ശംഭുവിന്റെ ഒളിയമ്പുകൾ 22
Shambuvinte Oliyambukal Part 22 | Author : Alby | Previous Parts
സമയം സന്ധ്യ കഴിഞ്ഞു.മാധവൻ ഉമ്മറത്തു തന്നെയുണ്ട്.കമാൽ
അയച്ച പണിക്കാർ എല്ലാം പഴയത് പോലെ ആക്കിയിരുന്നു.അപ്പോഴും മാധവന്റെ മനസ്സ് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയായിരുന്നു.
വീട്ടിലെത്തി സാവിത്രി വിളമ്പിയ ഭക്ഷണവും കഴിച്ചു അല്പം വിശ്രമിച്ച ശേഷമാണ് ആ ഇരിപ്പ്.വന്നയുടനെ ഒന്നും ചോദിക്കേണ്ട എന്ന് കരുതി.
അപ്പോഴേക്കും മറ്റുള്ളവരും ഉമ്മറത്ത്
എത്തിയിരുന്നു.വീണയുടെ കയ്യിൽ എല്ലാവർക്കുമുള്ള ചായയുമുണ്ട്.
അവൾ ആദ്യം തന്നെ മാഷിന് കൊടുക്കുകയും ചെയ്തു.ഒരു പുഞ്ചിരിയോടെ അത് വാങ്ങുമ്പോഴും അയാളുടെയുള്ളിൽ അവളോടുള്ള സഹതാപമായിരുന്നു,തന്റെ വീട്ടിൽ വന്നു കയറിയ പെണ്ണിന് നേരിട്ട അപമാനമോർത്തു തന്നോടുതന്നെ ഉള്ള പുച്ഛമായിരുന്നു.
മക്കളിന്നലെ ഒരുപാട് പേടിച്ചു അല്ലെ”
അയാൾ ചോദിച്ചു.
“മ്മ്മ്”അവളൊന്ന് മൂളുക മാത്രം ചെയ്തു.
ഇനി പേടിക്കണ്ട കേട്ടൊ…..ഇനി നിങ്ങളുടെയൊ….ഈ വീടിന്റെ പരിസരത്തുപോലും ഒരുവനും വരാതെ നോക്കിക്കൊള്ളാം.അത് ഈ അച്ഛൻ നൽകുന്ന വാക്ക്.
“അതൊക്കെ കഴിഞ്ഞില്ലേ അച്ഛാ.
പിന്നെ എന്തിനാ ഇങ്ങനെയൊക്കെ”
അയാളുടെ വേവലാതി മനസിലാക്കി അവൾ പറഞ്ഞു.
അതല്ല മോളെ…..ഇതെത്രയാന്നു കരുതിയാ കണ്ണടക്കുക.ഇതിപ്പോൾ
മോള് ധൈര്യം കാണിച്ചതുകൊണ്ട് ഗായത്രിക്ക് കൂടി രക്ഷ കിട്ടി.
“മാധവേട്ടാ ആരാന്ന് വല്ലതും….”
സാവിത്രിയാണ് അങ്ങനെ ചോദിച്ചത്
ഇന്നലെ വന്നതും വീണതും വാടകക്ക് എടുത്തവനാ.ഇതിന് പിറകിൽ ആരുടെയൊക്കെയൊ ഗൂഡലക്ഷ്യം
ഉള്ളതുപോലെ.