രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Posted by

അവൾ ശബ്ദം ഉയർത്തി എന്റെ കൈകൾക്കുള്ളിൽ കിടന്നു കുതറി..

“ഇല്ല….നീ എന്ത് ചെയ്യും…”
ഞാൻ ചിരിയോടെ തിരക്കി .

“കവി…വിടാനാ പറഞ്ഞെ …”
മഞ്ജുസ് വീണ്ടും അടങ്ങാൻ ഭാവം ഇല്ലാത്ത പോലെ കുതറി .

“ഇല്ലെന്നു പറഞ്ഞില്ലേ ..മഞ്ജുസ് ബാക്കിയും പറ..അവനെന്തൊക്കെ ചെയ്തു എന്റെ മഞ്ജുസിനെ ..ഹാഹ്..പറയെന്നെ ..”
ഞാൻ അവളെ ഇറുക്കെ പുണർന്നു പറഞ്ഞു .

“കവി….”
അവൾ വീണ്ടും നീട്ടി വിളിച്ചു എന്നെ ഭീഷണിപ്പെടുത്തി .

“നിനക്ക് വേണ്ടി ചവാൻ നോക്കിയവനല്ലേ ഞാൻ..ഒന്ന് പറയെടി ..”
ഞാൻ അവസാന അടവ് എടുത്തു പറഞ്ഞതും മഞ്ജുസിന്റെ കുതറൽ ഒകെ ഒന്നടങ്ങി . എന്റെ പൂഴിക്കടകൻ ആണ് ആത്മഹത്യാ ശ്രമം പറഞ്ഞു മഞ്ജുസിനെ ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ് ചെയ്യുന്നത് . എല്ലാ അടിപിടിയും സോൾവ് അകകാൻ ഈ ഒറ്റ ഡയലോഗ് ധാരാളം ആണ്..ചില സമയത് ദേഷ്യം കൂടി നിക്കുമ്പോൾ അതിലും വീഴില്ല ..തർക്കുത്തരം ഒക്കെ പറയും !

മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ എന്നെ കൈകൾകൊണ്ട് വരിഞ്ഞു കെട്ടിപിടിച്ചു . ഒറ്റ ഡയലോഗിൽ ടീച്ചർ ഫ്ലാറ്റ് ആയി .

“സോറി ഡാ ..”
മഞ്ജുസ് എന്റെ കവിളിൽ മുത്തി പയ്യെ പറഞ്ഞു .പിന്നെ പതിയെ കണ്ണ് നിറച്ചു എന്നെ സ്നേഹത്തോടെ നോക്കി . പിന്നെ ഒരാശ്വസിപ്പിക്കൽ പോലെ എന്റെ ചുണ്ടിൽ പയ്യെ ചുണ്ടുകൾ ചേർത്ത് വിട്ടു .

“മ്മ്….എന്ന ബാക്കി പറ..”
ഞാൻ മഞ്ജുസിനെ നോക്കി ചിരിയോടെ പറഞ്ഞു .

“വേണ്ട..എന്നിട്ട് നിന്റെ വളിച്ച കോമഡി കേക്കാൻ അല്ലെ ”
മഞ്ജുസ് ഗൗരവം നടിച്ചു ക്രാസിയിലേക്ക് ചാരി .

“അല്ല …മഞ്ജുസ് പറ ..ഞാൻ ഇതുവരെ ആയിട്ടും ഒന്നും ചോദിച്ചിട്ടില്ലല്ലോ ”
ഞാൻ ഒരു പ്രതീഷ പോലെ അവളെ നോക്കി. ഒന്നയഞ്ഞ മട്ടുണ്ട് . എന്തോ പാസ്റ്റ് ഒകെ ചോദിച്ചാൽ എപ്പോഴും മഞ്ജുസ് ഒഴിഞ്ഞു മാറും . ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആയതുകൊണ്ടാകും .

“അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല കവി ..”
മഞ്ജുസ് ഒരു തുടക്കമിട്ടെന്നോണം പറഞ്ഞു എന്നെ നോക്കി . വേണോ വേണ്ടയോ എന്ന ധ്വനി ഉണ്ട് ആ നോട്ടത്തിൽ .

“ഉള്ളത് പറ…”
ഞാൻ വീണ്ടും അവളെ പിരികയറ്റി .

“മ്മ്…”
മഞ്ജുസ് തലയാട്ടി . പിന്നെ പറഞ്ഞു തുടങ്ങി .

“അങ്ങനെ ഒന്നുമില്ലെടാ , ആദ്യത്തെ നാളിലൊക്കെ കുഴപ്പം ഉണ്ടായിരുന്നില്ല ..പിന്നെ പിന്നെ അവൻ ആള് മാറാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *