അതിൽ വീണ ഭൈരവനെ മാലിന്യ കൂമ്പാരത്തിൽ തള്ളുന്നു.അവിടുന്ന് ആരോ ആശുപത്രിയിൽ കൊണ്ട് ചെന്നാക്കുന്നു.അവിടെവച്ച് അയാൾ മരണപ്പെടുന്നു.
മ്മ്മ് നിലവിൽ അങ്ങനെ കരുതാം.
ആ തുടയിലെ വെട്ട്…….അതാണ് മരണകാരണവും.പക്ഷെ എന്നെ കുഴക്കുന്നത് അതൊന്നുമല്ല.ഇത്രയും ക്രിമിനൽ ബാഗ്രൗണ്ട് ഉള്ള ഒരുവൻ വെറും ഒരു ചവിട്ടിൽ വീണോ?നെഞ്ചിലെ ആ ചതവ് താനും കണ്ടതല്ലേ.അതും,തുടയിലെയും, തലയിലെയും വെട്ടല്ലാതെ മറ്റൊരു
മുറിവൊ ചതവോ ഒന്നുമില്ലതാനും.
പിന്നെ എന്റെ ഇത്രയും നാളത്തെ സർവീസിൽ തുടയിടുക്കിൽ വെട്ടുകിട്ടുന്നത് ഞാൻ ആദ്യമായി കാണുകയാ…സാധാരണ നെഞ്ചിലും കഴുത്തിലും വയറിലും ഒക്കെയാ കാണാറ്.പക്ഷെ എന്തുകൊണ്ട് വെട്ടി.ആ ആയുധം ഇപ്പോൾ എവിടെ. ആകെ തലവേദനയാണ് പത്രോസേ…
സർ എന്തായാലും വടിവാളോ ഒന്നും ആകില്ല.കൈക്കോട്ടോ അരുവയൊ അങ്ങനെ എന്തെങ്കിലും ആവനാണ് സാധ്യത……കൂടാതെ ഇടത് തുടയുടെ ഉൾവശത്തും തലയുടെ വലതുവശം ചേർന്നുമാണ് വെട്ട് കിട്ടിയിട്ടുള്ളത്.
ഒരു ലെഫ്റ്റ് ഹാൻഡർ ആവാനാണ് സാധ്യത.
എക്സാക്ട്ലി…..സംശയിക്കാവുന്ന രണ്ടുപേർ.ഒരാളെ കണ്ടാൽ മാന്യൻ എങ്കിൽ മറ്റൊരാൾ ക്രിമിനൽ.എടൊ ഈ സുര ആള് എങ്ങനെ….അവന്റെ കോൺടാക്ട്സ് അങ്ങനെ വല്ലതും.
കൊട്ടേഷൻ തന്നെയാണ് മെയിൻ.
അത് കൈയ്യും കാലും വെട്ടുക മുതൽ കൊലപാതകം വരെ പെടും.
കൂടുതലും പ്രമാണിമാരും ഉന്നതരും ഇവനെയാണ് സമീപിക്കുക.കാരണം ഇവൻ അവർക്ക് വിശ്വസ്‌തനാ.സൊ അധികം അകത്തും കിടന്നിട്ടില്ല.
തനിക്കീ ഉന്നതരെയൊ മറ്റോ……
കൂടുതലും രാഷ്ട്രീയക്കാരാണ് സർ.
പിന്നെ ഒരു മാധവൻ,ഇവിടുത്തെ പേരുകേട്ട പ്രമാണിയാ ഇയാൾ
കിള്ളിമംഗലത്തെ.കൂടാതെ ഇവന്റെ
കല്പന നിറവേറ്റാൻ എന്തിനും തയ്യാറായി ഒരു ഗ്യാങ് തന്നെയുണ്ട് പിറകിൽ.
അവനെ അങ്ങ് പൊക്കിയാലോ സർ
ആ സുരയെ…..
എന്ത് പറഞ്ഞു പൊക്കും.ഈ ദൃശ്യം ഉള്ളത് കൊണ്ടോ.എടൊ അവൻ തികഞ്ഞ ക്രിമിനലാ,നമ്മൾ അവനെ കണ്ടത് പോലെ അവൻ നമ്മളെയും കണ്ടിരിക്കും.ഏത് സമയവും പ്രതീക്ഷിക്കുകയും ചെയ്യും.ഒന്ന് കാത്തെ പറ്റു.ഇപ്പോൾ അവനെ പറക്കാൻ വിട്ടിട്ട് അവന്റെ വഴിയിലൂടെ സഞ്ചരിക്ക്.സമയം വരും അന്ന് അവനെ നമ്മൾ പിഴിഞ്ഞു ചാറെടുക്കും.
മനസിലായി സർ……ഇനി എന്താ അടുത്തത്.
ഏത്രയും വേഗം ഫോറൻസിക് റിപ്പോർട്ട് കിട്ടാനുള്ള നടപടി നോക്കണം.പിന്നെ ഭൈരവൻ അടുത്ത് ജയിലിൽ നിന്നിറങ്ങി എന്നല്ലേ പറഞ്ഞത്,അതിന് ശേഷം അവന്റെ ആക്റ്റിവിറ്റിസിന്റെ മുഴുവൻ ഡീറ്റെയിൽസ് എനിക്ക് വേണം.പുറത്തുവന്ന അവന്റെ
സ്പോൺസർ ആര്?അതുൾപ്പടെ എനിക്ക് കിട്ടണം.