ആ ഭദ്രകാളി തന്നെ. ഓടി വന്നു എന്റെ കക്ഷത്തിലൂടെ കയ്യിട്ട് അവൾ എന്നെ പൊക്കാൻ ശ്രമിച്ചു.അവളെക്കൊണ്ട് ഒറ്റക്ക് എന്നെ പൊക്കാൻ പറ്റില്ലെന്ന് മനസ്സിലായ ഞാൻ ഇടതു കൈ മണ്ണിൽ കുത്തി എണീറ്റു, അപ്പോഴും അവൾ ഒരു കൈ കൊണ്ട് കണ്ണുതുടക്കുന്നുണ്ടായിരുന്നു. തല ഇടിച്ചൊന്നറിയില്ല ആകെ ഒരമ്പരപ്പ്. എണീറ്റ് നേരെ നിന്നതും അവൾ കൈ വിട്ടു എന്നിൽ നിന്ന് മാറി നിന്നു.
ഞാൻ വേച്ചു വേച്ച് ഉമ്മറത്തേക്ക് നടന്നു. തപ്പി തടഞ്ഞു ഉമ്മറത്തേക്ക് കയറി ഹാളിൽ എത്തി കസേര പിടിച്ചു അതിൽ ഇരുന്നു. ഞാൻ വന്നതറിഞ്ഞ അച്ഛമ്മ ടി വിയിൽ നിന്ന് കണ്ണെടുത്തു.
“എന്താ കുട്ട്യേ വൈകീത്?