ഏതാന്ന് പോലും നോക്കാതെ ഉമ്മ വച്ചോണ്ടിരുന്നൊളും”ശംഭുവിനെ മാധവൻ തിരക്കുന്നത് പറയാൻ മുകളിലെത്തിയ ഗായത്രി ചുംബന രംഗങ്ങൾ കണ്ട് സ്വയം പറഞ്ഞത് അല്പം ഉച്ചത്തിലായിപ്പോയി.
അത് കേട്ട് നോക്കുമ്പോൾ ബാൽക്കണിയിലേക്കുള്ള ഡോറിൽ ചാരി എതിർവശം തിരിഞ്ഞു നിൽക്കുന്ന ഗായത്രിയെ കണ്ടതും വീണയൊന്ന് ചമ്മി.ആകെ മൊത്തം കൈവിട്ടുപോയെന്ന് പിടികിട്ടിയ ശംഭു പതിയെ വലിയാൻ ശ്രമിച്ചു.
“നിക്കടാ അവിടെ”ഗായത്രി മുരണ്ടു.
“ഞാൻ എന്റെ പെണ്ണിനെ ചിലപ്പോൾ ഉമ്മവച്ചുന്നൊക്കെയിരിക്കും.എപ്പോ നോക്കിയാലും പിന്നാലെ വന്നോളും ഞങ്ങൾ എന്നാ ചെയ്യുന്നുന്നറിയാൻ”
ചമ്മൽ മാറ്റാനായി അല്പം പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞൊപ്പിച്ചു
ഓഹ്…ഒരു അയ്യോ പാവം.നിക്കുന്നത്
കണ്ടില്ലേ……
എടീ….നീ എന്റെ കെട്ടിയോനെ നിന്ന് ചൊറിയാതെ വന്ന കാര്യം പറ.
നന്നായി…….കെട്ടിയോൾക്ക് പിടിച്ചില്ല അല്ലെ.
അതിനിപ്പോ എന്നാ….ഞങ്ങള് ഭാര്യേം ഭർത്താവും സ്വകാര്യമായി എന്തേലും പറയുമ്പോൾ നീയെന്തിനാ ഇടയിൽ കേറുന്നേ.
അത് റൂമിൽ മതി……നാട്ടുകാരെ കാണിച്ചോണ്ട് വേണ്ട.
“ഈ ചേച്ചിക്ക് അസൂയയാ…”
മോനെ ആങ്ങളെ……..കെട്ട്യോൾ നിക്കുന്നു എന്ന് കരുതി മുതലാക്കല്ലെ…അവന്റെയൊരു ചേച്ചി…….നിന്നെ താഴെ അച്ഛൻ തിരക്കുന്നുണ്ട്,വേഗം ചെല്ല്.
ആം……..എന്നിട്ട് അത് പറഞ്ഞില്ല.ഉമ്മ വച്ച കണക്ക് നോക്കിക്കൊണ്ടിരുന്നൊളും
നിന്ന് ചിലക്കാതെ ചെല്ലെടാ…..
‘ഓഹ് പോയേക്കുവാ,ഇനി നാത്തൂനും
നാത്തൂനും എന്താന്ന് വച്ചാൽ ആയിക്കോ”അവൻ താഴേക്ക് നടന്നു.
“ഈ പെണ്ണ്……..”
മോളെ ചേച്ചി………ഉരുളല്ലെ……
പിന്നെ എന്റെ ചെക്കന്റെയടുത്തല്ലാതെ ഞാൻ പിന്നെ ആരുടെയടുത്തു കൊഞ്ചാനാ
ആയിക്കോ………ഒരു മറയൊക്കെ വേണ്ടേ എന്റെ പൊന്ന് നാത്തൂനേ….
“പോടീ……..”
എന്നാലും എന്നാ ഒരു നുള്ളലാ.എന്റെ
ഇടുപ്പ് മുഴുവൻ നാശമായി.