അന്ന് രാത്രി കുറച്ചു ദിവസങ്ങൾക്ക് ശേഷം കുടുംബാംഗങ്ങൾ ഒരുമിച്ച
ദിവസമായിരുന്നു.ഗോവിന്ദന്റെ സാന്നിധ്യം ഇഷ്ട്ടപ്പെടുന്നില്ല എന്ന് ഓരോ മുഖത്തും കാണാം,പക്ഷെ
അതവന് മുന്നിൽ കാണിക്കുന്നില്ല
എന്ന് മാത്രം.ഗോവിന്ദിന് മുന്നിൽ വീണ ശംഭുവിനോട് ഇഴുകിച്ചേർന്ന് പെരുമാറുകയാണ്.അവന്റെ മുന്നിൽ വച്ചുപോലും മറ്റുള്ളവർ കാണാതെ ചുടുചുംബനങ്ങൾ നൽകിക്കൊണ്ട്
ഇറിറ്റെറ്റ് ചെയ്യുന്നുണ്ട് വീണ,ശംഭു അവളുടെ ഇഷ്ട്ടങ്ങൾക്ക് വഴങ്ങുന്നു എന്ന് മാത്രം.
അത്താഴത്തിന്റെ സമയം,ഗോവിന്ദ് വീണ തനിക്ക് വിളമ്പുമെന്ന് കരുതി.
പക്ഷെ ഉണ്ടായത് തിരിച്ചും.അവൾ
ഗോവിന്ദിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയത് കൂടിയില്ല.അവളവനെ,
ശംഭുവിനെ ഊട്ടുന്ന തിരക്കിൽ ആയിരുന്നു.മാധവൻ ഇതൊക്കെ കണ്ട് ഉള്ളിൽ ചിരിക്കുന്നുണ്ട്.പക്ഷെ മുഖത്തെ ഗൗരവം മാത്രം മാറ്റിയില്ല.
“വീണാ…….ആ കറിയൊന്ന് തന്നെ”
സഹികെട്ട് ഗോവിന്ദിന് ചോദിക്കേണ്ട സ്ഥിതി വന്നു.
എടാ നിന്റെ അടുത്തല്ലെ ഇരിക്കുന്നെ
അങ്ങ് എടുത്തു കഴിച്ചൂടെ”
മാധവന്റെ ചിരിച്ചുകൊണ്ടുള്ള,
എന്നാൽ കടുപ്പിച്ചുള്ള ചോദ്യം കേട്ട് ഗോവിന്ദ് വാശി പിടിക്കാൻ നിന്നില്ല.
നിവർത്തിയില്ലാതെ സ്വയം വിളമ്പി കഴിക്കുക തന്നെ ചെയ്തു.
ഇതൊക്കെ കണ്ട് മനസ്സ് നിറഞ്ഞു ചിരിക്കുകയാണ് ഗായത്രിയും ഒപ്പം
സാവിത്രിയും.ഇതൊക്കെ കണ്ടും കേട്ടും ശംഭു ഒരു വഴിക്കായിട്ടുണ്ട്.
പക്ഷെ അതൊന്നും വകവക്കാതെ
അവന് വിളമ്പുക മാത്രം ചെയ്യുന്ന വീണയെ കൗതുകത്തോടെയാണ് ഗോവിന്ദൻ ഒഴികെയുള്ളവർ നോക്കിയത്.
“മതി………നിറഞ്ഞു…….”വീണ്ടും പാത്രത്തിലേക്ക് ചോറ് വിളമ്പിയ വീണയെ അവൻ തടഞ്ഞു.
അല്ല ഇതുകൂടി കഴിക്ക്…….ആകെ കോലം കെട്ടിരിക്കുവാ.
മതി…….വയറു പൊട്ടാറായി……
“എന്നാ എണീറ്റോ…….”അവൾ അവനെ നോക്കി ചിരിച്ചു.
ഒരു ചമ്മലോടെ വലിഞ്ഞ ശംഭുവിന്റെ പാത്രത്തിൽ തന്നെ തനിക്കുള്ള ഭക്ഷണവുമെടുത്ത്
കഴിക്കുമ്പോൾ മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്ന വിചാരം പോലും അവൾക്കില്ലായിരുന്നു.സാവിത്രി മാധവനെ നോക്കി ഒന്ന് കണ്ണടക്കുക മാത്രം ചെയ്തു.
*****
പിടിവിട്ടുപോകുന്നു എങ്കിലും സഹിച്ചു നിൽക്കുകയാണ് ഗോവിന്ദ്.ആകെ അസ്വസ്ഥനായി മുറ്റത്തു ഉലാത്തുന്ന അവൻ മാധവനെ കണ്ടതും ഒന്ന് നിന്നു.
“ഇവിടെ നടന്നത് അറിയാല്ലോ അല്ലെ”
മുഖവുരയില്ലാതെ മാധവൻ പറഞ്ഞു.