കണ്ണന്റെ അനുപമ 2 [Kannan]

Posted by

മറുപടി ഉടൻ വന്നു. അല്ലെങ്കിലും കുടുംബത്തിലെ മിണ്ടാപൂച്ചക്ക് എന്റെ മുന്നിൽ നൂറു നാവാണ്. അല്ല ഞാനും അങ്ങനെ തന്നെ ആണല്ലോ?.

വീട്ടിൽ എത്തുമ്പോൾ സമയം മൂന്ന് മണി ആയിരുന്നു.നേരം വൈകിയതിനു അച്ഛമ്മയോട് അവൾ എന്തോ കള്ളം പറഞ്ഞു അതിന് തലയാട്ടികൊണ്ട് ഞാനും അകത്തു കയറി. അവൾ റൂമിൽ കയറി സാരി മാറ്റി ചുരിദാർ എടുത്തിട്ട് പുറത്തിറങ്ങിയപ്പോൾ ഞാൻ ഡ്രസ്സ്‌ മാറ്റാൻ കയറി. പാന്റ് അഴിച്ചു മുണ്ട് എടുത്ത് ഉടുത്തു.ഷർട്ടും മാറിയപ്പോൾ ഭയങ്കര ഷീണം ഒന്ന് മയങ്ങാമെന്ന് കരുതിയപ്പോൾ അവൾ ഗ്ലാസിൽ വെള്ളവുമായി റൂമിൽ കയറി വന്നു.

“ഗുളിക കുടിക്കണ്ടേ മറന്നോ? അവൾ എന്നോട് ഗൗരവത്തിൽ പറഞ്ഞു.

“ആ ഞാൻ അത് മറന്നു”.    ഞാൻ തലക്ക് തട്ടിക്കൊണ്ട് പറഞ്ഞു. പിന്നെ കവർ തുറന്ന് ഗുളിക കുടിച് ഗ്ലാസ്‌ അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

“ഞാൻ ഒന്ന് കിടക്കട്ടെ. നല്ല ക്ഷീണം. “

“എന്നാ കട്ടിലിൽ കിടന്നോ ! ഈ തുണി ഞാൻ മാറ്റിതരാം. അവളുടെ സാരിയും മറ്റും കിടക്കയിൽ ആണ് അഴിച്ചിട്ടിരുന്നത് അവൾ അത് എടുക്കാനായി തുനിഞ്ഞതും ഞാൻ കിടക്കയിലേക്ക് ചാടി അതിന്റെ മേലേക്ക് വീണു അവൾ കാണെ അവളുടെ സാരി ആഞ്ഞു മണത്തു.

“ഹാ. ഇതിവിടെ കിടന്നോട്ടെ. ഈ മണം എനിക്ക് ഭയങ്കര ഇഷ്ടാ.” ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.

“ഛീ തെണ്ടിത്തരം കാണിക്കല്ലേ കണ്ണാ., അതിങ് തന്നെ..”

അവൾ അതെല്ലാം കൂടെ വലിച്ചെടുത്ത് കയ്യിൽ ചുരുട്ടി പിടിച്ചു ദേഷ്യത്തോടെ എന്റെ വിരൽ ചൂണ്ടി കണ്ണുരുട്ടി പറഞ്ഞു

“പോക്രിത്തരം കാണിച്ചാൽ നിന്റെ കൈ ഞാൻ വെട്ടും”.  ഇതും പറഞ്ഞു കൊലുസും കിലുക്കി ചവിട്ടിതുള്ളി പുറത്തേക്ക് പോവുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ ദേവി ഭദ്രകാളിയെ ഓർത്തു പോയി

നല്ല ക്ഷീണം കാരണം പെട്ടന്ന് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.ഇതിനിടയിൽ എപ്പഴോ ഒരു കൊലുസിന്റെ വളരെ പതിഞ്ഞ ശബ്ദം എന്റെ റൂമിലേക്ക് വരുന്നത് പാതി ഉറക്കത്തിൽ കമിഴ്ന്നു കിടന്ന് തല ചെരിച്ചു വെച്ച് കിടക്കുന്ന ഞാൻ അറിഞ്ഞു. ഈശ്വരാ അമ്മു ആണല്ലോ അത് ഞാൻ മനസ്സിൽ ഓർത്തു. ഇനി എന്റെ കൈ വെട്ടാൻ കത്തിയും കൊണ്ട് വന്നതാണോ? ഞാൻ മനസ്സിൽ ഓർത്തു. എന്തും വരട്ടെ എന്നോർത്ത് ഞാൻ കണ്ണടച്ചു കിടന്നു. ആ ശബ്ദം കിടക്കയിൽ എത്തി നിശബ്ദമായത്‌ ഞാൻ അറിഞ്ഞു. ഇപ്പോൾ അവൾ കിടക്കായിൽ ഇരിക്കുകയാണ് എന്നെനിക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *