ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Posted by

”അയ്യോ എന്‍റെ രേവതിക്കുട്ടി ,പിണങ്ങല്ലേ ,എവിടേക്കായാലും ‘അമ്മ വിളിച്ചാൽ ഞാൻ വരൂലേ..”

”നീ കൊഞ്ചാതെ വണ്ടിയെടുക്ക് ,ഇവിടെ നൂറു പണിയുള്ളതാ ,അതിനിടയ്ക്ക് ഓരോ ..”

മുഖം കണ്ടിട്ട് അമ്മയുടെ മൂഡ് അത്ര ശരിയല്ല ,അത് കൊണ്ട് വേഗം പോയി കാറ് സ്റ്റാർട്ടാക്കി ഇറങ്ങി ..
മൂന്നാലു കിലോമീറ്റർ അകലെയുള്ള ഞങ്ങളുടെ തോട്ടത്തിലേക്കാണ് യാത്ര ,ഈ സമയത്തു തോട്ടത്തിലേക്ക് ? അമ്മയുടെ മുഖഭാവം കണ്ടപ്പോൾ ചോദ്യം ഉള്ളിലൊതുക്കി ..ടാർ റോഡിൽ നിന്ന് തിരിഞ്ഞു ചരൽ നിറഞ്ഞ പാതയിലേക്ക് കയറി കുറച്ചു പോയതോടെ തോട്ടത്തിന്റെ ഗേറ്റായി , വഴിയരികിൽ ഒരു ചെറിയ കോളനിയുണ്ട് ,അവിടുള്ളവർ തന്നെയാണ് തോട്ടത്തിലെ സർവ്വപണികളും ചെയ്യുന്നത് .. ഗേറ്റ് കടന്നു കുറച്ചു മുന്നോട്ടു പോയതും വഴിയരികിൽ ഒരു നിർത്തിയിട്ട കാറിനരികിൽ നാലഞ്ച് പെണ്ണുങ്ങൾ കൂടി നിൽപ്പുണ്ട്..
ഏതായാലും ഞങ്ങളുടെ തറവാട്ടിലെ ആരുടേയുമല്ല ആ സ്വിഫ്റ്റ് . അടുത്തെത്തിയപ്പോൾ തോട്ടത്തിലെ പണിക്കാരികളാണ് കാറിനു ചുറ്റുമുള്ളത് ,

”സൈഡ് ഒതുക്ക് ,നീ ഇറങ്ങേണ്ട…”

ഞാൻ കാർ സൈഡ് ഒതുക്കി നിർത്തി..അമ്മ ഡോർ തുറന്നു അവരുടെ അടുത്തേക്ക് പോയി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..തോട്ടവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യമുണ്ടാകും , പക്ഷെ ഈ കാറ് ? കോളനിയിൽ ഒന്ന് രണ്ടു ബൈക്കും ,തോട്ടത്തിലെ കാര്യങ്ങൾക്ക് വേണ്ടിയുള്ള പിക്കപ്പും അല്ലാതെ വേറെ വാഹനങ്ങളില്ല ..ആ ..’അമ്മ തിരിച്ചു വന്നിട്ട് ചോദിക്കാം ,വർഷങ്ങൾ മുന്നേ ഈ ഇരുപതേക്കർ സ്ഥലം വാങ്ങിയത് മുതൽ അമ്മയും വല്യമ്മയും തന്നെയാണ് ഇവിടുത്തെ കാര്യങ്ങൾ നോക്കുന്നത്..

ഞങ്ങളെത്തി ഒരു രണ്ട് മിനിറ്റ് കഴിഞ്ഞതോടെ വേറൊരു കാർ കൂടി പൊടിമണ്ണ് പരത്തി അങ്ങോട്ടേക്ക് കടന്നുവന്നു.. ഇതാരാണ് , തേങ്ങയൊക്കെ നേരിട്ട് വാങ്ങാൻ ആളുകൾ വരാറുണ്ട് ,ഇനി അങ്ങനെ …പക്ഷെ ഈ കാർ എവിടെയോ ?

അല്ല രാവിലെ മിൽമയുടെ മുന്നിൽ വട്ടം വച്ചതു ഈ കാറല്ലേ ,ഇവര് ഞങ്ങളുടെ തോട്ടത്തിൽ എന്തിനു ? ഒന്നും മനസ്സിലാകാതെ ഇറങ്ങി ചെല്ലണോ വേണ്ടയോ എന്ന സംശയത്തിൽ ഇരിക്കുമ്പോൾ രാവിലെ കണ്ട സ്ത്രീ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി അമ്മയുടെ അടുത്തേക്ക് ചെല്ലുന്നതു കണ്ടു.. അവർ എന്തൊക്കെയോ അമ്മയുടെ കൈപിടിച്ച് പറയുന്നുണ്ട്… ഒന്നും കേൾക്കാൻ സാധിക്കുന്നില്ല.രണ്ടാളുടേയും മുഖഭാവം കണ്ടിട്ട് എന്തോ സീരിയസ് പ്രശ്നമുണ്ട് ,ആ ഏതായാലും അമ്മ വരട്ടെ ചോദിക്കാം ..

കുറച്ചു കഴിഞ്ഞു കൂടി നിന്ന സ്ത്രീകൾ അമ്മയുടെ നിർദേശപ്രകാരം ആർക്കോ വഴി മാറി കൊടുക്കുന്നത് കണ്ടു..ഒരു കറുത്ത ഷാൾ കൊണ്ട് മൊത്തം മൂടിപ്പുതച്ചു നടന്നു വരുന്ന ആളെ കണ്ടു ഒന്ന് ഞെട്ടി..ശ്രീജ ചെറിയമ്മ ,മനീഷിന്‍റെ അമ്മ..ഇവർ ?…………….

Leave a Reply

Your email address will not be published. Required fields are marked *