നമ്മൾ പോലീസുകാർക്ക് എന്താടോ നിധി……തെളിവ് തന്നെ.
എസ് ഐ നിർദേശിച്ച പ്രകാരം പത്രോസ് തുണി മുഴുവൻ നന്നായി സീൽ ചെയ്തു വിധഗ്ധ പരിശോധന നടത്തുന്നതിനായി ലാബിലേക്ക് അയച്ചു,അതും ബൈ ഹാൻഡ്.
ഏൽപ്പിച്ചയാൾ അതുമായി പോയതും പത്രോസ് വീണ്ടും എസ് ഐയുടെ മുറിയിൽ എത്തി.
അപ്പോൾ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്ന തിരക്കിൽ ആയിരുന്നു രാജീവ്.അയാൾക്ക് വശം ചേർന്നുനിന്ന് പത്രോസും അത് നിരീക്ഷിച്ചു.
“സർ ഒന്ന് നിർത്തിയെ”അത് കേട്ടതും
രാജീവ് വിഷ്വൽ പൗസ് മോഡിൽ ഇട്ടു
സർ അല്പം പിന്നിൽ
പത്രോസിന്റെ നിർദ്ദേശപ്രകാരം പിന്നിലേക്ക് ചലിപ്പിച്ച ദൃശ്യങ്ങളിൽ നിന്നും ഒരു മുഖം അയാൾ ചൂണ്ടിക്കാട്ടി.മാസ്ക് കൊണ്ട് മറക്കാൻ തുടങ്ങുന്ന ഒരാളുടെ മുഖം.
“സർ ഇവനെ എനിക്ക് അറിയാം”
ഹോസ്പിറ്റലിൽ തൂപ്പുകാരന്റെ വേഷത്തിൽ നിക്കുന്ന സുരയുടെ മുഖം കാട്ടി പത്രോസ് പറഞ്ഞു.
ഇവൻ……..
സാറെ ഇവൻ “ഇരുമ്പൻ സുര”
മെയിൻ പരിപാടി കൊട്ടേഷനാ. പക്ഷെ അധികമൊന്നും അകത്തു കിടന്നിട്ടില്ല സാറെ.ഇവനിതെന്നാ തൂപ്പുകാരന്റെ വേഷത്തിൽ…….
അയാൾ അതിശയോക്തിയിൽ പറഞ്ഞു നിർത്തി.
വീണ്ടുമവർ വിഷ്വൽ പരതുകയാണ്.
കൂടുതലും സുരക്ക് പിന്നാലെ.മാസ്ക് ധരിച്ചു അത്യാഹിത വിഭാഗത്തിലും
തീവ്രപരിചരണ വിഭാഗത്തിനടുത്തും ചുറ്റിത്തിരിഞ്ഞ സുരയെ അവർ പ്രത്യേകം കുറിച്ചുവച്ചു.ഒപ്പം മറ്റൊരു
വ്യക്തിയെയും ആശുപത്രിയിൽ സുരയുമായി കൂട്ടിയിടിച്ച ആഢ്യനായ ആ വ്യക്തിതന്നെ.രാജീവ് അവരുടെ ചിത്രം വിഷ്വലുകളിൽ നിന്നും ക്രോപ്പ് ചെയ്തെടുത്തു.
എന്ത് പറയുന്നെടോ……..
പ്രത്യക്ഷത്തിൽ സംശയിക്കാവുന്ന രണ്ടുപേർ.ഒരാൾക്ക് പകൽ വെളിച്ചത്തിൽ കറുപ്പിന്റെ ചുറ്റുപാട് ഉള്ളപ്പോൾ മറ്റൊരാൾ മാന്യനെന്ന് തോന്നിക്കുന്ന വ്യക്തി.പക്ഷെ അബദ്ധത്തിൽ ഇടിച്ചതെങ്കിലും അയാൾ സുരയെ തന്നെ നോക്കിനിന്നതും അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞതും ഒരു നേരിയ സംശയം തോന്നാൻ ഇടയാക്കി.ഒന്നാലോചിച്ച ശേഷം പത്രോസ് പറഞ്ഞുതുടങ്ങി.
സർ….സുരയെ നോക്കിനിന്നു എന്നത് കൊണ്ടുമാത്രം ഒരാളെ സംശയിക്കാൻ…….
എടൊ…….താൻ പോലിസ് അല്ലെ.