“പിന്നേ നാളെ പരീക്ഷയല്ലേ. ചുമ്മാ ജാഡ കാണിക്കാതെ വന്നു ചായ എടുത്ത് താ ലച്ചൂ ….
“വേണേൽ എടുത്ത് കുടിക്ക്!
എന്റെ കൈ തട്ടി മാറ്റി അവിടെത്തന്നെ ഇരുന്നു അമ്മ വായന തുടർന്നു.
“പറച്ചിലിൽ മാത്രേ സ്നേഹം ഒള്ളൂ. നേരിട്ട് കണ്ടാൽ തിരിഞ്ഞുനോക്കുംകൂടെ ഇല്ല. “
ഞാൻ സെന്റി നാടകം എടുത്ത് അലക്കി. അതേറ്റു ! ആ നിമിഷം തന്നെ പത്രം മടക്കി എണീറ്റ് വന്നു. എന്റെ ചന്തിക്കൊരടിയും തന്നിട്ട് എന്നേം വലിച്ചു ഉള്ളിലേക്കു പോയി
“മുഴുവൻ കള്ളത്തരവും അറിയാ ചെക്കന്.. ” പോകുന്നതിനിടെ അമ്മ പറഞ്ഞു.
“അച്ഛൻ വിളിച്ചാരുന്നോ അമ്മേ?
“ആ കുറച്ചു മുൻപേ വിളിച്ചേ ഒള്ളൂ. നിന്നോട് അവിടെക്ക് പോവാണെന്ന് കരുതി പഠിത്തം ഉഴപ്പണ്ടാന്ന് പറയാൻ പറഞ്ഞു.”
റാൻ…
ഞാൻ കളിയാക്കുന്ന പോലെ കൈ കൊണ്ടു മുഖം പൊത്തി കുനിഞ്ഞു കൊണ്ടു പറഞ്ഞു. ചായക്ക് പഴംപൊരി ഉണ്ടാക്കി വെച്ചിരുന്നു അമ്മക്കുട്ടി.
“ഇതെന്തിനാ ഇത്രേം. നാട്ടുകാർക്ക് മൊത്തം ഇവിടുന്നാണോ ചായ?
പാത്രത്തിൽ കുറെ കണ്ടപ്പോൾ ഞാൻ തിരക്കി.
“അത് നീ അന്വേഷിക്കണ്ട !
എടുത്തടിച്ച പോലെ മറുപടിയും വന്നു.
“ഞാൻ അന്വേഷിക്കും എന്റെ അച്ഛന്റെ കാശാ.”
ചമ്മൽ പുറത്തു കാണിക്കാതെ ഞാൻ തിരിച്ചടിച്ചു “
“ആഹാ അത് ഞാൻ നിന്റെ അച്ഛനോട് ബോധിപ്പിചോളാം..നീ വേണേൽ തിന്നിട്ട് പോ “.
ഇന്നലെ മുതൽ എല്ലാരും വാക്കുകൾ കൊണ്ടു എന്നെ വധിക്കുകയാണല്ലോ ദൈവമേ ! ഞാൻ മനസ്സിലോർത്തു. എന്നിട്ട് യൂ ടൂ ബ്രൂട്ടസ് എന്ന ഭാവത്തിൽ അമ്മയെ നോക്കി.
ആ നോട്ടം കണ്ടപ്പോൾ സംഗതി അത്ര പന്തിയല്ലെന്ന് കണ്ട ലച്ചു കസേരയിൽ ഇരിക്കുന്ന എന്റെ അടുത്തു വന്നു കുനിഞ്ഞു എന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി മാറിലേക്ക് ചേർത്തു. അങ്ങനെ ഒരു കെട്ടിപിടുത്തം ഞാൻ ഇന്നലെ മുതൽ ആഗ്രഹിച്ചതാണ്. ഞാൻ സാരിക്ക് മുകളിലൂടെ അമ്മയുടെ അരക്കു ചുറ്റും കൈകൾ കൊണ്ടു വരിഞ്ഞു ആ മാറിലെക്ക് തല ചായ്ച്ചു.
“ഫീൽ ആയോ ……… .
അമ്മ എന്റെ പുറത്ത് തഴുകി കൊണ്ടു ചോദിച്ചു.
ഇല്ല…….
ഞാൻ അമ്മയെ ഒന്നുകൂടി വരിഞ്ഞു മുറുക്കിക്കൊണ്ട് പറഞ്ഞു. ലോകത്തെ എത്ര വലിയവനും ഒടുവിൽ ആശ്രയവും സാന്ത്വനവും ആവാൻ അവന്റെ അമ്മ മാത്രേ കാണൂ. ഏത് ഘട്ടത്തിലും ! ഞാൻ മനസ്സിൽ ഓർത്തു.
“അമ്മേടെ പൊന്നിന് അമ്മയോടെന്തെങ്കിലും പറയാനുണ്ടോ? അമ്മ എന്റെ മൂർധാവിൽ ചുംബിച്ചു കൊണ്ടു ചോദിച്ചു.