ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Posted by

”ആ….. മെലിഞ്ഞവൻ ..”

ചേച്ചി പറഞ്ഞ ആളെ വ്യക്തമാകാൻ വേണ്ടി ഞാൻ കുറച്ചു മുന്നോട്ടേക്ക് കയറി നിന്നു..

”അർജുൻ ഇങ്ങു വാ , ”

എന്നെ കണ്ട അളിയൻ ഉറക്കെ വിളിച്ചു…ഞാൻ ചേച്ചിയെ തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഇല്ലെന്നു തലയാട്ടി..കൈകൊണ്ടു അവളോട് പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു ഞാൻ പതുക്കെ അവരുടെ അടുത്തേക്ക് നടന്നു…

”എവിടെ പോയിരുന്നു ,ഞാൻ വന്നപ്പോൾ കണ്ടില്ല , ”

”ഒന്ന് പുറത്തു പോയി നന്ദേട്ടാ”

രണ്ടു പേരിൽ എസ് ഐ സോമരാജനെ കണ്ടു പരിചയമുള്ളതാണ്.എന്‍റെ കണ്ണുകൾ കൂടെ നിൽക്കുന്ന മെലിഞ്ഞു നീണ്ട യുവാവിലയിരുന്നു.. വട്ടക്കണ്ണടയും നരച്ച ജീൻസും ഒക്കെ ഒറ്റ നോട്ടത്തിൽ ഒരു പഠിപ്പി ലുക്ക്..

”അർജുൻ പരിചയപ്പെടുത്താൻ മറന്നു ,ഇത് വൈദ്യനാഥൻ ,ടെക്കിയാണ്.എന്‍റെ ക്ലാസ് മേറ്റ്… ”

”ഹായ് അർജുൻ , ”

ചിരിച്ചു കൊണ്ടയാൾ കൈനീട്ടി.. മെലിഞ്ഞ കൈകൾക്ക് പ്രതീക്ഷിച്ചതിലും കരുത്തുണ്ട്…

”അർജുൻ …വൈദ്യനാഥൻ എന്നൊന്നും നീട്ടി വിളിക്കേണ്ട ,വിളിക്കാൻ എളുപ്പത്തിൽ എല്ലാവരുമെന്നെ വൈത്തി എന്ന് വിളിക്കും..പ്രായമൊന്നും നോക്കേണ്ട അർജുനും അങ്ങനെ വിളിച്ചോ ,അല്ലെ നന്ദാ.. അപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ അങ്കിൾ , ഈ വഴി പോയപ്പോൾ ഒന്ന് ഇവനിവിടുണ്ടെന്നറിഞ്ഞു കയറിയതാ ,..”

”എന്നാൽ ശരി , ഇനിയൊരിക്കൽ വീട്ടിലേക്ക് വരൂ , ”

തറവാട്ടിലെ ചടങ്ങിന് പുറത്തുള്ളവർ വന്നത് അച്ഛന് ഇഷ്ട്ടപ്പെട്ടില്ലെന്നു മുഖ ഭാവത്തിൽ നിന്നു വ്യക്തം .

”കഞ്ചാവാണോ ? ”

അവർ കുറച്ചകലെ എത്തിയെന്നുറപ്പായപ്പോൾ അച്ഛൻ നന്ദേട്ടനോട് ചോദിച്ചു .

”എയ്..അല്ല അങ്കിൾ ,പണ്ട് മുതലേ ഇവനിങ്ങനാ , യൂനിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിരുന്നു.. കംപ്യൂട്ടറിനെ വെല്ലുന്ന തലയാ.. ”

”ഉം……..”

അച്ഛനൊന്നു ഇരുത്തി മൂളി ..

”നിങ്ങൾ വാ.. പൂജ തുടങ്ങാറായി ,അർജുൻ ആ വിളക്ക് അങ്ങോട്ടേക്ക് എടുത്തോളൂ , ”’

Leave a Reply

Your email address will not be published. Required fields are marked *