സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]

Posted by

” അല്ല. കുറച്ച് അകലെയാ. ബേഗൂരിൽ”

” മാഡം നാട്ടിലെവിടെയാ വീട് “

“ഇരിങ്ങാലക്കുട”

” ഓ. നമ്മുടെ ഇന്നസന്റിന്റെ നാട്. ഞാൻ കോട്ടയംകാരനാ”

” പ്രോപ്പർ കോട്ടയം ആണോ “

” അല്ല. ഹൈറേഞ്ചാണ്. ഇലവീഴാപ്പൂഞ്ചിറ.”

” ങേ. അങ്ങനൊരു സ്ഥലമുണ്ടോ. നല്ല രസമുള്ള പേര് “

“ഈരാറ്റുപേട്ട കഴിഞ്ഞിട്ടാ. ഞാനിവിടെ ബാങ്കിന്റെ ക്വാർട്ടേഴ്സുണ്ട്. അവിടാ താമസം.ആരൊക്കെയുണ്ട് വീട്ടിൽ. വിരോധമില്ലെങ്കിൽ പറഞ്ഞാ മതി “

” നല്ല വിരോധമുണ്ട്. എന്നാലും പറയാം. ഭർത്താവ്. രണ്ടു കുട്ടികൾ. ഹസിന്റെ സ്വന്തം സ്ഥാപനമാ ” ചിരിച്ചു കൊണ്ട് ആനി പറഞ്ഞു.

” കുട്ടികൾ പഠിക്കുവാണോ മാഡം”

” അതേ. മൂത്തമോൻ ഡിഗ്രി സെക്കൻഡ് ഇയർ. ഇളയമോൾ പ്ലസ്ടൂ.”

” അയ്യോ ! മാഡത്തിനെ കണ്ടാൽ പറയത്തില്ലാ…”

” എന്ത്. കുട്ടികളില്ലെന്നാണോ “

” അതല്ല മാഡം. ഇത്ര വലിയ കുട്ടികളുണ്ടെന്ന്”

” അതു കൊള്ളാമല്ലോ ആളെക്കണ്ടാൽ കുട്ടികളുടെ വലിപ്പം അറിയാമോ “

” ഓ… ഞാൻ തോറ്റു. അതല്ല. മാഡത്തിനെ കണ്ടാൽ അത്രയ്ക്കും പ്രായം തോന്നത്തില്ലാ…”

” വെറുതേ കെളത്തല്ലേ… എനിക്ക് എത്ര വയസ്സുണ്ടെന്നാ സാറിന്റെ വിചാരം”

” അതു പറയാൻ പറ്റില്ല. പക്ഷേ കണ്ടാൽ ഒരു മുപ്പത്തഞ്ചേ മാക്സിമം തോന്നൂ…”

” അതു ചുമ്മാ… എന്റെ ഈ ശരീരം കണ്ടാൽ തോന്നുമോ “

” അങ്ങനല്ല മാഡം. മാഡത്തിന് ആവറേജിലും ഇച്ചിരെ വണ്ണമുണ്ടെന്നതു നേര്. പക്ഷേ മുഖം കണ്ടാൽ അത്രയേ പറയൂ…”

ആനിക്ക് അതിഷ്ടമായി…

” എന്നാലേ… എനിക്ക് നാല്പത്തിയൊന്നു കഴിഞ്ഞു “

” അതു മാഡം കളിപ്പിക്കാൻ പറയുകാ…അത്രയൊന്നും ഇല്ലാ… “

” നേര്…. ഏതെങ്കിലും പെണ്ണുങ്ങൾ വയസ്സു കൂട്ടിപ്പറയുമോ “

സത്യത്തിൽ അവൾ മൂന്നു വയസ്സ് കുറച്ചാണ് പറഞ്ഞത്…

” മാഡം… കുട്ടികൾ എവിടാ പഠിക്കുന്നത് “

” രണ്ടു പേരും മംഗലുരുവിലാ. ഹോസ്റ്റലിലാ. വീട്ടിൽ ഞാനും ഭർത്താവും മാത്രമേ ഇപ്പോഴുള്ളൂ”

” മാഡം നാട്ടിലൊക്കെ പോകാറുണ്ടോ “

Leave a Reply

Your email address will not be published. Required fields are marked *