“ആ ഞാൻ അറിഞ്ഞു. ഇന്നലെ ലക്ഷ്മി അമ്മയെ കണ്ടിരുന്നു അപ്പൊ പറഞ്ഞു “
അവൻ ചിരിയോടെ പറഞ്ഞു.
“ആ ലോക്കായി പോയി മോനെ.. ഞാൻ ചെറിയ വിഷമത്തിൽ പറഞ്ഞു.
“അല്ലേടാ ആ വീട്ടിൽ ഒറ്റക്ക് നിക്കാനും റിസ്ക് ആണ്. നമ്മടെ നാട്ടിലെ മൈരൻമാരെ നമുക്കറിഞ്ഞൂടെ? ആ ചേച്ചി ആണെങ്കിൽ ഒരു പാവം ആണ് “.
മ്മ്…. ഞാൻ മൂളിയതെ ഒള്ളൂ
“പിന്നേ ഞാൻ വിളിച്ചതെ ഞങ്ങൾ ഇവിടെ മേലെതൊടിയിൽ ണ്ട്.. നീ വേണേൽ വന്നു രണ്ടെണ്ണം പിടിപ്പിച്ചു പോ “
വാസ്തവത്തിൽ എവിടുന്നേലും രണ്ട് തുള്ളി കിട്ടിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പിന്നേ തറവാട്ടിൽ പോണല്ലോന്ന് ആലോചിച്ചു ഒഴിവാക്കിയതാണ്. പക്ഷെ അമ്മുവിനെ എങ്ങനെ ഫേസ് ചെയ്യണം എന്ന് എനിക്കറിയില്ലായിരുന്നു എന്നത് വേറെ കാര്യം.
“ഞാൻ അതിലെ വരുമ്പോ കയറാം.ഏതാ ബ്രാൻഡ്?
“മാജിക് മൊമെന്റിന്റെ ഒരു ഫുൾ !
മ്മ് .. ഞാൻ വരാം
ജീവിതത്തിൽ ഒരു പാട് തവണയൊന്നും മദ്യപിച്ചിട്ടില്ല ആകെ മൂന്ന് നാല് തവണ.വൈറ്റ് റം മാത്രമേ അടിച്ചിട്ടുള്ളൂ. അതാവുമ്പോൾ വലിയ സ്മെൽ ഇല്ലാത്തോണ്ട് ലച്ചൂനെ പറ്റിക്കാൻ എളുപ്പം ആണ്. ബിയർ ഇതുവരെ കഴിച്ചിട്ടില്ല എന്തോ ഇഷ്ടമല്ല. ഇന്ന് എന്തായാലും രണ്ട് പെഗ്ഗ് കഴിക്കണം. ഞാൻ മനസ്സിലോർത്തു.
അപ്പഴേക്കും അമ്മ പഴം പൊരി പൊതിഞ്ഞു വണ്ടിയിൽ ടാങ്ക് കവറിൽ വെച്ചിരുന്നു.
“അതെ കൂയ്… ഞാൻ നടന്നാണ് പോണത് മാഡം. ഞാൻ കളിയാക്കി പറഞ്ഞു.
“എങ്ങനെ ആയാലും കൊണ്ട് പോയാ മതി “
അമ്മ ചമ്മൽ പുറത്ത് കാണിക്കാതെ പറഞ്ഞു.
‘പഴം പൊരി വേണേൽ നാലെണ്ണം അധികം വെച്ചോട്ടോ ‘
“ആ അങ്ങനെ വഴിക്ക് വാ..
അമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ടീ ഷർട്ടും ട്രാക്ക് സ്യുട്ടും ധരിച്ചു പഴം പൊരി കവർ എടുത്ത് നടന്നു. ഇടവഴിയിലൂടെ നടന്നു മേലെതൊടിയിലേക്ക് കയറി. അതിന് ചാരി ഉള്ള ചവിട്ടു വഴി ആണ് തറവാട്ടിലേക്കുള്ള വഴി. റബ്ബർ തൈകൾ നിറഞ്ഞ തൊടിയിൽ ഇടയ്ക്കിടെ മാവും പ്ലാവും ഒക്കെ ഉണ്ട്. പഴംപൊരി പൊതി തുറന്ന് അഞ്ചാറെണ്ണം എടുത്ത് വേറെ പൊതിയാക്കി മറ്റേ പൊതി കവറിലാക്കി അടുത്തുള്ള മാവിൻ കൊമ്പിൽ തൂക്കിയിട്ടു ഉള്ളിലേക്ക് നടന്നു. അധികം ഉള്ളിലൊന്നും അല്ലാതെ ഉള്ള വലിയൊരു മാവിന്റെ ചുവട്ടിൽ മൂന്നു പേർ ജിഷ്ണു,അഖിൽ, മനു. മൂന്നും എന്റെ സഹപാഠികളും കട്ട ചങ്കുകളും ആണ്. എന്നെ കണ്ടപ്പോൾ ജിഷ്ണു കൈ കൊണ്ട് മാടി വിളിച്ചു.നിലത്ത് പേപ്പർ വിരിച്ചു മൂന്ന് പേരും ഇരിക്കുന്നു അതിന് നടുവിൽ മാജിക് മൊമെന്റിന്റെ ഒരു ഫുള്ളും ബക്കാർഡിയുടെ വേറൊരു ഫുള്ളും. തൊട്ടടുത്തു അച്ചാറിന്റെ ചെറിയ പാക്കറ്റുകളും ഒരു കവറിൽ നാലഞ്ചു ഓറഞ്ച്, പിന്നേ രണ്ട് ലിറ്ററിന്റെ ഒരു സെവനപ്പും, കുറച്ചു ചെറു നാരങ്ങയും.