“പൈസ…”
“അതൊക്കെ ഉണ്ട്… മോള് അത് ഓർത്ത് വിഷമിക്കണ്ട…. മോള് പോയി കിടന്നോ…. പിന്നെ ഇന്ന് ഗുളിക കഴിക്കല്ലേ….”
“ഇല്ല….”
“രണ്ട് ദിവസം കാണും ബുദ്ധിമുട്ട് പിന്നെ ശരിയാവും…”
“ഉം…”
അച്ഛനോട് കഴിക്കില്ല എന്ന് പറഞ്ഞെങ്കിലും ഗുളിക കഴിക്കാതെ എങ്ങനെ തനിക്ക് ഉറക്കം ഉറക്കം കിട്ടുമെന്ന് അവൾ ആലോചിച്ചു…. എന്ത് വന്നാലും ഇന്ന് കഴിക്കില്ല എന്നവൾ ഉറപ്പിച്ചു… മകളിൽ ഇന്നുണ്ടായ മാറ്റം കുറച്ചൊന്നുമല്ല അയാളെ സന്തോഷിപ്പിച്ചത്… നിവർന്ന് നടക്കാനും പണിയെടുക്കാനുമുള്ള തന്റെ ആരോഗ്യം മോഷമാകുന്നത് അയാൾ അറിയാഞ്ഞിട്ടല്ല മകൾ അവൾ നേരെ ആവുന്നത് വരെ വീണ് പോകല്ലേ എന്നാണ് അയാളുടെ പ്രാർത്ഥന… തന്റെ രണ്ട് ആണ്മക്കളും ഭാര്യയും തന്നെ വിട്ട് പോയ ഈ നശിച്ച ദിവസം അയാൾ ഓർത്തെടുത്തു… എന്തൊരു സന്തോഷമായിരുന്നു എല്ലാവർക്കും… അഞ്ച് മണിക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങണം എന്ന് പറഞ്ഞത് പാർവ്വതി ആയിരുന്നു എന്നാലേ ഒൻപത് മണിക്ക് മുന്നേ വീഗാലാന്റ് എത്തു എന്ന്… അവളുടെ വാക്കിന് മറുവാക്ക് ഇവിടെ ഉണ്ടായിരുന്നില്ല.. പക്ഷേ ഒരു നിമിഷം കണ്ണടച്ച ലോറി ഡ്രൈവർ എല്ലാം തട്ടിയെടുത്തു…
പാറുകുട്ടിയെ പോലെ താനും തളർന്ന് പോയിരുന്നു എങ്കിൽ എന്നോ എല്ലാം തകർന്ന് പോകുമായിരുന്നു… സ്വന്തം വീട്ടുകാരെ വിട്ട് മകന്റെ കൂടെ വന്ന അതും നായർ കുടുംബത്തിൽ പെട്ട കുട്ടി അവൾക്ക് വേണ്ടി ജീവിക്കാൻ അയാൾ തീരുമാനിക്കുക ആയിരുന്നു.. തന്നെ കൊണ്ട് കഴിയുന്ന പണിയെല്ലാം എടുത്ത് അയാൾ അവളെ നോക്കി.. ഇപ്പോ ഒരു പേടി മകൾ ഒറ്റയ്ക്കായി പോകുമോ എന്ന്.. അവളിലെ പഴയ പ്രസരിപ്പും ചുറു ചുറുക്കും വീണ്ടെടുക്കാൻ ആയാൽ മരിക്കാനും അയാൾക്ക് ഭയമില്ലായിരുന്നു….
അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ തന്നെ അവൾ തീരുമാനിച്ചു…. കാലങ്ങളായി കഴിക്കുന്ന ഗുളിക കഴിക്കാതെ ഇരുന്നപ്പോ അവൾക്ക് എന്തൊക്കെയാ പോലെ ആയി.. ഉറക്കം വരാതെ പുലർച്ചെ നാല് മണിവരെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു… രാവിലെ പതിവായി മകൾ എണീക്കുന്ന സമയം കഴിഞ്ഞിട്ടും കാണാതെ ആയപ്പോ അയാൾ മുറിയിലേക്ക് ചെന്ന് നോക്കി മാക്സി മാറി കിടന്ന മകളെ കണ്ടപ്പോ വേഗം വാതിൽ ചാരി പുറത്തേക്ക് വന്നു.. ഉച്ചയോടെ എണീറ്റ് വന്ന മകളെ കണ്ട് സംശയത്തോടെ അയാൾ ചോദിച്ചു…
“എണീക്കാൻ വൈകിയല്ലോ ഇന്നലെയും കഴിച്ച….??