കണ്ണന്റെ അനുപമ 3 [Kannan]❤️

Posted by

അവളെ വിട്ട് ഞൊടിയിടയിൽ തിരിഞ്ഞോടിയ എന്റെ തലക്ക് ഇരുവശവും ചരൽ കല്ലുകൾ പാഞ്ഞു. പിറകിലെ പറമ്പ് മൊത്തം നിമിഷങ്ങൾകൊണ്ട് ചാടിക്കടന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ നിലത്തു വീണ ഫോൺ എടുത്ത് കാൾ കട്ടാക്കി. പിന്നെ എന്നെ നോക്കി ശരിയാക്കി തരാം എന്ന അർത്ഥത്തിൽ ചൂണ്ടുവിരൽ വായുവിൽ ചുഴറ്റി മുഖം വെട്ടിച്ചു ഉമ്മറത്തെക്കു പോയി. അവളുടെ നിലവിളി കേട്ട് അച്ഛമ്മ കുളിമുറിയിൽനിന്ന് എന്തോ വിളിച്ചു ചോദിക്കുന്നുണ്ട്.അത് കണ്ട് സ്വയം ചിരിച്ചു ഞാൻ വീട്ടിലേക്ക് നടന്നു. അമ്മയോട് അന്നത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ പുള്ളിക്കാരിക്കു വലിയ സന്തോഷം ആയി.

“പച്ചപാവങ്ങൾ ആണ് ആ കുടുംബം സഹായിക്കുന്നെങ്കിൽ അങ്ങനെ ഉള്ളവരെ സഹായിക്കണം”

എന്നായിരുന്നു കമന്റ്. പക്ഷെ വിരൽ ചതഞ്ഞതിന് ഞാൻ പറഞ്ഞ കാരണം അത്ര വിശ്വാസം വന്നിട്ടില്ല എന്ന് ആ മുഖത്തു നിന്ന് എനിക്ക് മനസ്സിലായി.സമയം ഇരുട്ടി തുടങ്ങിയിരുന്നു.ഞാൻ വേഗം കാര്യങ്ങൾ എല്ലാം തീർത്തു ഫോണിന്റെ ഫ്ലാഷ് അടിച്ചു ഇടവഴിയിലൂടെ നടന്നു. വീട്ടിൽ എത്തിയപ്പോൾ അച്ഛമ്മ ഇരുന്ന് ടി വി കാണുന്നു. അമ്മുവിനെ അവിടെങ്ങും കാണാനും ഇല്ല.

“ആ ഇരിക്ക് കുട്ട്യേ ഭഗവാന്റെ സീരിയലാണ്. കണ്ടാൽ നല്ലതാ.”

അച്ഛമ്മ എന്നോടായി പറഞ്ഞു.

‘ആ ഞാനൊന്നു മൂത്രമൊഴിച്ചു വരാ അച്ഛമ്മേ ‘

ഞാൻ സൂത്രത്തിൽ തടി തപ്പി. അടുക്കളയിൽ അവൾ ഇല്ലെന്ന് ഉറപ്പാണ് കാരണം ഒരു ശബ്ദവും കേൾക്കാൻ ഇല്ല. റൂമിൽ ലൈറ്റ് കാണാത്തതിനാൽ അവിടെയും ഉണ്ടാവില്ല. ഞാൻ ആകെ അസ്വസ്ഥനായി. ഇവളിത്‌ എവടെപ്പോയി കിടക്കുന്നു. ഞാൻ മുറ്റത്തേക്കിറങ്ങി നോക്കി കുളി മുറിയിലും ലൈറ്റ് ഇല്ല. അപ്പോഴേക്കും നന്നായി ഇരുട്ടായിരുന്നു. ഫ്ലാഷടിച്ചു ഞാൻ കുളിമുറിയുടെ അടുത്ത്‌ ചുറ്റും നോക്കി നിൽക്കെ പെട്ടന്ന് ശക്തമായ ഒരടി എന്റെ പുറത്ത് വീണു !

ഹാവു…

അടിയുടെ വേദനയിൽ ഞാൻ ഒന്ന് ഞെളിഞ്ഞു പിരിഞ്ഞു പോയി . പകച്ചു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ വിജയി ഭാവത്തിൽ ഇടുപ്പിൽ കൈകൾ കുത്തി എന്നെ നോക്കി നിക്കുകയാണ് അനുപമ.

“അയ്യേ പേടിച്ചു തൂറി.. !.

അവൾ എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. തോൽവി സമ്മതിക്കാൻ എനിക്ക് മനസ്സുവന്നില്ല.

“അയ്യേ ഇത് ഞാൻ പ്രതീക്ഷിച്ചതാണ് അയ്യേ ചമ്മി പോയി. ഞാൻ ചുമ്മാ തട്ടി വിട്ടു.”

“ആ ചമ്മി  നാറിയാൽ  നീയിത് പറയും എന്ന് ഞാനും പ്രതീക്ഷിച്ചതാ”

എടുത്തടിച്ച പോലെ മറുപടി വന്നതും ഞാൻ തളർന്നു. ഇനി ഒരു മാർഗമേ ഒള്ളൂ. ചരിത്രാധീത കാലം മുതൽ പെണ്ണിനോട് വാദിച്ചു ജയിക്കാൻ കഴിയാത്ത പുരുഷൻ ചെയ്യുന്ന അതെ കാര്യം.അതു തന്നെ ബലപ്രയോഗം !.ഒട്ടും സമയം പാഴാക്കാതെ അവളുടെ ചുരിദാറിനു മുകളിലൂടെ ഇടുപ്പിൽ കൈചുറ്റി എന്നിലേക്ക് ചേർത്ത് അവളെയും കൊണ്ട് കുളിമുറിയിലേക്ക് കയറി. അവൾ എന്റെ പിടിവിടുവിച്ചു ചുമരിലേക്ക് ചാരി നിന്ന് എന്നെ സംശയത്തോടെ നോക്കി, പോവാൻ ആരംഭിച്ചപ്പോൾ ഞാൻ കൈ വെച്ചു വഴി തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *