സാമ്രാട്ട് 3 [Suresh]

Posted by

“ഭക്തി യാണ് ശക്തി…….
ശക്തിയാണ് ദേവി…….”

സരസ്വതിക്ക് എല്ലാം കടങ്കഥപോലെ തോന്നി.

അവൾ യാത്രികമായി പരദേവതയുടെ ഉടവാൾ ഏറ്റുവാങ്ങി, വാളിന്റെ ഭാരം അത് സാദാരണ ഇരുമ്പിൽ തീർത്ത തെല്ലുന്നുറപ്പക്കുന്നായിരുന്നു.

അതു ഉയർത്തിപ്പിടിക്കാൻ അവൾ നന്നേകാഷ്ട പെട്ടു.

ഉടവാൾ ഇടത് കൈയിൽപിടിക്കുക വലതുകാൽ പീഠത്തിൽ പവാക്കുക.

പാർ വ്വതി അമ്മ തുടർന്നു.

ദളപതീ… കുമാരിയെ ചിലങ്ക ധരിപ്പിക്കുക.

രാജേന്ദ്രൻ കുങ്കുമം വാരി അവളുടെ പാദ ത്തിലും കണം കലിലും തടവി. അതിനുശേഷം തങ്കവാളിരുന്ന തട്ടിൽ നിന്നും ചിലങ്ക എടുത്തു തൊഴുതതിന് ശേഷം ഒരു മുട്ടുകുത്തി ഇരുന്ന്.സരസ്വതിയുടെ വലതു കാലിൽ ച്ചിലങ്ക അണിയിച്ചു.

അവളുടെ കൈയ്യിൽ പിടിച്ച വടവാൾ ഭാരത്താൽ അടികൊണ്ടിരുന്നു
അത് നേരെപിടിക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടു.

അവളുടെ കാലിൽ ചിലമ്പ് പറ്റിച്ചേർന്നു.

ഇനി കാൽ നിലത്തുവെക്കാം………

തങ്കവാൾ,വലതു കൈയ്യാലെടുക്കുക…….

സരസ്വതി തങ്കവാൾ എടുത്തു നിവർന്നു നിന്നപ്പോൾ പാർവതി അമ്മയുടെ കണ്ണിൽ പോലും അത്ഭുതം നിറഞ്ഞുവോ?.ഗുഢ മന്ദസ്മിതത്തോടെ അവർ വീണ്ടും ആജ്ഞകൾ തുടർന്നു.

ദളപതി…….. ഉടവാൾ ഏറ്റുവാങ്ങിയാലും. രാജേന്ദ്രൻ ഒരുമുട്ടികുത്തി താഴെ ഇരുന്നു.

കുമാരി ആദ്യം ചിലങ്ക കെട്ടിയ കാൽ ദളപതിയുടെ ശിരസിൽ വെക്കുക.

അവൾ അറിയാതെ തന്നെ അവളുടെ കാലുകൾ തന്റെ ഭർത്താവിന്റെ തലയിൽ വച്ചു,

രാജേന്ദ്രൻ രണ്ടുകൈയാലും കാലുകളെ തലയിലേക്ക് അമർത്തി പിടിച്ചു.

ഇനി കാലെടുത്തു തങ്കവാൾ കൈയിൽ കൊടുക്കാം.

രാജേന്ദ്രൻ അവളുടെ മുന്നിൽ ഒരു ഭക്ഷ്ക്കരനെ പോലെ ഓച്ഛാനിച്ചു രണ്ടു കൈയും നീട്ടി നിന്നു.

സരസ്വതി തങ്ക വാൾ രാജേന്ദ്രന്റെ തുറന്ന കയ്യിൽ വച്ചു.
ഉടനെ രാജേന്ദ്രൻ എഴുനേറ്റു, വാൾ ഓരോ കണ്ണിലും തൊട്ട് വന്നിച്ചു അതിനു ശേഷം.ദേവി വിഗ്രത്തെ തൊഴുതു വാളുയർത്തി

“ദേവി ശക്തിയാൽ രാജാവ് നീണാൾ വാഴട്ടെ………………….,
നീണാൾ വാഴട്ടെ………………………….
നീണാൾ വാഴട്ടെ…………………………. എന്ന് ഉറക്കെ പറഞ്ഞു”

Leave a Reply

Your email address will not be published. Required fields are marked *