കണ്ണന്റെ അനുപമ 3 [Kannan]❤️

Posted by

ഭക്ഷണം കഴിഞ്ഞു ഞാൻ നിലാവത്തു മുറ്റത്തുടെ ചുമ്മാ നടക്കുമ്പോൾ അമ്മു വന്നു.

“ഇപ്പൊ എനിക്ക് ഒരു പഴഞ്ചൊല്ലാണ് ഓർമ വരണത് !

അവൾ എന്നെ കളിയാക്കി കൊണ്ട് വന്നു എന്നെ ചേർന്ന് നിന്നു.

“ആഹാ എന്നാ ഒന്ന് കേക്കട്ടെ അത്. “

ഞാൻ അവളുടെ ഇടുപ്പിൽ കൈ എത്തിച്ചു നുള്ളി.

“ആാാഹ്.. പന്നീ എനിക്ക് വേദനിച്ചു ട്ടോ “

“കണക്കായിപ്പോയി “

ഞാൻ എന്റെ നെഞ്ചിൽ തലവെച്ചുനിൽക്കുന്ന അവളുടെ മുഖം പിടിച്ചുയർത്തി പറഞ്ഞു.

“ഡീ അച്ഛമ്മ കിടന്നോ?..

“ആ.. അതല്ലേ ഞാൻ ഇങ്ങോട്ട് വന്നത് !

“എന്നാ പിന്നെ നമുക്ക് പ്രണയിക്കാം. “……….ഞാൻ ചെറു ചിരിയോടെ പറഞ്ഞു അവളെ തിരിച്ചു എന്റെ നെഞ്ചിൽ ചാരി നിർത്തി

“ഇനി മാനത്തെക്ക് നോക്ക് സിനിമയിൽ ഒക്കെ ഇങ്ങനെ ആണ് “.ഞാൻ അവളുടെ അരയിലൂടെ കൈ ചുറ്റി എന്നിലേക്ക് അമർത്തിക്കൊണ്ട് പറഞ്ഞു.

“നിനക്ക് വട്ടാണ് സിനിമ അല്ല ജീവിതം “

“അതൊക്കെ അവനവൻ തീരുമാനിക്കുന്നതാണ് “

ഞാൻ തല താഴ്ത്തി അവളുടെ ചെവിയിൽ കടിച്ചു കൊണ്ട് പറഞ്ഞു.

“ഹാ എന്തിനാ വേദനിപ്പിക്കണേ”….അവൾ ഒന്ന് ഞെളി പിരി കൊണ്ടു.

“വേദനിപ്പിച്ചതോ. ഞാൻ എന്റെ സ്വപ്നമാണ് പെണ്ണേ കഴിഞ്ഞ രണ്ട് മൂന്ന് ദിവസായിട്ട് ജീവിക്കണത്‌ “. ഒരിക്കലും നടക്കില്ലെന്ന് കരുതിയ എന്റെ സ്വപ്നം. “

“നീ മഞ്ഞു കൊള്ളാതെ വന്നേ. കെടക്കാം “.

ഛെ ആ ഫ്ലോ കളഞ്ഞു. ഇങ്ങനെ ഒരുഅണ്റൊമാന്റിക് മൂരാച്ചി !.ഞാൻ അവളുടെ തലക്ക് പിടിച്ചു തള്ളി

“ഞാൻ റൊമാന്റിക് ഒക്കെ ആണ്”.  അവൾ കുറുമ്പോടെ പറഞ്ഞു.

“കോപ്പാണ്…നീ വെറും പഴഞ്ചൻ ആണ് “

അത് കേട്ടതും അവളുടെ മുഖം ചുവന്നു,  കവിളുകൾ വിറച്ചു. അവൾ കരയാനുള്ള പരിപാടി ആണെന്ന് എനിക്ക് തോന്നി.

“ആ ഞാൻ പഴയതാണ് നീ പുതിയ ആരേലും കിട്ടോന്ന് നോക്ക് “

അവൾ എന്നെ തുറിച്ചു നോക്കി ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു മുഖം വെട്ടിച്ചു അകത്തേക്ക് ചവിട്ടി തുള്ളി പോയി.

എന്റെ ഈശ്വരാ ഈ തൊട്ടാവാടീടെ കൂടെ എങ്ങനെ ജീവിക്കാനാണ് !
ഞാൻ ആകാശത്തെക്ക് നോക്കി പറഞ്ഞു കൊണ്ടു അകത്തേക്ക് നടന്നു.

ചെന്നപ്പോൾ അവൾ കിടക്ക തട്ടി വിരിക്കുവാണ്. എന്നോടുള്ള ദേഷ്യം ആണെന്ന് തോന്നുന്നു വിരി ഒക്കെ ആഞ്ഞു കുടയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *