പ്രിയതമ
Priyathama | Author : Rahul
ജീവിതത്തിൽ അതി പ്രധാനം എന്ന് ഞാൻ കരുതുന്ന മൂന്ന് വർഷങ്ങൾ.
സ്കൂൾ കാലഘട്ടം മുതൽ കൂടെ ഉണ്ടായിരുന്നു അവള്..
എന്നാല് ഇന്ന് ഓർമകളുടെ തീരത്ത് ഞാൻ തനിച്ചാണ്.
പ്ലസ് ടു പഠന കാലം മുതൽ ആണ് ആദ്യമായി അവളോട് ഉള്ള പ്രണയം ആരംഭിക്കുന്നത്.
തുടർന്ന് വന്ന മൂന്ന് വർഷങ്ങൾ ഞങൾ ഒരുമിച്ച് ആയിരുന്നു…
നാലാം വർഷത്തിന്റെ ആദ്യത്തോടെ അ ബന്ധം ആദ്യം ഭാഗികമായും പിന്നീട് പൂർണമായും തകർന്നു.
കാരണങ്ങൾ എല്ലാം തികച്ചും വ്യക്തിപരം ആയതിനാൽ എഴുതുന്നില്ല.
വിവാഹം മാത്രം സ്വപ്നം കണ്ടൂ നടന്നിരുന്ന അ കാലത്ത്, സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പ്ലസ് ടൂ കഴിഞ്ഞ ഉടനെ ഇഷ്ടപെട്ട ജോലി ആയ ഗ്രാഫിക് ഡിസൈനിംഗ് പഠിച്ചു.
ആറുമാസത്തിനുള്ളിൽ ജോലി നേടി ചെന്നൈ യിലേക്ക് പോവേണ്ടി വന്നു.
ആദ്യ കാലങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.
അനിയന്ത്രിതമായ ജോലി സമയം, വർക് പ്രഷർ തുടങ്ങിയവയിൽ നിന്നുള്ള ഏക ആശ്വാസം അവളോട് സംസാരിക്കുന്ന ഏതാനും മണിക്കൂറുകൾ ആണെന്ന് തോന്നി..
പിന്നീട് പലപ്പോളും സംസാരിക്കാൻ അവസരം കിട്ടിയിട്ടും അത് അനാവശ്യമായി നഷ്ടപ്പെടുത്തിയത് ഓർത്തു ഇന്ന് ഞാൻ ദുഖിക്കുന്നു.
ഒരേ പ്രായം ആയിരുന്നെങ്കിലും എന്നെക്കാളും ഒരുപാട് പക്വത ഉള്ളവൾ ആയിരുന്നു അവള്.
പലപ്പോഴും ഞാൻ എടുക്കുന്ന മണ്ടൻ തീരുമാനങ്ങൾ തിരുത്തി തരുന്നതും അതിലും കുറച്ചുകൂടി വ്യക്തമായ മറ്റൊരു വഴി പറഞ്ഞു തരുന്നതും അവള് ആയിരുന്നു.
ചെന്നൈയില് വന്നു ഞാൻ പല സ്ത്രീകളെയും പരിചയപ്പെട്ടു പലരോടും അടുത്ത് ഇടപഴകി.
എന്നാല് ഓരോരുത്തരുടെയും സ്വഭാവം നേരിട്ട് അറിയുമ്പോൾ എനിക്ക് അവളോടുള്ള ബഹുമാനം കൂടി കൂടി വന്നു കൊണ്ടിരുന്നു.
യഥാർത്ഥത്തിൽ ഞാൻ എത്രമാത്രം ഭാഗ്യം ചെയ്തവൻ ആണെന്ന് ആലോചിച്ച് പലപ്പോളും ഞാൻ അഭിമാനം കൊണ്ടിട്ടുണ്ട്.
പലപ്പോളും അവള് എന്റെ അമ്മയായി നല്ലൊരു സുഹൃത്തായി ഒരു മൂത്ത ചേച്ചിയായി വഴക്കിട്ട് പിണങ്ങുമ്പോൾ എന്റെ മകൾ ആയി… അങ്ങനെ എനിക്ക് പ്രിയപ്പെട്ട ആരെല്ലാമോ ആയി….. ഇന്ന് എനിക്ക് അവള് അല്ലെങ്കിൽ അവൾക്ക് ഞാൻ ആരോ ആയി….
പലപ്പോളും രാത്രി വൈകിയുള്ള ജോലി കഴിഞ്ഞ് അർദ്ധ രാത്രിയിലും പുലർച്ചെയും റൂമിലേക്ക് മടങ്ങുമ്പോൾ എനിക്കായി, എന്റെ ഫോൺ കോളിനായി അവള് ഉറങ്ങാതെ കാത്തിരിക്കുമായിരുന്നു…