ദിവസങ്ങൾ പിന്നെയും കടന്നുപോയി.. വിജിയെ കാണണമെന്നുള്ള ആഗ്രഹവും നാൾക്കു നാൾ ഏറിയും വന്നു പക്ഷെ ഗംഗാ മയി മാതയെ കുറിച്ച് സെന്തിലിൽ നിന്നും മറ്റു ചിലയിടങ്ങളിൽ നിന്നറിഞ്ഞതും വച്ചു നോക്കുമ്പോൾ അവരുടെ വാക്കിനെ ധിക്കരിച്ചാൽ ഉള്ള ഭവിഷ്യത്ത് ഏറെ വലുതായിരിക്കും എന്നുള്ള ഏകദേശ ധാരണയും എനിക്കുണ്ടായിരുന്നു..
ആണിന്റെ ശരീരവും പെണ്ണിന്റെ മനസ്സുമുള്ള ഇവർക്ക് പൂർണ്ണമായും പെണ്ണായി മാറാൻ ഹോർമോൺ ചികിത്സയും സർജറിയും നടത്തി മാസങ്ങളുടെ വിശ്രമവും പിന്നീട് നടത്തുന്ന ജൽസ എന്ന ചടങ്ങിനും ശേഷവും മാത്രമേ പൂർണമായ പെണ്ണായി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാനാകു ആണുടലിൽ നിന്നു പെണ്ണിലേക്കുള്ള ഈ മാറ്റം സ്വപ്നം കണ്ടു കഴിയുന്ന പാവങ്ങൾ വലിയ സാമ്പത്തിക ചെലവുള്ള ഇതിനായി ലൈംഗികവൃത്തിയും ഭിക്ഷാടനവും നടത്തിയാണ് പണം കണ്ടെത്തുന്നത്. ഒരമ്മയുടെ സ്ഥാനം നൽകി തങ്ങളുടെ സ്വപ്ന സാഷാത്കാരത്തിനായി അഭയം പ്രാപിച്ചിട്ടുള്ള ഗംഗാമയി മാതാ സത്യത്തിൽ ഇവരെ അവരുടെ പണ സമ്പാദനത്തിനായിട്ടുള്ള വെറും ഉപകരണം മാത്രമായി ഉപയോഗിക്കുകയാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഒരാളുടെ പോലെയും ജൽസ ചടങ്ങ് നടത്തിയിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാതെയുള്ള ഹോർമോൺ ഗുളികകളുടെയും കുത്തിവെപ്പിന്റെയും ഫലമായി മാരകമായ രോഗങ്ങൾക്ക് അടിമപെട്ടവരും പോരാതെ വില പറഞ്ഞെടുക്കുന്നവന്റെ ക്രൂരമായ ലൈംഗികപീഡനങ്ങളും.. പ്രതികരിക്കാനോ പ്രേതിഷേധിക്കാനോ കഴിയാതെ ഒരു മുഴം കയറിലും ഒരു കുപ്പി വിഷത്തിലും ജീവനൊടുക്കിയ കഥയും ആ മതിൽകെട്ടിനകത്ത് അരങ്ങേറിയിട്ടുണ്ട്.
പിഴച്ച ജന്മങ്ങളെന്നു ഒറ്റവാക്കിൽ മുദ്രകുത്തി ആട്ടിയോടിക്കുന്ന നമ്മുക്ക് എവിടെ ഈ പാവങ്ങളുടെ വേദന കാണാനും കേൾക്കാനും സമയം…
ദിവസങ്ങൾ പിന്നെയും കടന്നുപോയി.. വർക്ക് നേരത്തെ തീർന്ന ഒരു ശനിയാഴ്ച വിജിയെ കാണാനായി ഗംഗാമയി മായുടെ ആ വീട്ടിലേക്കു പോയി മതിലിനു പുറത്ത് ബൈക്ക് വച്ചു തെല്ലൊരു പേടിയോടെയും എന്നാൽ ഉറച്ച തീരുമാനത്തോടെയും ആണ് ആ മതിൽ കെട്ടിനുള്ളിലേക്കു കടന്നത്. പുറത്ത് ആരെയും കണ്ടില്ല വരാന്തയിലേക്ക് കയറിയപ്പോഴേക്കും മരഗോവണിയിൽ കൂടി ആരോ ഇറങ്ങി വരുന്നുണ്ടെന്നു ഗോവണിയുടെ ശബ്ദത്തിലൂടെ മനസിലായി
ആ ഒരു ശബ്ദമല്ലാതെ മറ്റൊരു ശബ്‍ദവുമില്ലാതെ കനത്ത ഒരു നിശബ്ദത അവിടെ നിറഞ്ഞിരുന്നു. ഉം… എന്താ…
ഗോവണിയിൽ നിന്നും വരാന്തയിലെത്തിയ ഗംഗാ മയി എന്നെ കണ്ടു രൂക്ഷമായി ചോദിച്ചു.. അധികാരവും ആഞ്ജയും സ്ഫുരിക്കുന്ന ആ പരുക്കൻ സ്ത്രീ ശബ്ദത്തിനു മുൻപിൽ ഒന്ന് ഇടറിയെങ്കിലും ഞാനും മറുപടി പറഞ്ഞു വിജിയെ കാണണം.. സാധ്യമല്ല.. ഒന്ന് നിർത്തി അവർ വീണ്ടും പറഞ്ഞു തുടങ്ങി.. അന്നേ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഇനി ഒരിക്കലും ഇവിടേയ്ക്ക് വരരുതെന്ന്… ഞങ്ങൾ പരസ്പരം വാക് വാദമായി ഗംഗാമയി വലിയ ദേഷ്യത്തിൽ മലയാളവും കന്നഡയും തമിഴും ഇടകലർത്തിയാണ് സംസാരിച്ചിരുന്നത് പലപ്പോഴും അവരുടെ ശബ്ദം ഉച്ചത്തിലായി അതു കേട്ടു മുകളിൽ നിന്നും ഓരോരുത്തർ പേടിച്ചു പേടിച്ചു എത്തിത്തുടങ്ങി കൂട്ടത്തിൽ വിജിയും. ആകെ ഭയന്ന് വിറച്ചായിരുന്നു വിജിയുടെ നിൽപ്. കൂട്ടത്തിൽ നിൽക്കുന്ന വിജിയെ കണ്ട ഗംഗാ മയി പെട്ടന്ന് അവളുടെ അടുത്തേക്ക് ചെന്ന് വിജിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് എന്റെ നേരെ അവളെ വലിച്ചെറിയുന്നപോലെ തള്ളിയിട്ടു പെട്ടന്നുള്ള അവരുടെ പ്രവൃത്തിയിൽ വീഴാൻ പോയ