“എന്ന ഞാൻ ഇങ്ങോട്ട് വരാൻ പറയാം. അവന്റെ സമയം അനുസരിച്ച് അവൻ ചികിത്സ നടത്തട്ടെ….”
“മഹ്…’
അച്ഛന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോ പറയുന്നത് നൂറു ശതമാനവും ശരിയാണ് അങ്ങേരുടെ കാലം കഴിഞ്ഞ തനിക്ക് പിന്നെ ആരാ … എവിടെയെങ്കിലും ചത്ത് കിടപ്പുണ്ടെന്ന് അറിഞ്ഞാലും സ്വന്തം വീട്ടുകാർ തിരിഞ്ഞു നോക്കില്ല .. അച്ഛൻ പറഞ്ഞത് പോലെ സ്വന്തം കാലിൽ നടക്കാൻ എങ്കിലും പറ്റിയാൽ ജീവൻ ഒടുക്കാൻ എങ്കിലും പറ്റും അല്ലങ്കിൽ അതിനും ഒരു സഹായി വേണ്ടി വരും തനിക്ക്… തന്റെ സൗഭാഗ്യങ്ങൾ എല്ലാം തട്ടി കളഞ്ഞു ഇറങ്ങി വരുമ്പോ ഒരിക്കൽ പോലും ഓർത്തില്ല ഇങ്ങനെയൊരു ഒറ്റപ്പെടൽ.. ഇതിലും വലിയ ശിക്ഷ വേറെയില്ല ആരുമില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥ അതി ഭീകരമാണ്.. ഒറ്റപ്പെട്ടുപോയ ഇന്നത്തെ ദിവസം തന്നെ വേണം പതിയെ മാറാൻ മാറിയെ പറ്റു തനിക്ക് വേണ്ടിയല്ലങ്കിൽ പോലും തന്നെ മാത്രം ഓർത്ത് ജീവിക്കുന്ന അച്ഛന് വേണ്ടിയെങ്കിലും തനിക്ക് മാറണം …. ഇനിയും അതിനെ വേദനിപ്പിച്ചാൽ ചങ്ക് പൊട്ടി ചാവും അത്.. നടക്കുന്നത് കാണുമ്പോഴേ കരച്ചിൽ വരും അത്രക്ക് വയ്യാതെ ആയിട്ടുണ്ട് …. പാർവ്വതി പതിയെ എണീറ്റ് ചുമരിൽ പിടിച്ച് അകത്തേക്ക് ചെന്നു… അച്ഛൻ ടൗണിൽ നിന്നും വരുമ്പോ കൊണ്ടു വന്ന രണ്ട് മൂന്ന് കവറുകൾ അവിടെ ഇരുന്നിരുന്നു അത് തുറന്ന് നോക്കിയപ്പോ പലചരക്ക് സാധനങ്ങളും മറ്റും ആയിരുന്നു… അതിൽ ഉണ്ടായിരുന്ന മീൻ എടുത്ത് പാർവ്വതി അടുക്കളയിലേക്ക് ചെന്ന് വൃത്തിയാക്കാൻ തുടങ്ങി.. അത് കണ്ട് വന്ന രാഘവന് വിശ്വസിക്കാൻ ആയില്ല അടുത്ത കാലത്തൊന്നും മകളെ അടുക്കളയിൽ കണ്ടിട്ടില്ല.. അറിയാവുന്ന പോലെ താൻ എന്തെങ്കിലും ഉണ്ടാക്കി വെച്ച ചിലപ്പോ അവൾ കഴിച്ചെന്ന് വരുത്തും … ഇന്ന് അവൾ തന്നെ പാചകം ചെയ്യാൻ ഒരുങ്ങുന്നത് കണ്ടപ്പോ അയാൾക്കു വലിയ സന്തോഷം തോന്നി….
“എന്തിനാ മോള് ചെയ്യുന്നത് ഞാൻ ചെയ്യില്ലേ….”
അച്ഛനെ ഒന്ന് നോക്കി അവൾ പറഞ്ഞു…
“കുറെ ആയില്ലേ വല്ലതും ഉണ്ടാക്കിയിട്ട് “
“അതിന് എന്താ മോള് അങ്ങോട്ട് പൊയ്ക്കോ അച്ഛൻ ഉണ്ടക്കി വെക്കാം…”
“വേണ്ട ഞാൻ ഉണ്ടാക്കാം….”
“എന്റെ ഫോണിൽ പൈസ ഇടാൻ മറന്നു അതിന് പോയതാ ഞാൻ… വൈദ്യരെ ഞാൻ വിളിച്ചിരുന്നു ഇപ്പോ വരാമെന്ന് പറഞ്ഞിട്ടുണ്ട് വന്ന് കണ്ട അവൻ പറയും എത്ര മാസം വേണ്ടി വരുമെന്ന്….”
തലയിലെ തോർത്ത് അഴിച്ച് കസേരയുടെ മുകളിൽ നിവർത്തിയിട്ട് അയാളത് പറഞ്ഞപ്പോ പാർവ്വതി അച്ഛനെ ഒന്ന് നോക്കി…. മറുപടി പറയാതെ അവൾ ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി….. കുറെ കാലങ്ങൾക്ക് ശേഷം മകൾ പാകം ചെയ്ത ഭക്ഷണം സന്തോഷത്തോടെ അയാൾ കഴിച്ചു…. മകളുടെ മാറ്റം തന്നെ വലിയൊരു ആശ്വാസം ആയിരുന്നു അയാൾക്ക്….. കിടക്കാൻ പോകും നേരം അവൾ ചോദിച്ചു…
“എന്ന വരിക വൈദ്യർ….??
“നാളെ വരാൻ പറഞ്ഞിട്ടുണ്ട് … നാളെ വന്നാൽ വേണ്ട മരുന്നൊക്കെ കുറിച്ചു തരും… പിന്നെ അതൊക്കെ തയ്യാറാക്കിയ ശേഷം ആകും വരിക….”