കൊറോണ
Corona | Author : Master
വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു പോകാനിറങ്ങിയ നേരത്താണ് ഫോണ്‍ ശബ്ദിച്ചത്.
“ഹലോ, പോലീസ് സ്റ്റേഷന്‍”
“സര്‍, എന്നെ സഹായിക്കണം. പ്ലീസ് സര്‍” മറുഭാഗത്ത് നിന്നും പരിഭ്രാന്തമായ ഒരു സ്ത്രീസ്വരം എസ് ഐ മധുവിന്റെ കാതിലെത്തി.
“ആരാണ് നിങ്ങള്‍? കാര്യം പറയൂ”
“സര്‍ എന്റെ ഭര്‍ത്താവ് പനിയുടെ ലക്ഷണങ്ങളുമായി വിദേശത്ത് നിന്നും വന്നിട്ടുണ്ട്. എത്ര പറഞ്ഞിട്ടും ഹോസ്പിറ്റലില്‍ പോകുന്നില്ല. എനിക്കും കുട്ടികള്‍ക്കും പേടിയായിരിക്കുകയാണ് സര്‍. ഞാനിത് അദ്ദേഹം അറിയാതെയാണ് വിളിക്കുന്നത്. മറ്റു നിര്‍വ്വാഹം ഇല്ലാഞ്ഞിട്ടാണ് സര്‍..”
“ഓഹോ, നിങ്ങളുടെ വിലാസം നല്‍കൂ”
മധു പേപ്പറും പേനയും എടുത്ത് അവര്‍ നല്‍കിയ വിലാസം കുറിച്ചെടുത്തു.
“എത്ര ദിവസമായി അയാള്‍ എത്തിയിട്ട്?”
“രണ്ടു ദിവസം”
“കുട്ടികളെ നിങ്ങള്‍ ഏതെങ്കിലും ഒരു മുറിയിലാക്കുക. അയാള്‍ കുട്ടികളെ തൊടാനോ പിടിക്കാനോ പാടില്ല. നിങ്ങളും അയാളോട് ക്ലോസായി ഇടപടരുത്. ഞങ്ങള്‍ ഉടന്‍ എത്തുന്നതാണ്”
“ഞാന്‍ പരമാവധി കരുതല്‍ എടുത്തിരുന്നു സര്‍. കുട്ടികളെ ഞാന്‍ എന്റെ മുറിയില്‍ നിന്നും പുറത്തേക്ക് വിട്ടിട്ടില്ല. പക്ഷെ അദ്ദേഹം അവരെ കാണണം എന്നുപറഞ്ഞു ബഹളമാണ്. കുടിച്ച് ലക്കുകെട്ട് എന്നെ കൊല്ലാന്‍ വരെ വന്നു സര്‍” ആ സ്ത്രീയുടെ കരച്ചില്‍ മധുവിനെ അസ്വസ്ഥനാക്കി.
“ഡോണ്ട് വറി. ഞാന്‍ വേണ്ടത് ചെയ്യാം”
ഫോണ്‍ വച്ചിട്ട് മധു ബെല്ലില്‍ വിരലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളിലെത്തി സല്യൂട്ട് നല്‍കി.