അലക്സാണ്ടർ മുതലാളിയുടെ വീട് അവിടെ അടുത്ത്തന്നെ ആയിരുന്നു. ഞങ്ങൾ അവിടെ എത്തി അത് ഒരു കൊട്ടാരം പോലെ ഉള്ള ഒരുവീട്ആയിരുന്നു.
ഫാദർ ബെൽ അടിച്ചപ്പോൾ ഒരു 40 വയസ്സ് പ്രായമുള്ള ഒരു ഒരു ടിപ്പിക്കൽ അച്ചായൻ ഇറങ്ങി വന്നു. വെളുത്ത നിറം ഒരു ചെറിയ കുടവയർ ;വയറു വരെ എത്തി കിടക്കുന്ന ഒരു സ്വർണ ചെയിനും .
ഫാദർ: അലക്സാണ്ടർ ഇവിടെ ഉണ്ടായിരുന്നോ
അലക്സാണ്ടർ: ഞാൻ ഇവിടെ ഉണ്ടായിരുന്നു
ഫാദർ: അലക്സാൻഡ്ര ഇതാണ് ആണ് നമ്മുടെ ഹോസ്പിറ്റലിൽ പുതിയ ഡോക്ടർ
ഡോക്ടർ അലക്സാണ്ടർ: ആണോ കയറിയിരുന്നു , ഡോക്ടർ വളരെ ചെറുപ്പമാണ്
ഫാദർ: അതെ, ഡോക്ടർ നമ്മുടെ ഹോസ്പിറ്റൽ ഇഷ്ടമായി ഇവിടെ നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്
അലക്സാണ്ടർ: വളരെ നല്ലത്
ഫാദർ: ഞങ്ങൾ ഇപ്പോൾ വന്നത് അത് നമ്മുടെ ഹോസ്പിറ്റൽ ഉടനെ തുടങ്ങാൻ വേണ്ടി സഹായം ചോദിക്കാൻ ആണ് .
അലക്സാണ്ടർ: ഫാദർ ഇതു വല്ലതും നടക്കുമോ
ഫാദർ: എന്താ അലക്സാണ്ടർ അങ്ങനെ പറഞ്ഞത്
അലക്സാണ്ടർ: അല്ല പള്ളിക്ക് താല്പര്യം ഉണ്ടെന്നു തോന്നുന്നില്ല . ആകെ ഞാൻ തന്ന 1 ലക്ഷം രൂപ കൊണ്ട് ഉണ്ട് എന്തൊക്കെയോ പണി നടത്തി .
അല്ലാതെ പള്ളി ക്യാഷ് ഇട്ടോ .
ഫാദർ: സർ അത് ഡോക്ടർ കിട്ടാഞ്ഞിട്ടാണ് .ഡോക്ടർ സൈൻ ചെയ്ത കോൺട്രാക്ട് കാണിക്കുമ്പോൾ സഭയിൽ നിന്ന് കാശ് കിട്ടും പക്ഷേ അത് താമസമെടുക്കും അതുകൊണ്ടാണ് ഞങ്ങൾ അലക്സാണ്ടർ അടുത്ത് വന്നത് .
അലക്സാണ്ടർ: ഫാദർ എത്ര രൂപയാണ് പ്രതീക്ഷിക്കുന്നത്
നമ്മുടെ ആശുപത്രി മൂന്നുനില ആണല്ലോ അപ്പോൾ ഒരു മൂന്നുലക്ഷം രൂപ കിട്ടിയാൽ കൊള്ളാമായിരുന്നു
അലക്സാണ്ടർ: ഞാൻ ഒന്ന് ആലോചിക്കട്ടെ.
അപ്പോൾ ഫാദർ ജോർജ് ഒരു ഫോൺ കോൾ വന്നു അദ്ദേഹം അത് എടുക്കാൻ പുറത്തേക്ക് പോയി .
അലക്സാണ്ടർ: ഡോക്ടറുടെ പേര് എന്താണ്
ഞാൻ ഞാൻ: അരുൺ
അലക്സാണ്ടർ: ഡോക്ടർ എത്ര വയസ്സായി ആയി
ഞാൻ: ഞാൻ എനിക്ക് 24, ഹൗസ് സർജൻസി കഴിഞ്ഞു നേരെ ഇങ്ങോട്ട് വന്നത്
അലക്സാണ്ടർ : ഡോക്ടറെ പറയുന്നതുകൊണ്ട് കൊണ്ട് ഒന്നും തോന്നരുത്; അത് എനിക്ക് തോന്നുന്നില്ല ഇത് നടക്കും എന്ന് .അതുകൊണ്ട് ഡോക്ടർ സ്ഥലം വിടുന്നതായിരിക്കും നല്ലത്.
ഞാൻ: അതെന്താ മുതലാളി അങ്ങനെ പറഞ്ഞത്. കാശു ഇറക്കുന്നില്ലേ .
അലക്സാണ്ടർ: ക്യാഷ് പ്രശ്നമല്ല ഡോക്ടർ, ഫാദർ ജോർജിന് അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. സഭയിൽ നിന്ന് ഇപ്പോൾ കാശ് ഒന്നും കിട്ടില്ല. കാരണം നമ്മുടെ ജില്ലയുടെ തലപ്പത്തിരിക്കുന്ന ഇന്ന് ആൽബർട്ട് അച്ഛന് ഇവിടെ അച്ഛൻറെ ഒരു ബന്ധു ഫാദറിനെ കൊണ്ടുവരണമെന്നാണ് .