സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ
Skin to Skin There is no Sin . a Story bY Apran
( പഴയ ഓണപ്പതിപ്പിനു ശേഷം വീണ്ടും ഒറ്റ പാർട്ടിൽ ഒരു കഥ എഴുതുകയാണ്. ‘ സ്കിൻ റ്റു സ്കിൻ ദേർ ഈസ് നോ സിൻ എന്ന വാചകത്തിൽ നിന്നും തല്ലിക്കൂട്ടിയത്…)
‘ സ്കിൻ റ്റു സ്കിൻ , ദേർ ഈസ് നോ സിൻ ‘
****** *******
ആരോ തോളത്തു തട്ടിയപ്പോഴാണ് ആനി കണ്ണു തുറന്നത്. മുമ്പിൽ സനൂപ്.
” ഇറങ്ങാറായോ സനൂപേ “
” ആകുന്നു. ഏറ്റുമാനൂര് കഴിഞ്ഞു. ഇനി പത്തു മിനിട്ടു മതി “
ആനി എഴുന്നേറ്റു പോയി മുഖമൊക്കെ കഴുകി മുടിയൊതുക്കി ഫ്രഷ് ആയി വന്നു തിരികെ ഇരുന്നു. അപ്പോഴേക്കും സനൂപ് ലഗ്ഗേജൊക്കെ ട്രെയിനിന്റെ വാതില്ക്കലേക്ക് എടുത്തു വച്ചിരുന്നു.
സ്റ്റേഷനിലെത്തി ട്രെയിൻ ഞരക്കത്തോടെ നിന്നു. ഇടദിവസം ആയതു കൊണ്ടാകണം വലിയ തിരക്കൊന്നുമില്ല.
പ്ലാറ്റ്ഫോമിലേക്കിറങ്ങിയപ്പോൾ തൂണിൽ സ്ഥാപിച്ചിരുന്ന ഡിസ്പ്ലേ ടിവിയിൽ നിന്നും അനൗൺസ്മെന്റ്…
” വെൽക്കം റ്റു ദി ലാൻഡ് ഓഫ് ലേക്ക്സ്, ലെറ്റേഴ്സ് ആൻഡ് ലാറ്റക്സ്. കേരളാ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ വെൽകംസ് യൂ റ്റു കോട്ടയം “
സനൂപിനൊപ്പം പുറത്തേക്കു കടന്നു.
ഒരു ചെറുപ്പക്കാരൻ ഓടിയെത്തി…
” ലേറ്റായി അല്ലേടാ “
” ഇന്ത്യൻ റെയിൽവേ അല്ലേ. ഇത്രേമല്ലേ ലേറ്റായുള്ളൂ ” സനൂപ് മറുപടി പറഞ്ഞു.
” ങാ ചേച്ചീ. ഇത് സൂരജ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ “
സനൂപ് വന്ന ചെറുപ്പക്കാരനെ ആനിക്കു പരിചയപ്പെടുത്തി.
സൂരജിനും സനൂപിന്റെ അതേ പ്രായം തോന്നിക്കും. ലേശം പൊക്കം കൂടുതലുണ്ടെന്നു മാത്രം.
” എടാ ഞാൻ വണ്ടിയെടുത്തോണ്ടു വരാം “
സൂരജ് പോയി.
” അവനാ എന്റെ അടുത്ത സുഹൃത്ത്. അവിടെ ഒരു സ്പെയർപാർട്സ് കട നടത്തുകാ. കാര്യം എംബിഎ കഴിഞ്ഞതാണെങ്കിലും ആശാൻ നാട്ടിൽത്തന്നെ ചുറ്റിപ്പറ്റി കഴിയുകാ. പിന്നെ ജോലിക്കു പോകേണ്ട ആവശ്യമൊന്നുമില്ല.