എന്താ നാറികളെ കുടിച് ചാവാൻ തീരുമാനിച്ചോ, 4പേർക്ക് രണ്ട് ഫുള്ളോ?.
ഞാൻ നിലത്തിരുന്നുകൊണ്ട് ചോദിച്ചു
“ഒരു ഫുൾ വെറുതെ കിട്ടിയതാണ്. ഒന്നിനെ കാശ് ചെലവുള്ളൂ” അഖിലാണത് പറഞ്ഞത്
“ആ എന്തായാലും എനിക്ക് രണ്ട് പെഗ്ഗ് മതി “
പഴം പൊരി കവർ ജിഷ്ണുവിന്റെ കയ്യിൽ കൊടുത്ത് ഞാൻ പറഞ്ഞു.
“നീ വന്നിട്ട് പൊട്ടിക്കാന്ന് വെച്ചു…
മനു ഇതും പറഞ്ഞു കുപ്പി പൊട്ടിച്ചു നാല് ഗ്ലാസുകൾ എടുത്ത് ഒഴിച്ച് അതിൽ സെവനപ്പും ചേർത്ത് മിക്സ് ചെയ്തു. സമയം 6മണി കഴിഞ്ഞിരുന്നു. പെട്ടന്ന് രണ്ടെണ്ണം വീശി പോവാം എന്ന ധൃതിയിൽ ഞാൻ ചിയെഴ്സ് പറഞ്ഞു ഒറ്റവലിക്ക് കുടിച്ചു തീർത്തു.
“പതിയെ കുടി മൈരേ അല്ലേൽ വാള് വെക്കും “
“പിന്നേ ഇത് മൊത്തം കുടിച്ചാലും ഞാൻ പയറു പോലെ നടക്കും..
ഒരു പെഗ്ഗ് ഉള്ളിലെത്തിയ വീറിൽ ഞാൻ പറഞ്ഞു.
സാധാരണ അഞ്ച് പെഗ്ഗ് ആണ് എന്റെ പതിവ്. അന്ന് പക്ഷെ അമ്മുവിന്റെ ഇന്നലത്തെ വാക്കുകൾ തികട്ടി വന്നതൊടെ ഞാൻ വാശിയോടെ കുടിച്ചു. സെവനപ്പ് തീർന്നപ്പോൾ ഡ്രൈ ആയും അടിച്ചു രണ്ടെണ്ണം. പക്ഷെ എന്റെ വായിൽ നിന്ന് അവളെകുറിച്ച് ഒരു വാക്ക് പുറത്ത് ചാടാതിരിക്കാൻ മാത്രം ഞാൻ ശ്രദ്ധിച്ചു. അത് പിന്നേ മുട്ടൻ പണിയാവും എന്നെനിക്ക് ഉറപ്പായിരുന്നു. മദ്യ ലഹരിയിൽ എല്ലാരും എന്തൊക്കെയോ പറഞ്ഞു പരസ്പരം തെറി വിളിച്ചും ചിരിച്ചും സമയം പോയത് അറിഞ്ഞില്ല. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു
“ഞാൻ പോട്ടെ തറവാട്ടിൽ ആരും ഇല്ല….”
ഞാൻ തപ്പിപിടിച്ചു എഴുന്നേറ്റു. സംഗതി ഓവർ ആയെന്ന് എനിക്കപ്പഴെ തോന്നിയിരുന്നു.
“കുറച്ചു നേരം ഇരുന്നിട്ട് പോടാ അല്ലെങ്കി നീ എവിടേലും വീഴും “
മനു ആണത് പറഞ്ഞത്. അവനു മാത്രമേ ബോധം ഒള്ളൂ, അഖിലും ജിഷ്ണുവും നിലത്തു വീണ് കിടന്ന് വാളു വെക്കുകയാണ്.
“ഇനിയും നിന്നാൽ ശരിയാവില്ല”.
ഞാൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു. തലക്കകത്തു ആകെ ഒരു പെരുപ്പ്. എന്റെ ഓർമ ശരി ആണെങ്കിൽ ഞാൻ ഒരു ഒമ്പത് പെഗ്ഗ് കഴിച്ചിട്ടുണ്ട്. ഞാൻ വേച്ചു വേച്ചു നടന്നു പഴം പൊരി എടുത്ത് വഴിയിൽ എത്തി. ഫോണിന്റെ ഫ്ലാഷ് അടിച്ചു നടത്തം തുടങ്ങി. ചുറ്റും എല്ലാം കറങ്ങിക്കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി. കഷ്ടിച്ച് ഇരുനൂറു മീറ്ററെ തറവാട്ടിലേക്ക് ഒള്ളൂ . ആടിയാടി ഞാൻ അവിടെ എത്തി അതിനിടെ ഒരു തവണ മുഖമടച്ചു വീഴുകയും ചെയ്തിരുന്നു. ഷർട്ടിൽ മണ്ണ് പറ്റിയിട്ടുണ്ട്.
തറവാട്ടിൽ അടുക്കളഭാഗത്ത് എത്തുമ്പോൾ അമ്മു വഴിയിലേക്ക് നോക്കി നിക്കുന്നത് എനിക്ക് കാണാമായിരുന്നു. കണ്ണിന് ചെറിയ മൂടൽ ഉണ്ടായിരുന്നു എങ്കിലും അവളെ ഞാൻ ഏത് ഇരുട്ടത്തും തിരിച്ചറിയും.
നീല ചുരിദാറും ഇട്ട് ഷാൾ ഇല്ലാതെ നിക്കുന്ന അവൾ എന്നെ കണ്ടതും ഒന്നുകൂടെ മുറ്റത്തെക്ക് ഇറങ്ങി നിന്നു ചെറുതായി പുഞ്ചിരിച്ചു. പക്ഷെ അത് മായാൻ അധികം നേരം വേണ്ടി വന്നില്ല. എന്റെ നടത്തവും ഷർട്ടിലെ മണ്ണും കണ്ടപ്പോൾ തന്നെ ഞാൻ കുടിച്ചിട്ടുണ്ടെന്നു അവൾക്ക് മനസ്സിലായിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കി.