“ചുമ്മാ ..അറിയാൻ വേണ്ടി..മഞ്ജുസ് അല്ലേലും പാസ്റ്റ് പറയാൻ എന്തിനാ പേടിക്കണേ..ഞാൻ ഇട്ടു പോവും എന്നുവെച്ചിട്ടാണോ ? ”
ഞാൻ അവളെ ചിരിയോടെ നോക്കി .
“അതോണ്ടൊന്നും അല്ല ..അതൊക്കെ കഴിഞ്ഞില്ലേ..അവൻ ആള് അത്ര മോശം ഒന്നുമല്ല , ആദ്യം ഒകെ എന്നെ വല്യ ഇഷ്ടം ആയിരുന്നു ..”
മഞ്ജുസ് പറഞ്ഞുകൊണ്ട് എന്നെ നോക്കി …
ഞാൻ തലയാട്ടി ചിരിച്ചപ്പോൾcഅവൾക്ക് ദേഷ്യം വരാൻ തുടങ്ങി .
“അത് പറഞ്ഞപ്പോ നീ എന്തിനാ കിണിക്കണേ ?”
മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് ചീറ്റി ..
“ആഹ്…എടി ..പയ്യെ ”
ഞാൻ കൈ തിരുമ്മി അവളെ നോക്കി..
“എന്ന വേണ്ടാത്ത എക്സ്പ്രെഷൻ ഒന്നും ഇടേണ്ട ”
മഞ്ജു കട്ടായം പറഞ്ഞു .
‘”മ്മ്….ശരി ശരി ..ബാക്കി പറ ”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .
“ആഹ്…പിന്നെ പിന്നെ അവനു എന്നെ സംശയം ആയി ..ഫ്രെണ്ട്സിനെ കാണാൻ പോകാൻ പാടില്ല ..ജോലിക്കു വിടാൻ പറ്റില്ല , തൊട്ടതിനും പിടിച്ചതിനും ഒകെ കുറ്റം ..പട്ടി..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .എനിക്കതു കേട്ടപ്പോൾ ചെറുതായി ചിരിപൊട്ടി എങ്കിലും ഞാൻ അത് ഭാവിക്കാതെ ഗൗരവം നടിച്ചിരുന്നു .
“എന്നിട്ട് ?”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ തിരക്കി .
“എന്നിട്ട് കുന്തം …അവനെന്നെ ശരിക്ക് അറിഞ്ഞൂടാ …ഞാൻ പാവം അല്ലെ എന്നുവെച്ചു ക്ഷമിച്ചതാ ”
മഞ്ജു അയാളോടുള്ള ദേഷ്യം കൊണ്ട് ചുവന്നു എന്നെ തുറിച്ചു നോക്കി .
“ഒന്ന് പോ മഞ്ജുസെ..സത്യം പറ നിന്റെ ഈ വട്ടു സ്വഭാവം കാരണം അവൻ കളഞ്ഞതല്ലേ?.ഒടുക്കം മാടമ്പിള്ളിയിലെ ചിത്തരോഗി അവൻ ആണെന്ന് നീ വരുത്തി തീർത്തതല്ലേ ?”
ഞാൻ കളിയായി പറഞ്ഞു അവളെ നോക്കി .
“കവി ..തമാശ ഒകെ തമാശ ..എന്നുവെച്ചു എപ്പോഴും ഈ കൊണച്ച വർത്താനം വേണ്ടാട്ടോ ”
മഞ്ജുസ് പെട്ടെന്ന് ചൂടായി മുഖം തിരിച്ചു .ശബ്ദത്തിനൊക്കെ ഒരു പവർ ഉള്ള പോലെ !
ഞാൻ പെട്ടെന്ന് ഒന്ന് മുഖം ചുളിച്ചു വേണ്ടായിരുന്നു എന്നെ ഭാവത്തിൽ ഇരുന്നു . ഞാൻ ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു പയ്യെ തോണ്ടി വിളിച്ചൂ..
“ദേ മഞ്ജുസെ ..പിണങ്ങിയോ ?”
ഞാനവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്താൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു..
പക്ഷെ എന്റെ മുഖം അവൾ കൈകൊണ്ട് തട്ടി കളഞ്ഞു ഗൗരവം നടിച്ചിരുന്നു .
“എഡോ ഞാൻ ചുമ്മാ പറഞ്ഞതാ ..”
ഞാൻ അവളെ തോണ്ടിക്കൊണ്ട് പറഞ്ഞു .
“വേണ്ട..നീ ഒന്നും പറയണ്ട ..”
മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ തുറിച്ചു നോക്കി .
“ഇല്ല…പറയുന്നില്ല..മഞ്ജുസ് തന്നെ പറ..ബാക്കി കൂടി കേൾക്കട്ടെ ..”
ഞാൻ പെട്ടെന്ന് അവളെ തണുപ്പിക്കാനായി അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ച് കെട്ടിപിടിച്ചു . അത് ഇഷ്ടപെടാത്ത അവൾ കുത്തറാനൊക്കെ ശ്രമിച്ചെങ്കിലും ഞാൻ ബലമായി തന്നെ പിടിച്ചു അമർത്തി..
“കവി വിട്…വിടെടാ ..”