കണ്ണന്റെ അനുപമ 2 [Kannan]

Posted by

“അല്ല ഞാൻ ഇവിടെ കിടക്കുന്നത് ഇഷ്ടം അല്ലാത്തതു കൊണ്ടല്ലേ വാതിൽ അടച്ചത്‌. ഞാൻ പുറത്ത് കിടന്നോളാം”
അവൾ ഇപ്പോഴും എന്നെ തറപ്പിച്ചു നോക്കി ഇരിക്കുകയാണ് .

“എന്തിനാ കണ്ണാ എന്നോടിങ്ങനെ”. അത് അപ്പോഴത്തെ സങ്കടം കൊണ്ട് ചെയ്തതാ. എനിക്ക് നിന്നെ വിശ്വാസം ആണ്. എന്നെ ആണ് വിശ്വാസം ഇല്ലാത്തത്

അവൾ ആ പറഞ്ഞത് ശരിക്കും കൊണ്ടു ഒരു ദുർബല നിമിഷത്തിൽ അവളിൽ മൂടി കെട്ടിവെച്ചിരുന്ന വികാരങ്ങൾ പുറത്ത് ചാടി എന്നെ ഒള്ളൂ. അതുകൊണ്ട് അവൾ ഒരു മോശം സ്ത്രീയാണെന്ന അർത്ഥമില്ല. മാത്രമല്ല അവൾ എന്നോട് മാത്രം ആണ് ഇത്ര അടുത്ത് പെരുമാറുന്നത്. കുടുംബത്തിലെ മറ്റു ആണുങ്ങൾ ആരും അവളുടെ ശബ്ദം പോലും കേട്ടിട്ടില്ല. ഇനി സ്വയം നിയന്ത്രിക്കുക തന്നെ ഞാൻ മനസ്സിൽ ഓർത്തു. അവളെ വിഷമിപ്പിക്കേണ്ട എന്നോർത്ത് അവിടെ തന്നെ കിടന്നു.

“കരയണ്ട, ഉറങ്ങിക്കോ.. മേമേ. ഞാൻ പതിയെ പറഞ്ഞു.

“നല്ല വേദനയുണ്ടോ ഡാ…  അവൾ വീണ്ടും ചോദിച്ചു.

സാരമില്ല നാളെ ഹോസ്പിറ്റലിൽ പോവാം.

“ഞാനും വരാം..അവൾ കട്ടിലിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു “

എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി. ഹോസ്പിറ്റലിലേക്ക് ആണെങ്കിലും എന്റെ പെണ്ണ് എന്റെ കൂടെ വരുന്നു. ഞാൻ മനസ്സുകൊണ്ട് തുള്ളിച്ചാടി

“എന്നാപിന്നെ നാളെ നമുക്ക് മേമയുടെ വീട്ടിൽ പോയാലോ ആ വഴിക്കല്ലേ അതും “. ഞാൻ തലയുയർത്തിക്കൊണ്ട് ചോദിച്ചു

“അത്.. വേണ്ട… ശരിയാവില്ല.. അവൾ പറഞ്ഞു നിർത്തി…

“ഓ ശരിയാ ഞാൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണല്ലോ ല്ലേ “. ഞാൻ മനോവേദനയോടെ ചോദിച്ചു.

“അതല്ല.. ആരെങ്കിലും അറിഞ്ഞാൽ…..”.അല്ലെങ്കിലേ നമ്മുടെ നാടാണ് “. അവൾ പറഞ്ഞു നിർത്തി.

“അങ്ങനെ ഒക്കെ നോക്കിയാൽ എന്തെങ്കിലും നടക്കുമോ അമ്മൂസെ. ഒരു പൂച്ചകുഞ്ഞു പോലും അറിയാതെ നമുക്ക് പോയി വരാം. “

“ആഹ് നോക്കാം. നീ ഇപ്പൊ കിടന്നുറങ്ങു.വയ്യാത്ത കയ്യും വെച്ചു ഉറക്കം കളയണ്ട “അവൾ ഗൗരവത്തിൽ പറഞ്ഞു.

“അതിനു മുന്നേ ഒരു കാര്യം കൂടെ ഉണ്ട്. “

“എന്ത് കാര്യം? . അവൾ സംശയത്തോടെ ചോദിച്ചു.

ഞാൻ പതിയെ എഴുന്നേറ്റ് കട്ടിലിനടുത്തേക്ക് നടന്നു. അവൾ കട്ടിലിനു കുറുകെ ആണ് കിടക്കുന്നത്. ഞാൻ കിടക്കുന്ന ഭാഗത്തേക്ക് കാൽ വെച്ചു. ഞാൻ മുട്ടുകുത്തി അവളുടെ കാൽക്കീഴിൽ ഇരുന്നു. എന്റെ പ്രവർത്തി കണ്ട് നേരത്തെ സംഭവിച്ചത് പോലെ എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള പേടിയിൽ അവളുടെ മാൻപേട കണ്ണുകൾ ഇളകി മറിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *