അവളുടെ മുഖത്തെ തെളിച്ചവും കണ്ടപ്പോൾ തന്നെ ദേവു ഇപ്പോൾ വളരെ സന്തോഷവാതി ആണെന്ന് എനിക്ക് തോന്നി. നാട്ടിൽ നിന്നും വന്നപ്പോഴത്തേക്കാളും കുറച്ചതും കൂടി വണ്ണം വച്ചപോലെ.
“നീ വണ്ണം വച്ച് അങ്ങ് ഗ്ലാമർ ആയല്ലൊടി.”
അവൾ ഒരു ചിരിയോടെ എനിക്ക് നേരെ തിരിഞ്ഞിരുന്ന് പറഞ്ഞു.
“എന്റെ മുടി കണ്ടോ.. കുറച്ച് കൂടി നീളം വച്ചില്ലേ ഇപ്പോൾ.”
ശരിയാണ്, അവളുടെ മുടി കുറച്ച് കൂടി നീളം വച്ചിരുന്നു.
എങ്കിലും അവളെ ചൊടിപ്പിക്കാനായി ഞാൻ പറഞ്ഞ്.
“അത്രക്കൊന്നും ഇല്ല.. വളരെ കുറച്ച് മാത്രമൊന്ന് നീളം കൂടി.”
മുഖത്തേക്ക് ഒരു പുച്ഛഭാവം വരുത്തി അവൾ പറഞ്ഞു.
“അല്ലെങ്കിലും നീ അങ്ങനെ പറയുള്ളു.”
എന്നിട്ടവരോടായി അവൾ പറഞ്ഞു.
“എന്റെ മുടിയെ കളിയാക്കൽ ആണ് അല്ലേലും ഇവന്റെ പണി.”
അവൾ എഴുന്നേറ്റ് എന്റെ അരികിലായി വന്നിരുന്നു. നമ്മളെല്ലാപേരും ഓരോരോ വിശേഷങ്ങൾ പറഞ്ഞ് തുടങ്ങി. എല്ലാപേരും സൗഹൃദപരമായ പെരുമാറ്റം തന്നെ ആയിരുന്നു. ഒരുപാട് സമയം ഞങ്ങൾ സംസാരിച്ചിരുന്നു.
ദേവു മിക്ക സമയവും എന്റെ തോളിൽ ചാരി കിടന്നായിരുന്നു സംസാരിച്ചിരുന്നെ. എന്റെ കൈ അവളുടെ വയറിലും ചുറ്റിപ്പിടിച്ചിരുന്നു.
ബാക്കി ആരും അത് ശ്രദ്ധിക്കുന്നില്ലെങ്കിലും എന്റെ കൈ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കുന്നത് ബിജു നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞങ്ങൾ ഇതിന് മുൻപ് പലപ്പോഴും അങ്ങനെ ഇരുന്നിട്ടുള്ളതാണെകിലും ബിജു അങ്ങനെ നോക്കുന്നത് എന്നിൽ ചെറുതായി അസ്വസ്ഥത പടർത്തിയതിനാൽ ഞാൻ എന്റെ കൈ അവളുടെ വയറിൽ നിന്നും എടുത്തു മാറ്റി. സിമെന്റ് ബെഞ്ചിന്റെ അറ്റത് ഞെരുങ്ങി ഇരിക്കുന്നതിനാൽ താഴെ വീഴാതിരിക്കാനാണെന്ന് തോന്നുന്നു ദേവു എന്തോ പറയുന്നതിനിടയിൽ ആരെയും ശ്രദ്ധിക്കാതെ എന്റെ കൈ പിടിച്ച് വീണ്ടും അവളുടെ വയറ്റിൽ ചുറ്റി പിടിപ്പിച്ചു. ഞാൻ ഈ സമയം ബിജുവിനെ തന്നെ ശ്രദ്ധിച്ചു. സംസാരത്തിൽ ശ്രദ്ധിക്കാതെ അവളുടെ ആ പ്രവർത്തിയിൽ തന്നെയായിരുന്നു അവൻ നോക്കിയത്. ഞാൻ അത് ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അവൻ പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞു. ബിജുവിന്റെ പ്രവർത്തികൾ എന്തോ എന്നെ നല്ല രീതിയിൽ അസ്വസ്ഥതനാക്കി.
കുറച്ചുനേരം കൂടി സംസാരിച്ച് കഴിഞ്ഞ് എല്ലാരും തിരികെ പോകാൻ തീരുമാനിച്ചു. എനിക്ക് വൈകിട്ടായിരുന്നു നാട്ടിലേക്കുള്ള ട്രെയിൻ. അതുകൊണ്ട് തന്നെ അവരെല്ലാരും പോയപ്പോഴും ദേവു എന്നോടൊപ്പം തന്നെ നിന്നു.
ഉച്ചക്ക് ഹോട്ടലിൽ നിന്നും ചോറ് കഴിക്കുന്ന സമയം ഞാൻ അവളോട് ചോദിച്ചു.
“ബിജു ആളെങ്ങനാണ്?”
“ഒരു പാവം ആണെടാ.. എന്താ നീ അങ്ങനെ ചോദിച്ചേ?”
“ഒന്നൂല്ല..”
കുറച്ച് വെള്ളം കുടിച്ച് ഗ്ലാസ് മേശമേൽ വച്ചുകൊണ്ട് അവൾ പറഞ്ഞു.
“അല്ല.. എന്തോ ഉണ്ട്.”
“പുള്ളിയുടെ നോട്ടവും പെരുമാറ്റവും എനിക്കെന്തോ അത്ര ശരിയായി തോന്നിയില്ല.”
അവൾ ഒരു ചിരിയോടെ പറഞ്ഞു.