ഞാൻ ചിരിയോടെ തിരക്കി.
“ഒന്നുമില്ല…വെറുതെ വിളിച്ചതാ..എങ്ങനെയുണ്ട് പോയിട്ട് ?കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ? ..മോളെവിടെ ?”
അമ്മ വേഗം വേഗം ഓരോന്ന് ചോദിച്ചു തുടങ്ങി ..
“കുഴപ്പം ഒന്നുമില്ല അമ്മാ ..പിന്നെ മോളുടെ കാര്യം മാത്രം അറിഞ്ഞ മതിയോ ..ഞാൻ നിങ്ങടെ മോൻ അല്ലെ ”
ഞാൻ ചിരിയോടെ ചോദിച്ചു .
“പോടാ അവിടന്ന്…നീ തമാശ പറയാതെ മോൾക്ക് ഫോൺ കൊടുക്ക് ”
അമ്മ കൽപ്പനയിറക്കി . രാജാമാതാ ശിവകാമിയുടെ രാജശാസനം !
“മ്മ്..കൊടുക്കാം കൊടുക്കാം….മോളിവിടെ കാലും ഒടിഞ്ഞു കിടപ്പുണ്ട് ”
ഞാൻ മഞ്ജുസിനെ നോക്കി ചിരിയോടെ പറഞ്ഞതും മറുതലക്കൽ അമ്മ വെപ്രാളം കൂട്ടി.
“ഏഹ്..അവൾക്കെന്തു പറ്റി ..എന്നതാടാ ഉണ്ടായേ ?”
അമ്മ ആകുലതയോടെ ചോദ്യശരങ്ങൾ തൊടുത്തുവിട്ടു.
“ഒന്നുമില്ല അമ്മാ ..നിങ്ങടെ മോള് ചെറുതായി ഒന്ന് വീണു..കാലിനു ചതവുണ്ട്..ഞാൻ അവളുടെ കയ്യില് കൊടുക്കാം..”
ഞാൻ പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചു മഞ്ജുസിനു നേരെ ഫോൺ നീട്ടി..അവളതു പുഞ്ചിരിയോടെ വാങ്ങി..
“ഹലോ….ആ…അമ്മെ ..”
മഞ്ജു സംസാരിച്ചു തുടങ്ങി..
“ആഹ്..എന്താ മോളെ പറ്റിയത്..അവനെന്തൊക്കെയോ പറഞ്ഞല്ലോ..”
അമ്മ സംശയത്തോടെ ചോദിച്ചു .
“ഒന്നുമില്ല അമ്മെ ..ഞാൻ ഒന്ന് വഴുക്കിയതാ…കാലിനു ചെറിയ നീരുണ്ട്..പിന്നെ ഉള്ളിൽ ചതവുണ്ടെന്ന ഡോക്ടർ പറഞ്ഞെ …”
മഞ്ജുസ് മടിച്ചു മടിച്ചു പറഞ്ഞു.
“അയ്യോ..കഷ്ടം ആയല്ലോ…”
അമ്മ ആരോടെന്നില്ലാതെ പറഞ്ഞു സങ്കടപ്പെട്ടു .
“അയ്യോ അമ്മ പേടിക്കണ്ട..അത്രക്കൊന്നും ഇല്ല..”
മഞ്ജു എന്നെ നോക്കി കണ്ണിറുക്കി അമ്മയെ സമാധാനപ്പെടുത്താനായി പറഞ്ഞു..
“മ്മ്…എന്ന അവനു കൊടുത്തേ ”
അമ്മ ഫോൺ വീണ്ടും എനിക്ക് നൽകാനായി പറഞ്ഞു . മഞ്ജുസ് അതെനിക്കു തിരിച്ചു തന്നു .
“എന്താ അമ്മാ ..”
ഞാൻ വീണ്ടും പയ്യെ തിരക്കി.
“ഒന്നുമില്ലെടാ..അപ്പൊ എന്ന മടക്കം ?”
മാതാശ്രീ ഒരു ചിരിയോടെ തിരക്കി.
“വരാം അമ്മാ ..ഇവളുടെ കാലൊക്കെ ഒന്ന് ശരിയാവട്ടെ ”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കി പറഞ്ഞു .
“മ്മ്…കാശൊക്കെ ഉണ്ടല്ലോ അല്ലെ ”
അമ്മ ഒരു സംശയം പ്രകടിപ്പിച്ചു .