ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Posted by

”ഞങ്ങള് വരണോ ? ”

”വേണ്ടെടി പൊയ്ക്കോ , ഇവനുണ്ടല്ലോ കൂടെ ,അകെ പത്തിരുപതു തേങ്ങയ്ക്ക് നിങ്ങളിനി തിരിച്ചു കേറണ്ട..”

”സാരമില്ല ചേച്ചി,. ഞങ്ങൾ വരാം ”

വേണ്ട ..വെറുതെ എന്തിനാ ,വേഗം പോയി പണിയൊക്കെ തീർത്തു റെഡിയായി നിന്നോ ,പിക്കപ്പ് പോരെങ്കിൽ ഞാൻ വേറെ വണ്ടി വിടാം ”

”ഓ വേണ്ട ,ഇത്രയല്ലേ ദൂരമുള്ളു ,പിക്കപ്പിൽ രണ്ടോ മൂന്നോ ട്രിപ്പടിച്ചാൽ മതിയല്ലോ ”

റബറും ,തെങ്ങും എന്ന് വേണ്ട എല്ലാമുണ്ട് ഈ ഇരുപതേക്കറിൽ.മുത്തച്ഛന്റെ കാലത്തു കൈമോശം വന്നത് അച്ഛൻ പിന്നീട് വാശിയിൽ തിരിച്ചു പിടിച്ചു ഈ രൂപത്തിലാക്കിയതാണ്..അമ്മയും വല്യമ്മയും തന്നെ ഇതിന്റെ മേൽനോട്ടം…

”അങ്ങോട്ട് കേറ്റി നിർത്തിക്കെ..”

തോട്ടത്തിനു നടുവിലെ ഫാം ഹൌസ് ന് മുന്നിലേക്ക് ഞാൻ കാർ ഒതുക്കി…വെയിലൊക്കെ താണു നല്ല കാലാവസ്ഥയും ,പറ്റിയ സ്ഥലവും ,ഈ അടുത്ത നാളുകളിൽ ഇത് പോലെ അമ്മയെ ഒത്തു കിട്ടാൻ ഇനിയൊരു അവസരമുണ്ടാകും എന്ന് തോന്നുന്നില്ല..ആ ആഗ്രഹം ഉള്ളിലിട്ടു ഒന്ന് പാളി നോക്കി ,മുഖത്തിപ്പോഴും ആ ഗൗരവഭാവം മാറിയിട്ടില്ല ,…അത് കൊണ്ട് സ്വയം നിയന്ത്രിച്ചു..

”നീയാ ആ തേങ്ങാ പെറുക്കി കാറിലിട്ടൊ , ഞാനിപ്പോൾ വരാം..”

നോക്കുമ്പോൾ പത്തുമുപ്പതു തേങ്ങാ കൂട്ടത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്.ഞാനതു പെറുക്കി കാറിന്റെ ഡിക്കിയിലിട്ടു..അമ്മയെ കാണുന്നില്ല..ഇതെവിടെ പോയി?

നേരത്തെ ‘അമ്മ പോയ വഴിയേ കുറച്ചു നടന്നപ്പോഴേക്കും ഒരു കുട്ടയിൽ നിറയെ മത്തനും കുമ്പളങ്ങയും ഒക്കെയായി അമ്മ കയറ്റം കയറി വരുന്നു..

”ഹോ …വയ്യെടാ ,നീയിതു കാറില് വച്ചിട്ട് വാ ,കുറച്ചു പയറു കൂടി പറിച്ചേക്കാം..ആള് കുറെ ഉള്ളതല്ലേ..”

കുട്ട എന്‍റെ കയ്യിൽ തന്നിട്ട് അമ്മ താഴേക്ക് തിരിച്ചു പോയി.ഇടയ്ക്ക് തോട്ടത്തിലെ പുഴക്കര ഭാഗം പച്ചക്കറി തോട്ടമാക്കുന്നതിനെ കുറിച്ച് പറയുന്നത് കേട്ടിരുന്നു..ആ സമയത്തു ഇതൊക്കെ ആരു ശ്രദ്ധിക്കാൻ..തിന്നാനാകുമ്പോൾ പോയിരിക്കണം അത്ര തന്നെ.. ഏതായാലും കൊള്ളാം ,മത്തനും ,കുമ്പളങ്ങയും മാത്രമല്ല നല്ല നാടൻ വഴുതിനയും ,വെണ്ടയുമൊക്കെയുണ്ട് കുട്ടയിൽ …. പക്ഷെ അതിനേക്കാൾ എന്നെ അമ്പരപ്പിച്ചത് പുഴക്കരയിൽ വന്ന മാറ്റമാണ്.. കര ഇടിയാതിരിക്കാൻ സൈഡ് ഒക്കെ കല്ലു വച്ചു ഭംഗിയായി കെട്ടിയിരിക്കുന്നു..അതിനടുത്തു കൂടെ പുഴയ്ക്ക് സമാന്തരമായി ഉണ്ടാക്കിയ കല്ലുപാകിയ നടപ്പാത ആദ്യമായാണ് കാണുന്നത്.ചുറ്റും പുൽത്തകിടിയും ,പൂക്കളുമൊക്കെ…

Leave a Reply

Your email address will not be published. Required fields are marked *