കൊല്ലം പത്തിരു പത്തേഴായി ഇപ്പോഴും ഇരു വീട്ടുകാരും അവരെ തിരിഞ്ഞു നോക്കീട്ടില്ല.അങ്ങനെ ഓരോന്ന് ഓർത്ത് ഹോസ്പിറ്റലിൽ എത്തിയത് അറിഞ്ഞില്ല. ഞാൻ അനുവിനെ ഇറക്കി വണ്ടി പാർക്കിങ്ങിൽ കൊണ്ടു പോയി ഇട്ട് വരുമ്പോൾ അവൾ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. നിഷ്കളങ്കമായി നഖം കടിച്ചു എന്നെ കാത്തിരിക്കുന്ന അവളെ ചുറ്റും ഉള്ളവൻമാർ ചോര ഊറ്റികുടിക്കുന്നുണ്ട്. 26വയസാണെങ്കിലും പെണ്ണിനെ കണ്ടാൽ 20വയസേ പറയൂ.ചുവന്ന സാരിയിൽ അവൾ കൂടുതൽ മനോഹരി ആയി തോന്നി. സൂര്യ രശ്മികൾ അവളുടെ തുടുത്ത കവിളിൽ തട്ടി മഴവില്ല് വിരിയിക്കുന്നതും കണ്ട് ഞാൻ അവളുടെ അടുത്തെത്തി.
പ്രൈവറ്റ് ഹോസ്പിറ്റൽ ആയതിനാൽ ആകെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു. ഓർത്തോപീഡിയാക്കിനെ ആണ് കാണിക്കുന്നത്. 13 ആണ് ടോക്കൺ കിട്ടിയത്. ഞങ്ങളുടെ ഊഴം കാത്ത് ഞാനും അനുവും ഇരുമ്പിന്റെ കസേരയിൽ ഇരുന്നു. അനുവിന്റെ കയ്യിൽ ഒരു ലേഡീസ് ബാഗും ഉണ്ട്. ഇപ്പോൾ അവളുടെ മട്ടും ഭാവവും കണ്ടാൽ അവൾ എന്റെ ഭാര്യ തന്നെ ആണെന്നെ തോന്നൂ. പരിചയമുള്ള ആരും ഇല്ലാഞ്ഞത് ഞങ്ങൾക്ക് ആശ്വാസം ആയി.
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. എനിക്കെന്തോ പറയാൻ ഉണ്ടെന്നു മനസ്സിലായ അവൾ ചെവി എന്റെ അടുത്തേക്ക് നീക്കി.
“ഇതിപ്പോ കാണിച്ചിട്ട് എന്താ കാര്യം. മിക്കവാറും ഇന്ന് രാത്രി എന്റെ തല പോവും !
“ആ മിക്കവാറും പോവും “. അവൾ എടുത്തടിച്ചപോലെ പറഞ്ഞു. ഞാൻ അന്തം വിട്ട് അവളെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ അവൾ എന്റെ കയ്യിൽ നുള്ളി.
“മര്യാദക്ക് ഇരിക്ക് കണ്ണാ. ആരെങ്കിലും കാണും. “. ഇതും പറഞ്ഞു അവൾ മാറിയിരുന്നു. നമ്പർ വിളിച്ചപ്പോൾ ഞങ്ങൾ അകത്തേക്ക് കയറി. ഡോക്ടർ ഒരു ചെറുപ്പക്കാരൻ ആയിരുന്നു. സംഭവം പറഞ്ഞപ്പോൾ അയാൾ ചിരിച്ചു കൊണ്ട് അനുവിനോട് പറഞ്ഞു.
“എന്താണ് പെങ്ങളെ ഇങ്ങനെ ഒക്കെ ഭർത്താവിനെ ദ്രോഹിക്കാമോ?.
അവൾ എന്റെ ഭാര്യ ആണെന്നാണ് അയാൾ കരുതിയത്. അവൾ എന്തോ പറയാൻ തുടങ്ങിയെങ്കിലും ഞാൻ അവളുടെ കയ്യിൽ പിടിച്ചു അത് വിലക്കി. കിട്ടിയ ഗ്യാപ്പിൽ ഞാൻ ഒരു കളിച്ചു.
ദേ ഡോക്ടറെ എന്റെ പെണ്ണിനെ കുറ്റപ്പെടുത്തേണ്ട അവൾക്ക് സങ്കടം ആവും എനിക്ക് ആകെ ഇവളെ ഒള്ളൂ”. അനുവിന്റെ തോളത്തു കൂടെ കയ്യിട്ട് എന്നിലേക്കു ചേർത്ത് ഞാൻ ചിരിയോടെ പറഞ്ഞു.
“ഓ ഞാനൊന്നും പറയുന്നില്ലേ. ഡോക്ടറും എന്റെ ചിരിയിൽ പങ്ക് ചേർന്നു.
“സീ മിസ്റ്റർ അഭിലാഷ്. എക്സ്റേ ചെയ്തു നോക്കിയാലെ കൂടുതൽ ആയി എന്തെങ്കിലും പറയാൻ പറ്റൂ.എന്നിട്ട് നമുക്ക് സംസാരിക്കാം”
എക്സ്റേ ചെയ്തു റിസൾട്ട് കിട്ടാൻ ഒരു മണിക്കൂർ ആയി.അതുവരെ കട്ട പോസ്റ്റ് . റിപ്പോർട്ട് നോക്കി ചെറിയ ചതവേ ഒള്ളൂ എന്ന് പറഞ്ഞപ്പോൾ അനുവിന്റെ മുഖം ഒന്ന് തെളിഞ്ഞു .