സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]

Posted by

” ഭാര്യയുടെ കസിന്റെ കല്യാണം. അമ്മായിയമ്മയുടെ അനിയത്തീടെ മകൾ. പോകാതിരിക്കാൻ ഒക്കത്തില്ല. അതാ…”

” എന്നിട്ട് എല്ലാം മംഗളമായി കഴിഞ്ഞോ “

” ഉവ്വ്. അതു കഴിഞ്ഞ് ഇന്നലെ വൈകിട്ട് തിരിച്ചു. രാവിലെ ഇവിടെത്തി “

” ശാലിനി സുഖമായിരിക്കുന്നോ “

” ഉം… ചേച്ചിയോട് അന്വേഷണം പറയാൻ പറഞ്ഞു.”

” അമ്മയോ “

” അമ്മയും സുഖമായിരിക്കുന്നു. അമ്മ ഇനി കുറച്ചു കഴിഞ്ഞേ വരത്തൊള്ളൂ. തറവാട്ടിൽ അളിയനും കുടുംബവുമാ. അളിയന്റെ ഭാര്യ പ്രഗ്നന്റാ. അതു കൊണ്ട് അമ്മ ഇനി ഡെലിവറി ഒക്കെ കഴിഞ്ഞേ വരൂ…”

” അപ്പോ ശാലിനി തനിച്ചാകില്ലേ”

” അതു കൊഴപ്പമില്ല. അയൽവക്കത്ത് ഒരു ചേച്ചിയുണ്ട്. നല്ല സ്നേഹമാ. ചേച്ചീം മോനും വൈകിട്ട് കൂട്ടുകിടക്കാൻ വരും. പിന്നെ പകലാണേൽ ജോലിക്കാരത്തിയുണ്ട് “

” സനൂപ് ലഞ്ചു കഴിച്ചോ”

” ഇല്ല കഴിക്കാൻ പോകുകാ. ചേച്ചി കഴിച്ചോ”

” ഞാനിതേ കൈ കഴുകി ഇരിക്കാൻ തുടങ്ങുവാരുന്നു”

” എന്നാ ഞാനൊരു കാര്യം കൊണ്ടു വന്നിട്ടുണ്ട്”

സനൂപ് കൈയിലിരുന്ന പാത്രം നീട്ടി.

” കൊറച്ചു മീൻ കറിയാ. ശാലിനി ചേച്ചിക്കു വേണ്ടി പ്രത്യേകം തന്നയച്ചതാ”

ആനി പാത്രം വാങ്ങി തുറന്നു നോക്കി. കുടംപുളിയിട്ടുവച്ച നല്ല മീൻകറിയുടെ ഗന്ധം മൂക്കിലേക്കിരച്ചു കയറി.

” ആഹാ! നല്ല കോട്ടയം മീൻകറിയുടെ ഗന്ധം. ഇതു കൊറേയുണ്ടല്ലോ സനൂപേ “

” ചേച്ചി വീട്ടിൽ കൊണ്ടു പൊയ്ക്കോ. തേങ്ങായരയ്ക്കാത്തതു കൊണ്ടു വളിച്ചൊന്നും പോകത്തില്ലാ. പാത്രം നാളെ തന്നാ മതി “

” താങ്ക്സ് ഉണ്ട് കേട്ടോ. കൊറേ നാളായി കോട്ടയം മീൻകറി കൂട്ടണം എന്നു വിചാരിക്കാൻ തുടങ്ങീട്ട്. അതു കോട്ടയംകാരു തന്നെ വച്ചാലേ ശരിയാകത്തുള്ളൂ. ശാലിനി നല്ല കുക്കാണല്ലേ “

” അടിപൊളി പാചകമാ ചേച്ചീ. കപ്പപ്പുഴുക്കും കൊണ്ടു വരണമെന്നു വിചാരിച്ചതാ. പക്ഷേ ഇവിടെത്തുമ്പോഴേക്കും വളിച്ചു പോകും “

” മീൻകറി തന്നെ ധാരാളം…”

” എന്നാ ചേച്ചി കഴിക്ക്. ഞാനും കഴിക്കാൻ പോകട്ടെ “

സനൂപ് പോയി…

Leave a Reply

Your email address will not be published. Required fields are marked *