സാമ്രാട്ട് 3 [Suresh]

Posted by

ഹാ ഹാ ഹാ ഹാ ഹാ ……….എനിക്ക് അപ്പോഴേ ഉറങ്ങാൻ പറ്റു…….അയാൾ കുലുങ്ങി ചിരിച്ചു.

മാർജാര സംഹാരത്തിൽ തുടങ്ങാം അല്ലെ വാര്യരെ…..ഹാ ഹാ ഹാ ഹാ അയാൾ അട്ടഹസിച്ചു.

ഇരുട്ടിൽ നിന്നും പൊങ്ങിയ അയാളുടെ പെരുമ്പമ്പ് പോലുള്ള കൈൽ പിടയുന്ന ഒരു കരിം പൂച്ച. അത് അയ്യാളുടെ കൈകൾ മന്തി പറിക്കുന്നു.

അയാൾ അതിനെ നോക്കി മുരണ്ടു അതിനുശേഷം അതിന്റെ കഴുത്തിൽ കടിച്ചു പറിച്ചു,.

പൂച്ചയുടെ രക്തം അയാളുടെ കൈയിലും മാറിലും തുടയിലും ഒലിച്ചിറങ്ങി.ഹാ ഹാ ഹാ ഹാ ഹാ അയാളുടെ ചുണ്ടിലും കോമ്പല്ലിലും ചോര പറ്റിയിരുന്നു(രക്ത റാസ്കഷസിന്റ പ്രധികമാണ് കരിം പൂച്ച).

വാര്യർ ഇത് കണ്ടു വിറങ്ങലിച്ചു. മഞ്ഞളിച്ച മുഖവുമായി അയാളെ വണങ്ങിയ ശേഷം വാര്യർ ആ ഇരുണ്ട മുറിവിട്ടു.

****************************************
*******പതിമൂന്നാം കുലം(13 ) ****

13ആം കുലം. അധികം അറിയാത്ത സത്യം. പറച്ചി പെറ്റ 12കുലത്തെ പറ്റി നിങ്ങള്ക്ക് അറിയാം എന്നതിനാൽ. 13ആം ഈ കുലത്തിന്റ ചരിത്രം അത് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം.

13ആം കുലത്തിൽ പിറന്നവർക്ക് അമാനുഷിക ശക്തി ഉള്ളവരാണ്.അവരെ നാഗകുലം എന്ന് വിളിക്കപ്പെടുന്നു. അവർ യഥാർത്ഥത്തിൽ മനുഷ്യരല്ല. അവർ കാണാൻ മനുഷ്യരെ പ്പോലെ ആണ് എന്നുമാത്രം. ആരോടും ദേഷ്യമോ സങ്കടമോ ഒന്നുമില്ലാത്ത കുലം.

അവരുടെ ദ്യനയന്തന ജീവിധവും മനുഷ്യരിൽ നിന്നും വെത്യസ്തമാണ്.
അന്നന്നത്തേക്കുള്ള ഭക്ഷണത്തിനായി മാത്രം ജീവിക്കുന്നവർ എന്നു പറഞ്ഞാൽ അത് തരം താഴ്ത്തലാണ്. അവർ നാളെക്കായി ഒന്നും കരുത്താറില്ല എന്നുവേണം പറയാൻ.

ഭക്ഷണം ഒത്താൽ പിന്നെ ഈശ്വര പൂജയിലോ പ്രകൃതി ഭംഗി ആസ്വദിക്കാലോ ആണ് അവർക്കിഷ്ടം.

ഇത് കാണുന്ന മനുഷ്യ അൽപ്പൻമാർ അവരെ ലക്‌ഷ്യം ഇല്ലാത്ത മനുഷ്യ ജന്മം എന്ന് അവഹേളിക്കാറുണ്ട്.

അവർ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ആയി പാമ്പ് വിദ്യകളും കൺകെട്ടും കാണിച്ചാണ് അഷ്ടിക്ക് വക ഉണ്ടാക്കുന്നത് എന്നു കാണുന്നവർ ക്ക് തോന്നും എങ്കിലും. അത് അവരുടെ അമാനുഷിക ശക്തി തിയെന്ന് ആർക്കും അറിയില്ല .

13കുലവും പാമ്പാട്ടികളും വ്യത്യസ്തരാണ അത് മനസ്സിൽ വക്കുക അവ വരെയും പാമ്പാട്ടികളെയും വേറിട്ടു തിരിച്ചറിയുക കഷ്ടം തന്നെയാണ്.

നാഗകുലഃജർക്കു സർപ്പദംശനം ഏൽക്കില്ല,മറ്റൊന്ന് അവർക്ക് പാമ്പുകളായി രൂപം മാറാൻ കഴിയും എന്നുള്ളതാണ്. പലപ്പോഴും തങ്ങളുടെ കുട്ടികളെ പാമ്പിന്റെ കുടയിൽ ഇട്ടുകൊണ്ട് അവർ യാത്ര ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ വിദ്യ കാണിക്കുമ്പോൾ പാമ്പുകൾ അവർ പറയുന്നത് അനുസരിക്കുമ്പോൾ നമുക്കാൽബുദം തോന്നാമെങ്കിലും.

Leave a Reply

Your email address will not be published. Required fields are marked *