“കഴിക്കാത്ത കാരണം ഉറക്കം കിട്ടിയില്ല… പുലർച്ചെ എപ്പോഴോ ആണ് ഉറങ്ങിയത്….”
“സാരല്ല…. ഇന്ന് കൂടി കഴിഞ്ഞ ശരിയാവും…”
“ഉം…”
“എന്ന മോള് പോയി റെഡിയായി നിക്ക് കുമാരൻ വൈദ്യർ വിളിച്ചിരുന്നു ഉച്ച കഴിഞ്ഞു വരാമെന്ന്….”
തലയാട്ടി അവൾ അകത്തേക്ക് ചെന്നു… തനിക്ക് കാലിന്റെ മുട്ടിനും അതിന് മുകളിലും ആണ് അന്ന് പരിക്ക് പറ്റിയത്.. ഇനി വൈദ്യർ വന്ന കാണിച്ചു കൊടുക്കേണ്ടി വരുമോ… അച്ഛന്റെ കൂട്ടുകാരൻ അല്ലെ പ്രായം ആയ ആളാവും അതുമല്ല ചികിത്സക്ക് ഡോക്ടർമാരുടെ അടുത്ത് പോയാലും ഇതൊക്കെ തന്നെയല്ലേ അവസ്‌ഥ…. ഓരോന്ന് ആലോചിച്ചു പാർവ്വതി പോയി കുളിച്ച് തന്റെ വൃത്തിയുള്ള നീല മാക്സി എടുത്തിട്ടു… കുറെ നാളായ കാരണം നല്ല ടൈറ്റ് ആയി അവൾക്ക് തോന്നി… പുറത്തിറങ്ങി വന്ന അവൾക്ക് അച്ഛൻ ഭക്ഷണം എടുത്ത് കൊടുത്തിട്ട് പറഞ്ഞു അവൻ വരുന്നതിന് മുന്നേ ഞാനിപ്പോ വരാം… അവൾ തലയാട്ടി ഭക്ഷണം കഴിച്ചു… ഒരു നാല് മണി ആയി കാണും പുറത്ത് നിന്ന് സംസാരം കേട്ടപ്പോ അവൾ എണീറ്റ് ഉമ്മറത്തേക്ക് ചെന്നു കസേരയിൽ ഇരുന്ന തടി നിരച്ച നീളമുള്ള മനുഷ്യൻ അതാവും വൈദ്യർ എന്ന് അവൾ മന്ത്രിച്ചു… തന്നെ കണ്ടതും അയാൾ എണീറ്റ് ബഹുമാനത്തോടെ മാറി നിന്നപ്പോ പണ്ട് വീട്ടിലെ പണിക്കാർ അച്ഛനെ കാണുന്ന രംഗം ആണ് ഓർമ്മ വന്നത്… കാലം എത്ര കഴിഞ്ഞാലും ഈ ആളുകൾ ഒന്നും മാറാൻ പോണില്ല എന്നവൾ മനസ്സിലാക്കി….
“മോളെ ഇതാണ് വൈദ്യർ….”
അയാളെ നോക്കി ചിരിച്ചു കൊണ്ട് പാർവ്വതി പറഞ്ഞു…
“ഞാൻ ചായ എടുക്കാം…”
“വേണ്ട മോളെ ഇപ്പൊ കുടിച്ചതെ ഉള്ളു ഞങ്ങൾ…”
“എന്ന നീയൊന്ന് നോക്കി പറയ് എന്തൊക്കെയാ വാങ്ങേണ്ടത് എന്ന്….”
“കാര്യമായി ഒന്നും വാങ്ങേണ്ട രാഘവ…. നമുക്ക് തൈലം വേണം അതിപ്പോ ഇവിടെ ഉണ്ടക്കാൻ പറ്റില്ലലോ പിന്നെ രക്തയോട്ടം കൂടാൻ കഷായവും കൊടുക്കാം…. കേട്ടോ മോളെ അച്ഛന് നീയൊന്ന് ഓടി ചാടി നടക്കുന്നത് കണ്ട് മരിച്ച മതിയെന്ന അവസ്‌ഥയ….”
അച്ഛനെ സങ്കടത്തോടെ നോക്കി അവൾ മിണ്ടാതെ നിന്നു…. വൈദ്യർ തന്റെ ബാഗും എടുത്ത് രാഘവനോട് പറഞ്ഞു…
“എന്ന ഞാനൊന്ന് നോക്കട്ടെ …. “