ശംഭുവിന്റെ ഒളിയമ്പുകൾ 21
Shambuvinte Oliyambukal Part 21 | Author : Alby | Previous Parts
വീണ സാവിത്രിക്ക് മുഖം
കൊടുക്കാതെ അടുക്കളവിട്ടിറങ്ങി.
“……നീയൊന്ന് നിന്നെ…….”തന്നെ നോക്കാതെ നടന്ന വീണയെ സാവിത്രി വിളിച്ചു.അത് കേട്ടതും സ്വിച്ച് ഇട്ടതുപോലെ സാവിത്രിയുടെ പിന്നിലായവൾ നിന്നു.ഗായത്രി ഇത് കണ്ടുകൊണ്ട് നിൽക്കുന്നുണ്ട്.
“അമ്മെ ചേച്ചി പൊക്കോട്ടെ”
ഗായത്രി പറഞ്ഞു.
ഗായത്രി………..
അമ്മ എന്ത് പറഞ്ഞാലും ഞാൻ ചേച്ചിയുടെ കൂടെയാ.ഇന്നലെ ഞാനും ചേച്ചിയും അനുഭവിച്ചത് ഏത്രയെന്ന് വല്ല നിശ്ചയവുമുണ്ടോ.അപ്പൊ അന്ന് ചേച്ചി എത്രമാത്രം അനുഭവിച്ചു എന്ന്
അമ്മയൊന്ന് ഓർത്തുനോക്കിയേ.
“മോളെ വീണേ…….ഈ അമ്മയൊന്ന് ചോദിക്കട്ടെ”ഗായത്രിക്ക് മറുപടി നൽകാതെ തനിക്ക് പുറംതിരിഞ്ഞു നിക്കുന്ന വീണയുടെ മുന്നിലേക്ക് നിന്ന് അവൾ ചോദിച്ചു.
ഇനിയെന്താ അമ്മക്ക്…..ഞാൻ എപ്പോ ഇറങ്ങുന്ന് അറിയാനാണോ.
ഞാനും ഒരു പെണ്ണാ.ഒരു പെണ്ണിന് സംഭവിക്കാൻ പാടില്ലാത്തതാ നിനക്ക് നടന്നതും.പക്ഷെ ശംഭു……നാട്ടുകാര് അറിഞ്ഞാൽ?ചിന്തിച്ചിട്ടുണ്ടോ നീയ്?
അവരുടെ വായടപ്പിക്കാൻ പറ്റുവോ നിനക്ക്?
വീട്ടുകാർക്ക് കുഴപ്പം ഇല്ലെങ്കിൽ പിന്നെ നാട്ടുകാർക്ക് എന്നാ കാര്യം.
അവരുടെ ചിലവിൽ അല്ലല്ലോ ഞാൻ
ജീവിക്കുന്നത്.എന്റെ ജീവിതം എന്റെ മാത്രമാണ്.എനിക്കും ജീവിക്കണം മാന്യമായി.ഞാനും ഒരു പെണ്ണാ………
ഒരമ്മയാവാനുള്ള കൊതി എനിക്കും ഉണ്ട്.
അമ്മ……ഞാൻ ഈ നിമിഷം ഇവിടം വിടാൻ തയ്യാറാണ്.പക്ഷെ ഒപ്പമെന്റെ ശംഭുവും കാണും.ചോദ്യങ്ങളുണ്ടാവും
അവ നേരിടാനും തയ്യാറാണ്.