ഒരു നിമിഷം അങ്ങനെ…
പെട്ടെന്ന് ആനി ബോധവതിയായി…
” എടാ ഒരു പെഗ് കൂടി വേണമെന്നുണ്ടോ…”
” അതു കൊള്ളാം… എനിക്കു തിരിച്ചു പോകാനുള്ളതാ…”
” അതിനെന്താ നീ വണ്ടിയൊന്നും ഓടിക്കാൻ പോകുന്നില്ലല്ലോ…”
” അതു നേരാ… പക്ഷേ ചേച്ചിക്കും വണ്ടിയെടുക്കാൻ പറ്റത്തില്ലല്ലോ. പിന്നെ വല്ല ടാക്സീം വിളിക്കണം.”
” അതു ശരിയാണല്ലോടാ. ഞാനതാലോചിച്ചില്ല… അല്ലാ നിനക്ക് ഇന്നു തന്നെ പോണമെന്നുണ്ടോ. രാവിലെ പോയാ മതിയെങ്കിൽ ഗസ്റ്റ് റൂം ശരിയാക്കാം “
” ഡ്രസ്സൊന്നും ഇല്ലാതെങ്ങനാ ചേച്ചീ…”
” ഉടുക്കാൻ മുണ്ടു തരാം. ഷർട്ടു തരത്തില്ല. അഡ്ജസ്റ്റു ചെയ്യാമോ…”
” എന്നു ചോദിച്ചാൽ…”
” നിക്കെടാ… നാളെ രാവിലെ പോകാം. ഞാനിവിടെ ഒറ്റയ്ക്കു ബോറടിച്ചിരിക്കുവാ. നമുക്ക് വല്ലതും സംസാരിച്ചിരിക്കാം…”
സനൂപ് അല്പം സംശയിച്ചു.
” പ്ലീസ്…ഡാ…”
ആനി കെഞ്ചി.
” ചേച്ചിക്കു പ്രശ്നമില്ലെങ്കിൽ…”
” എനിക്കെന്തു പ്രശ്നം… നിനക്ക് ഫുഡ് തന്നാൽ പോരേ… ചോറ് വച്ചാൽ പോരേ. മീൻകറിയും തോരനുമുണ്ട്. പിന്നെ ബിരിയാണി മിച്ചമിരിക്കുന്നു. അല്ലാ നിനക്ക് വൈകിട്ട് ചപ്പാത്തി മതിയെങ്കിൽ അതുമുണ്ടാക്കാം…”
” അതൊന്നും വേണ്ടാ. ബിരിയാണിയിൽ അഡ്ജസ്റ്റു ചെയ്യാം “
” അപ്പോൾ അതു ഫിക്സ്ഡ് ? “
” ശരി. ഫിക്സ്ഡ് ചേച്ചി .എന്നാ ഒരു ഡ്രിങ്ക് കൂടി ഫിക്സ് ചെയ്യാം “
” കണ്ടോ… മുമ്പേ വേണ്ടെന്നു പറഞ്ഞവനാ…”
” ആര്… എപ്പോ… എന്തു പറഞ്ഞു….”
” ഉരുളേണ്ടാ… ഞാനെടുത്തു കൊണ്ടു വരാം…”
ആനി എഴുന്നേറ്റു പോയി രണ്ടു ഗ്ലാസ്സുകളിലും ഡ്രിങ്ക്സ് പകർന്നു കൊണ്ടു വന്നു ടീപോയിൽ വച്ചു.
” ചേച്ചി എങ്ങനെ ഒറ്റയ്ക്ക് കഴിച്ചു കൂട്ടുന്നു”
സനൂപ്.
” അതിനല്ലേടാ ഒരാഫീസും തുറന്നു വച്ച് ഞാനിരിക്കുന്നത്.