അവനിൽ നിന്നും അവളിലേക്ക് 3 [Sunoj]

Posted by

വിജിയുടെ ചിരിക്കുന്ന മുഖം ഓർത്തുകൊണ്ടാണ് ഉറങ്ങാൻ കിടന്നതു,. എങ്കിലും അവൾ പറഞ്ഞ അവളുടെ കഥ ഒരു വിങ്ങലായി മനസ്സിൽ കിടന്നു.. ആ ചിന്തകൾക്ക് ഒടുവിലെപ്പോഴോ ഉറങ്ങിപോയി…
നക്ഷത്രങ്ങൾ നിറഞ്ഞ നിലാവുള്ള രാത്രിയിൽ.. കണ്ണെത്താ ദൂരത്തോളം നിറയെ മഞ്ഞ പൂക്കളുമായി പൂത്തു നിൽക്കുന്ന കടുക് പാടത്തിനു നടുവിലൂടെ തൂവെള്ള ചുരിദാർ ഇട്ടു അകലെ നിന്നും വിജി ഓടിവരുന്നു കാറ്റിൽ അവളുടെ ഷാൾ ഉയർന്നു പറക്കുന്നുണ്ടായിരുന്നു എന്റെ അരികിലേക്ക് എത്തി ഒരലർച്ചയോടെ എന്നിലേക്ക്‌വീണ അവളെ രണ്ടു കൈകൊണ്ടും ചേർത്ത് പിടിച്ചു. എന്റെ കൈകളിൽ പടർന്ന നനവ് രക്തത്തിന്റെതായിരുന്നു എന്ന് തിരിച്ചറിഞ്ഞ് അവൾ വന്ന വഴിയിലേക്ക് ഭീതിയോടെ നോക്കിയപ്പോൾ അന്തരീക്ഷമാകെ പെട്ടന്ന് മാറി വലിയൊരു കാർമേഘം ചന്ദ്രനെ മറച്ചു അവിടെമാകെ ഇരുട്ട് പരന്നു ശക്തിയേറിയ ഒരു കൊള്ളിയാന്റെ വെട്ടത്തിൽ ചുവന്ന സാരിയുടുത്തു അഴിച്ചിട്ടമുടിയും കൈയിൽ ചോരയൊലിക്കുന്ന വലിയൊരു വാളുമായി ഒരു സ്ത്രീ…ആ കാഴ്ച്ച കണ്ടു ഞാൻ ഞെട്ടിപ്പോയി ആ സ്ത്രീരൂപത്തിന് ഗംഗാമയി മായുടെ മുഖമായിരുന്നു.. ആ ദുസ്വപ്നം കണ്ടാണ് ഉറക്കത്തിൽ നിന്നുണർന്നത് അപ്പോഴും ഒരു അശരീരി പോലെ അവരുടെ വാക്കുകൾ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു
“ഇനി നീ ഒരിക്കലും ആരെ കാണാനും ഈ പടി കടന്നു വരരുത് ”
പിന്നെ തിരിഞ്ഞും മറിഞ്ഞും കിടന്നു എങ്ങനെയോ നേരം വെളുപ്പിച്ചു.

ഇപ്പോൾ വലിയ തിരക്കൊന്നും ഇല്ലാ ജോലിയിൽ അതുകൊണ്ട് തന്നെ ഞാനും സെന്തിലും സിഗരറ്റു വലിച്ചു ഓരോന്ന് പറഞ്ഞിരിക്കുകയായിരുന്നു അപ്പോഴും എന്റെ മനസ്സിൽ വിജിക്ക് കൊടുത്ത വാക്ക് ആയിരുന്നു അവളെ കാണാൻ ഞാൻ വീണ്ടും ചെല്ലുമെന്ന… അതുകൊണ്ട് തന്നെ ഞങ്ങളുടെ സംസാരം ഗംഗാമയി മാതായിലേക്കും അവരുടെ കൂടെയുള്ള സ്ത്രീകളിലേക്കും ഞാനെത്തിച്ചു.

അണ്ണനെന്താ അവിടെ പോകണോ…
പോടാ… നീ പോയിട്ടുണ്ടോ?
ഇല്ല അണ്ണാ…
അണ്ണന് അറിയാഞ്ഞിട്ടാ അവരുടെ അടുത്ത് ഒരു പാട് ആളുകൾ പോകുന്നുണ്ട് പിന്നെ വലിയ വലിയ ആളുകൾക്ക് അവര് പറയുന്ന സ്ഥലത്ത് ഈ ഹിജഡകളെ ആ ഗംഗാമയി എത്തിച്ചു കൊടുക്കും. അവൻ തുടർന്നു.. അണ്ണാ ചില ആളുകൾക്ക് ഹിജഡകളുമായി സെക്സ് ചെയ്യാൻ വലിയ ഇഷ്ടമാണ് പിന്നെ സെക്സിൽ ഇവർ പെണ്ണുങ്ങളെ തോല്പിക്കും എന്നാ പറയുന്നത്.. ഇങ്ങനെയൊക്കെ ഇവരെ സൃഷ്‌ടിച്ച ദൈവം അറിഞ്ഞുകൊണ്ട് ഇവർക്ക് കൊടുത്ത കഴിവായിരിക്കും അല്ലേ അണ്ണാ..
മംമ്മ്… സത്യത്തിൽ കൂടെയുള്ളവരെ വച്ചു ആ ഗംഗാ മയി കാശുണ്ടാക്കുകയാണല്ലേ..
അണ്ണാ അവർ എന്തെങ്കിലും ചെയ്യട്ടെ… അതിന്റെ പിറകെയൊന്നും പോകാൻ നിക്കണ്ട…
ഗംഗാ മയി ഇവിടത്തെ കൊട്ടേഷൻ ടീമുകൾ ആയിട്ട് വരെ ബന്ധമുള്ളവരാ.. വെറുതെ പണി വാങ്ങാൻ നിക്കണ്ട.. അവൻ അതും പറഞ്ഞു എഴുന്നേറ്റു പോയി.. പിറകെ ഞാനും..

Leave a Reply

Your email address will not be published. Required fields are marked *