“അതിനിത്ര ആലോചിക്കാൻ ഒന്നും ഇല്ലച്ചാ”ഗായത്രി തന്റെ കയ്യിൽ കരുതിയ പഴ്സ് മാധവന് നേരെ നീട്ടി.
എന്താ ഇത്………
ഇന്നലെ ക്ലീൻ ചെയ്യാൻ വന്നവർക്ക് മുറ്റത്തുനിന്നും കിട്ടിയതാണ്.ജാനകി അമ്മ വൈകിട്ട് മുറ്റം തൂക്കുന്ന സമയം പോലും ഇങ്ങനെയൊന്ന് കിട്ടിയിട്ടില്ല.
എന്താണെന്നറിയാൻ മാധവൻ അത് തുറന്നു നോക്കി.അതിലിരുന്ന പാൻ കാർഡും ഡ്രൈവിംഗ് ലൈസെൻസും മറ്റ് ക്രെഡിറ്റ് കാർഡുകളും കണ്ട് അയാളുടെ മുഖം വലിഞ്ഞു മുറുകി.
“അച്ഛാ ഇന്നലെ വൈകിട്ട് പോലും മുറ്റത്തുനിന്ന് കിട്ടാത്ത സാധനം
ഇന്നലെ രാത്രി അച്ഛനയച്ച
ആൾക്കാരുടെ കയ്യിൽ എങ്ങനെ കിട്ടി.ഇതിൽ എന്തോ കളിയുണ്ട്.”
“വില്ല്യം……. അവനെ ഞാൻ…..”
മാധവൻ മുരണ്ടു.ഇതൊക്കെ കേട്ട് ശംഭു ദേഷ്യത്തിൽ പല്ല് കടിച്ചുകൊണ്ട് മുഷ്ടി ബലത്തിൽ കൂട്ടിപ്പിടിച്ചു തിരുമ്മി.അവൻ ദേഷ്യത്തിൽ നിന്ന് വിറച്ചു.
ശംഭുവിന്റെ മുഖഭാവം കണ്ട് വീണ
അവന്റെ കൈകളിൽ പിടിച്ചു.ഒന്ന് അവനെ നോക്കുക മാത്രം ചെയ്തു.
ആ നോട്ടത്തിന്റെ അർത്ഥം പിടികിട്ടി എന്നപോലെ അവൻ സ്വയം നിയന്ത്രിച്ചു.ഒരാവേശത്തിന് എടുത്തു ചാടിയാൽ വിപരീതഫലമുണ്ടാക്കും എന്ന് വീണ അവനോട് പറയാതെ
പറയുകയായിരുന്നു.
“ശംഭു…..”കനത്തിലുള്ള വിളിയായിരുന്നു.
മാഷെ……..
“തിരിച്ചുകളിക്കേണ്ട സമയം വന്നിരിക്കുന്നു”ഒരൊറ്റ വാചകത്തിൽ മാധവൻ പറഞ്ഞുനിർത്തി.
“മാധവേട്ടാ”ആ വാക്കുകളിലെ മൂർച്ച തിരിച്ചറിഞ്ഞ സാവിത്രി അറിയാതെ വിളിച്ചുപോയി.